/indian-express-malayalam/media/media_files/uploads/2021/09/kohli-rcb-ipl.jpg)
ഐപിഎല്ലിൽ 'ക്വാളിഫയർ, എലിമിനേറ്റർ' എന്നിവ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നതിനുള്ള പദങ്ങളാണെന്നും ഫൈനലിലെത്താനായി തന്റെ ടീമിന് രണ്ട് മത്സരങ്ങൾ കൂടി വിജയിക്കാനാകുമെന്നും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി.
ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിംഗ്സിനും പിന്നിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തായാണ് ആർസിബി ലീഗ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയത്. തിങ്കളാഴ്ച നടക്കുന്ന എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആർസിബി നേരിടും.
പ്രാഥമിക റൗണ്ട് അവസാനിച്ചപ്പോൾ തന്റെ ടീമിന് ആദ്യ രണ്ട് സ്ഥാനങ്ങൾ നേടാൻ കഴിയാത്തതിൽ നായകൻ അസ്വസ്ഥനായിരുന്നു.
"ഞങ്ങളുടെ ടീമിൽ ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്, അല്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ (പോയിന്റ് പട്ടികയിൽ) ഇല്ലെങ്കിൽ, ഫൈനലിലെത്താൻ ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ കൂടി വിജയിക്കേണ്ടി വരും, അതിനായി ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്," സ്റ്റാർ സ്പോർട്സ് ഷോ ആയ 'ഇൻസൈഡ് ആർസിബി'യിൽ കോഹ്ലി പറഞ്ഞു.
Also Read: ‘ദി കിങ് ഈസ് ബാക്ക്’; ധോണിയുടെ ഫിനിഷിങ്ങിനെ അഭിനന്ദിച്ച് കോഹ്ലി
"നിങ്ങൾ എല്ലാ തരത്തിലുമുള്ള സാധ്യതകൾക്കായി തയ്യാറെടുക്കുന്നു, ഞാൻ കാണുന്നത്, ക്വാളിഫയറുകളും എലിമിനേറ്ററുകളും ഈ മത്സരങ്ങൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാൻ നിലനിൽക്കുന്ന പദങ്ങൾ മാത്രമായാണ്."
"നിങ്ങൾ ക്രിക്കറ്റ് കളിക്കുമ്പോൾ, നിങ്ങൾ ഒന്നുകിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്യും, അതിനാൽ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ (വിജയിക്കുകയോ തോൽക്കുകയോ) ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ആ ചിന്താഗതി ഒരു നിഷേധാത്മകമായ ഒന്നായി മാറിയേക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.
കെകെആറിനെതിരെ എലിമിനേറ്ററിൽ വിജയിക്കുകയും, ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപിക്കുകയും ചെയ്താൽ സിഎസ്‌കെയ്‌ക്കെതിരെ ഫൈനലിൽ പോരാടാൻ ആർസിബിക്ക് കഴിയും.
Also Read: വനിതാ ഐപിഎൽ വേണം; ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ
"ഞങ്ങളുടെ ശ്രദ്ധ വരുന്നത്, ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുക, ഗെയിമുകൾ വിജയിക്കുക എന്നിവയിലേക്കാണ്. നിങ്ങളുടെ ഒരേയൊരു ഓപ്ഷൻ വിജയിക്കുക എന്നതാവുമ്പോൾ, തോൽക്കുന്നത് ഒരു ഓപ്ഷനല്ല എന്ന് കാണുമ്പോൾ, നിങ്ങളുടെ പ്രകടനം മറ്റൊരു തലത്തിലെത്തും. ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ഞങ്ങളുടെ ടീം ശരിയായ അവസ്ഥയിലാണെന്ന് എനിക്ക് തോന്നുന്നു," കോഹ്ലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us