വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും അമ്പരപ്പിക്കുന്ന വിക്കറ്റ് വീഴ്‌ത്തലുകളിലൂടെയും ഐപിഎൽ മത്സരങ്ങൾ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ ജയം. നിശ്ചിത ഓവറിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ഡൽഹിയുടെ ജയം. ഇരു ടീമുകളുടെയും ബാറ്റിങ് നിര ഏറ്റുമുട്ടിയ മത്സരത്തിൽ പൃഥ്വി ഷായ്ക്ക് വേണ്ടി ഡൽഹി ജയം സ്വന്തമാക്കുകയിരുന്നു.

ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് നേടിയ അവിശ്വസനീയ ക്യാച്ചും ഇന്നലത്തെ മത്സരത്തെ ആവേശത്തിലാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണർ ക്രിസ്‌ ലിനിനെയാണ് പന്ത് പുറത്താക്കിയത്. കൊൽക്കത്തയുടെ ഏഴാം ഓവറിലായിരുന്നു വിക്കറ്റ്. കാഗിസോ റബാദയുടെ അഞ്ചാമത്തെ ബോൾ ലെയ്‌ൻ പുൾ ഷോട്ട് പായിച്ചു. പക്ഷേ പന്ത് ചാടി ഉയർന്ന് ഒറ്റകൈയ്യിൽ പന്ത് കൈപ്പിടിയിലൊതുക്കി. ഇതെല്ലാം നിമിഷങ്ങൾക്കുളളിലായിരുന്നു.

ആന്ദ്രെ റസലിന്റെ ബാറ്റിങ് മികവിൽ 186 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്ത ഡൽഹിയ്ക്ക് മുന്നിൽ വച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെന്ന മികച്ച സ്കോറിലെത്തിയത്. വൻ തകർച്ചയിൽ നേരിട്ട കൊൽക്കത്തയെ നായകൻ ദിനേശ് കാർത്തിക്കും ആന്ദ്രെ റസലും ചേർന്ന് കരകയറ്റുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഡൽഹിയ്ക്കും തുടക്കം പിഴച്ചു. 16 റൺസുമായി ശിഖർ ധവാൻ പുറത്തായി. എന്നാൽ പിന്നീട് കണ്ടത് ഷാ ഷോ. നായകൻ ശ്രേയസ് അയ്യരോടൊപ്പം ചേർന്ന് യുവതാരം പൃഥ്വി ഷാ തിളങ്ങിയപ്പോൾ ഡൽഹി സ്കോർ അതിവേഗം ഉയർന്നു. അർധ സെഞ്ചുറിക്കരികിൽ നായകന്റെ വിക്കറ്റ് നഷ്ടമായത് ടീമിനെ കാര്യമായി ബാധിച്ചില്ല. 32 പന്തിൽ 43 റൺസെടുത്ത ശ്രേയസ് അയ്യരെ ആന്ദ്രെ റസലാണ് പുറത്താക്കിയത്.

Read: ഷോയിൽ തലയുയർത്തി ക്യാപിറ്റൽസ്; കൊമ്പുകുത്തി വീണ് കൊൽക്കത്ത

നായകന് പിന്നാലെയെത്തിയ പന്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. അപ്പോഴും മറുവശത്ത് ഉറച്ച് നിന്ന പൃഥ്വി ഷാ തകർത്തടിച്ചു. ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയിലേക്കാണ് മത്സരം നീങ്ങുന്നത് എന്ന ഘട്ടത്തിൽ നിർഭാഗ്യത്തിന്റെ നിഴൽ പന്തിന് നേരെ വീണതോടെ ഒരു റൺസകലെ സെഞ്ചുറി നഷ്ടപ്പെടുത്തി പന്ത് പവലിനിലേക്ക്. സിക്സടിക്കാനുള്ള വിഹാരിയുടെ ശ്രമം ശുഭ്മാൻ ഗിൽ ബൗണ്ടറിയിൽ തടഞ്ഞു. അവസാന പന്തിൽ വേണ്ടത് രണ്ട് റൺസ്. കോളിൻ ഇൻഗ്രമിന്റെ ബാറ്റിൽ നിന്ന് പോയ പന്തിൽ ഡബിൾ ഓടാനുള്ള ശ്രമത്തിൽ കോളിൻ ഇൻഗ്രാമിനെ ഉത്തപ്പയും കാർത്തിക്കും ചേർന്ന് റൺഔട്ടാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook