ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി കുറച്ചു നാളായി മോശം ഫോമില്‍ തുടരുകയാണ്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ അര്‍ധ സെഞ്ചുറിയും മുംബൈക്കെതിരെ നേടിയ 48 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ കോഹ്ലി ഐപിഎല്‍ സീസണില്‍ കാര്യമായ സംഭവനയൊന്നും ബാംഗ്ലൂരിനായി നല്‍കിയിട്ടില്ല. 10 മത്സരങ്ങളില്‍ നിന്ന് 186 റണ്‍സാണ് സമ്പാദ്യം, ശരാശരിയാവട്ടെ 20.67 ശതമാനവും.
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍സ്കോററായ കോഹ്ലി കഴിഞ്ഞ 10 മത്സരങ്ങള്‍ക്കിടയില്‍ രണ്ട് തവണയാണ് ഗോള്‍ഡന്‍ ഡക്കായത്. മൂന്നക്കം കടക്കാതെ നൂറ് മത്സരങ്ങളും കോഹ്ലി പിന്നിട്ടു കഴിഞ്ഞു. ഐപിഎല്ലില്‍ താളം കണ്ടെത്താനാകാത്ത കോഹ്ലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ സഹതാരം കൂടിയായ എബി ഡീവില്ലിയേഴ്സ്.
“ഒരു ബാറ്ററെന്ന നിലയില്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ചാല്‍ ഫോം നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തും. എന്നാല്‍ തുടരെ പരാജയപ്പെട്ടാല്‍ തിരിച്ചു വരവ് കഠിനമായേക്കും. മനസുമായുള്ള പോരാട്ടമാണ് പ്രധാനം. ഒറ്റരാത്രികൊണ്ട് ആരും മോശം കളിക്കാരനാകില്ല. അത് കോഹ്ലിക്കറിയാം. പുതുമയോടയുള്ള സമീപനവും ഊര്‍ജവുമാണ് വെല്ലുവിളികളെ മറികടക്കാന്‍ ആവശ്യം,” ഡീവില്ലിയേഴ്സ് എ എഫ് പിയോട് പറഞ്ഞു.
Also Read: ഐപിഎൽ ആദ്യ പ്ലേ ഓഫും എലിമിനേറ്ററും കൊൽക്കത്തയിൽ, രണ്ടാം പ്ലേ ഓഫും ഫൈനലും അഹമ്മദാബാദിൽ