ടി20 ലോക കപ്പിനു ശേഷം ഐപിഎൽ നടത്താൻ ആലോചന: ബിസിസിഐ

ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രക്കും കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ബിസിസിഐ ഐപിഎൽ മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചത്

ipl 2021,ഐപിഎൽ, ipl 2021 final, ipl 2021 schedule, ipl 2021 uae,ഐപിഎൽ യുഎഇ, ipl 2021 bcci, bcci, cricket news, ie malayalam

താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ നിർത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ടി20 വേൾഡ് കപ്പിന് ശേഷം നടത്താൻ ആലോചയുമായി ബിസിസിഐ. ഐപിഎൽ 14മത് സീസണിലെ ശേഷിക്കുന്ന 31 മത്സരങ്ങളാണ് ഒക്ടോബറിലും നവംബറിലും നടക്കുന്ന ടി20 വേൾഡ് കപ്പിനു ശേഷം നടത്താൻ ബിസിസിഐ ആലോചിക്കുന്നത്.

ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കോവിഡ് ബാധിച്ചതിനു പിന്നാലെയാണ് ബിസിസിഐ ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. അതിനു മുൻപ് കൊൽക്കത്ത നിരയിലെ രണ്ടു പേർക്കും ചെന്നൈ സൂപ്പർ കിങ്‌സ് സംഘത്തിലെ ഒരാൾക്കും കോവിഡ് ബാധിച്ചിരുന്നു.

”ഒക്ടോബർ- നവംബർ മാസത്തിൽ നടക്കുന്ന ടി20 വേൾഡ് കപ്പ് മത്സരങ്ങൾക്ക് ശേഷം ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. എല്ലാം നന്നായി പോവുകയാണെങ്കിൽ ടി20 വേൾഡ് കപ്പും ബാക്കി ഐപിഎൽ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്തും.” ബിസിസിഐയുടെ അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

Read Also: താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു

എന്നാൽ തങ്ങൾ മറ്റൊരു അവസരത്തിനായി ശ്രമിക്കുകയാണെന്നും എപ്പോഴത്തേക്ക് മത്സരങ്ങൾ പുനർനിശ്ചയിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നുമാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞത്.

കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂഎഇയിലാണ് ഐപിഎൽ മത്സരങ്ങൾ നടത്തിയത്. ഈ വർഷം ഇന്ത്യയിലെ നാല് നഗരങ്ങളിലായി 29 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോവിഡ് വ്യാപനം മൂലം മത്സരങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നത്.

നേരത്തെ ഓസ്ട്രേലിയൻ താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ, ആൻഡ്രൂസ് ടൈ തുടങ്ങിയവർ കോവിഡ് വ്യാപനം മൂലം ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു. കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്പയർ നിതിൻ മേനോനും ഡൽഹി ക്യാപിറ്റൽസ് താരം അശ്വിനും ടൂർണമെന്റ് വിട്ടു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഐപിഎല്ലിൽ തുടരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്ന് ക്രിക്കറ്റ്‌ ബോർഡ്‌ പ്രസിഡന്റ്‌ ഗ്രെയിം സ്മിത്ത് പറഞ്ഞതിനു പിന്നാലെയായിരുന്നു ഐപിഎൽ നിർത്തിവയ്‌ക്കാനുള്ള ബിസിസിഐ തീരുമാനം വന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl remaining matches may be played after world t20

Next Story
താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചുipl, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com