scorecardresearch

മങ്കാഡിങ് ചെറുക്കാൻ ക്രീസിൽ തമാശ, അംപയറെ ചിരിപ്പിച്ച് വിരാട് കോഹ്‌ലി

ബോളിങ്ങിനായി ഓടിയെത്തിയ നരെയ്ൻ പന്തെറിയാതെ തിരികെ നടന്നു. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്ന വിരാട് കോഹ്‌ലി ക്രീസ് വിട്ടിരുന്നു

ഐപിഎല്ലിൽ പഞ്ചാബിന്റെ ക്യാപ്റ്റൻ ആർ.അശ്വിൻ രാജസ്ഥാൻ താരം ജോസ് ബട്‌ലറെ മങ്കാഡിങ്ങിലൂടെ പുറത്താക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. അശ്വിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തുവന്നു. പിന്നീട് നടന്ന മറ്റു ടീമുകളുടെ മത്സരങ്ങളിൽ പല ബാറ്റ്സ്മാന്മാരുംം മങ്കാഡിങ് ഓർമ്മയിൽ വച്ചാണ് കളിച്ചത്. ചില മത്സരങ്ങളിൽ ബോളർമാർ മങ്കാഡിങ് വാണിങ് നൽകിയും കൈയ്യടി വാങ്ങി.

ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ മത്സരത്തിൽ മങ്കാഡിങ് ഒഴിവാക്കാൻ വിരാട് കോഹ്‌ലി കാട്ടിയ തമാശ ബോളറെയും അംപയറെയും ഒപ്പം കാണികളെയും ചിരിപ്പിച്ചു. മത്സരത്തിലെ 18-ാം ഓവറിൽ സുനിൽ നരെയ്ൻ ബോളിങ്ങിനെത്തിയപ്പോഴായിരുന്നു കോഹ്‌ലിയുടെ തമാശ.

Read: റസലിന്റെയും റാണയുടെയും രക്ഷാപ്രവർത്തനം ലക്ഷ്യം കണ്ടില്ല; കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് ജയം

ബോളിങ്ങിനായി ഓടിയെത്തിയ നരെയ്ൻ പന്തെറിയാതെ തിരികെ നടന്നു. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്ന കോഹ്‌ലി ക്രീസ് വിട്ടിരുന്നു. നരെയ്ൻ ബോളെറിഞ്ഞില്ലെന്ന് കണ്ട കോഹ്‌ലി പെട്ടെന്നു തന്നെ ക്രീസിലേക്കു ബാറ്റ് വച്ചു. അതിനുശേഷം ബാറ്റു നീട്ടിവച്ച് ഇരുന്നു. കോഹ്‌ലിയുടെ ഈ തമാശയാണ് കാണികളിൽ ചിരിയുണ്ടാക്കിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പത്ത് റൺസിനാണ് വിജയിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയുടെയും ഓൾറൗണ്ടർ മൊയിൻ അലിയുടെയും ബാറ്റിങ് മികവിലാണ് 214 റൺസിന്റെ വിജയലക്ഷ്യം കൊൽക്കത്തയ്ക്ക് മുന്നിൽ വച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ബാംഗ്ലൂർ 213 റൺസെടുത്തത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl royal challengers bangalore virat kohli foils sunil narine mankading chance