Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ജയിച്ചിട്ടും തെറ്റ് ചൂണ്ടിക്കാട്ടി രോഹിത് ശർമ്മ; കോഹ്‌ലിക്ക് പിന്തുണ

നോ ബോള്‍ ശ്രദ്ധിക്കാതിരുന്ന അംപയര്‍മാര്‍ക്കെതിരെ മത്സരശേഷം കോഹ്‌ലി രംഗത്തുവന്നിരുന്നു

ipl, ipl live score, ipl 2019, ipl live match, live ipl, mi vs rr, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, mi vs rr live score, mi vs rr 2019, ipl live cricket score, ipl 2019 live cricket score, mi vs rr live cricket score, mi vs rr live Streaming, mi vs rr live match, star sports, hotstar, hotstar live cricket, Mumbai Indians vs Rajasthan Royals, Mumbai Indians vs Rajasthan Royals live score

ഐപിഎല്ലിലെ നോ ബോൾ വിവാദത്തിൽ വിരാട് കോഹ്‌ലിയെ പിന്തുണച്ച് രോഹിത് ശർമ്മ. രോഹിത്തിന്റെ മുംബൈ ഇന്ത്യൻസും കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരും തമ്മിലുളള മത്സരത്തിലായിരുന്നു വിവാദം. മത്സരത്തിലെ അവസാന ബോൾ നോ ബോളായിരുന്നിട്ടും അംപയർ അത് ശ്രദ്ധിക്കാതിരുന്നതാണ് വിവാദമായത്.

അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. മുംബൈയുടെ ലസിത് മലിംഗയാണ് അവസാന ഓവര്‍ എറിഞ്ഞത്. മലിംഗയുടെ അവസാന പന്ത് നോ ബോള്‍ ആയിരുന്നു. ആ പന്തില്‍ ഒരു റണ്‍സ് എടുക്കാനേ ബാംഗ്ലൂരിന് സാധിച്ചുള്ളൂ. പന്ത് നോ ബോള്‍ ആയിരുന്നെങ്കിലും അംപയര്‍മാര്‍ വിളിച്ചില്ല. അംപയര്‍മാരില്‍ ആരും ആ പിഴവ് ശ്രദ്ധിക്കാതിരുന്നതാണ് അതിന് കാരണം.

Read: ‘കളിക്കുന്നത് ഐപിഎല്ലാണ്, ക്ലബ് ക്രിക്കറ്റല്ല’; പൊട്ടിത്തെറിച്ച് വിരാട് കോഹ്‌ലി

നോ ബോള്‍ ശ്രദ്ധിക്കാതിരുന്ന അംപയര്‍മാര്‍ക്കെതിരെ മത്സരശേഷം കോഹ്‌ലി രംഗത്തുവന്നിരുന്നു. കോഹ്‌ലിയെ പിന്തുണച്ച് മുംബൈ ഇന്ത്യൻസ് നായകൻ രോഹിതും രംഗത്ത് വന്നു. ”റോപ് ക്രോസ് ചെയ്ത ശേഷമാണ് നോ ബോളിനെക്കുറിച്ച് അറിഞ്ഞത്. ഇത്തരം പിഴവുകൾ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. ബുംറയുടെ ഡെലിവറി വൈഡ് ആയിരുന്നില്ല. കളിക്കാർക്ക് ഇതിലൊന്നും ചെയ്യാനാവില്ല. ഇത്തരം കാര്യങ്ങൾ നിരാശപ്പെടുത്താറുണ്ട്,” രോഹിത് പറഞ്ഞു. 19-ാം ഓവറിൽ ജസ്പ്രീത് ബുംറയുടെ ബോൾ അംപയർ വൈഡ് വിളിച്ചതാണ് രോഹിത് ചൂണ്ടിക്കാട്ടിയത്.

തങ്ങള്‍ കളിക്കുന്നത് ഐപിഎല്‍ തലത്തിലുള്ള ക്രിക്കറ്റാണെന്നും ക്ലബ് ക്രിക്കറ്റ് അല്ലെന്നുമാണ് മത്സരശേഷം കോഹ്‌ലി പ്രതികരിച്ചത്. അംപയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. അംപയര്‍മാര്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം കളിക്കളത്തില്‍ നില്‍ക്കാന്‍. ചെറിയ മാര്‍ജിനില്‍ നഷ്ടമാകുന്ന മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോഹ്‌ലി തുറന്നടിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl rohit sharma on no ball controversy mumbai indians

Next Story
ഗോണ്‍സാലോ ഹിഗ്വെയ്ന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com