scorecardresearch
Latest News

IPL Covid Scare: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ വീണ്ടും കോവിഡ്; ഒരു വിദേശ താരത്തിന് കൂടി രോഗം

IPL Covid scare ,IPL 2022: പഞ്ചാബ് കിങ്സിനെതിരായ മത്സരം രാത്രി നടക്കാനിരിക്കെ ഒരു റൗണ്ട് പരിശോധനകള്‍ കൂടി നടത്താനാണ് ബിസിസിഐയുടെ നിര്‍ദേശം

IPL Covid Scare: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ വീണ്ടും കോവിഡ്; ഒരു വിദേശ താരത്തിന് കൂടി രോഗം

IPL covid scare,IPL 2022,Covid Scare in IPL 2022,Delhi Capitel players Under Quarantine: മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഒരു വിദേശ താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. ഡല്‍ഹി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ കേസാണിത്. പഞ്ചാബ് കിങ്സിനെതിരായ മത്സരം രാത്രി നടക്കാനിരിക്കെ ഒരു റൗണ്ട് പരിശോധനകള്‍ കൂടി നടത്താനാണ് ബിസിസിഐയുടെ നിര്‍ദേശം.

മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പഞ്ചാബിനെതിരായ മത്സരം. ഇത് നേരത്തെ പൂനയില്‍ വച്ചായിരുന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബ്രാബോണിലേക്ക് മാറ്റിയത്. താരങ്ങളോട് റൂമില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന റൂമില്‍ വച്ചായിരിക്കും നടത്തുക. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് മാത്രമായിരിക്കും കളിക്കാന്‍ സാധിക്കുക.

നേരത്തെ ഓസ്ട്രേലയിന്‍ താരം മിച്ചല്‍ മാര്‍ഷിനും രോഗം ബാധിച്ചിരുന്നു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഒടുവില്‍ ലഭിച്ച വിവരം. വെള്ളിയാഴ്ച ടീം ഫിസിയോ പാട്രിക്ക് ഫാര്‍ഹാര്‍ട്ടിനും മറ്റൊരു സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും നിലവില്‍ ഐസൊലേഷനിലാണ്.

വൈറസ് പടരാതെ നോക്കുക എന്നതാണ് ബിസിസിഐക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ശനിയാഴ്ച നടന്ന ബാംഗ്ലൂര്‍-ഡല്‍ഹി മത്സരത്തില്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യരുതെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നു. മത്സരശേഷം താരങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും ടീമിലെ മറ്റ് സ്റ്റാഫംഗങ്ങള്‍ മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Also Read: കോഹ്ലി മാനസികമായി തളർന്നിരിക്കുന്നു; ഇടവേള വേണം: രവി ശാസ്ത്രി

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Another delhi capital foreign player tested positive for covid