മഴ മത്സരങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ ഈ സീസണിലെ ഐപിഎൽ ജേതാക്കളെ നിർണയിക്കാൻ സൂപ്പർ ഓവറിനെ ആശ്രയിച്ചൈക്കാം. ഒപ്പം ഒരു ഓവർ പോലും മത്സരം സാധ്യമല്ലെങ്കിൽ ലീഗ് ഘട്ടത്തിലെ നില പരിഗണിച്ച് വിജയിയെ തീരുമാനിക്കുക വരെ ചെയ്യുമെന്ന് ഐപിഎൽ ബ്രീഫിംഗ് കുറിപ്പിൽ പറയുന്നു.
ഫൈനലിന് പുറമെ, റിസർവ് ദിവസങ്ങളില്ലാത്ത ക്വാളിഫയർ 1, എലിമിനേറ്റർ, ക്വാളിഫയർ 2 എന്നിവയ്ക്കും ഇത് ബാധകമാകും.
ഫൈനലിനായി മെയ് 30 റിസർവ് ദിനമായി മാറ്റി വെച്ചിരിക്കുന്നു. രാത്രി 8 മണിക്ക് ആണ് ഫൈനലിന്റെ സമയം. ഏപ്രിൽ 29ന് നടക്കേണ്ട ഫൈനൽ മഴ കാരണം നടന്നില്ലെങ്കിൽ 30ലേക്ക് മാറ്റും.
ഐപിഎൽ പ്ലേ ഓഫ് കൊൽക്കത്തയിൽ നടക്കാനിരിക്കെ നഗരത്തിലെ കാലാവസ്ഥാ പ്രവചനവും കണക്കിലെടുത്ത്, മഴ കാരണം തടസ്സപ്പെടുന്ന ഗെയിമുകളുടെ കാര്യത്തിൽ ഐപിഎൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ക്വാളിഫയർ ഒന്നിൽ ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അടുത്ത ദിവസം എലിമിനേറ്ററിൽ അതേ വേദിയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.
രണ്ടാം ക്വാളിഫയറും ഫൈനലും യഥാക്രമം വെള്ളി, ഞായർ ദിവസങ്ങളിൽ അഹമ്മദാബാദിൽ നടക്കും.
“പ്ലേഓഫ് മത്സരത്തിലെ ഓവറുകളുടെ എണ്ണം, ആവശ്യമെങ്കിൽ, ഓരോ ടീമിനും അഞ്ച് ഓവർ ബാറ്റ് ചെയ്യാൻ അവസരമുണ്ടാകും,” ഐപിഎൽ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
“എലിമിനേറ്ററിനും ഓരോ ക്വാളിഫയർ പ്ലേഓഫ് മത്സരങ്ങൾക്കും, യഥാർത്ഥ ദിവസത്തെ അധിക സമയത്തിന്റെ അവസാനത്തോടെ ഒരു അഞ്ച് ഓവർ മത്സരം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, വ്യവസ്ഥകൾ അനുവദിക്കുകയാണെങ്കിൽ ടീമുകൾ ഒരു സൂപ്പർ ഓവർ കളിക്കും. പ്രസക്തമായ എലിമിനേറ്റർ അല്ലെങ്കിൽ ക്വാളിഫയർ മത്സരത്തിലെ വിജയിയെ നിർണ്ണയിക്കാൻ സൂപ്പർ ഓവറിനെ ആശ്രയിക്കും. സൂപ്പർ ഓവർ സാധ്യമല്ലെങ്കിൽ, “റഗുലർ സീസണിലെ 70 മത്സരങ്ങൾക്ക് ശേഷം ലീഗ് ടേബിളിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത ടീമിനെ ആ പ്ലേ ഓഫ് മത്സരത്തിലോ ഫൈനലിലോ വിജയിയായി പ്രഖ്യാപിക്കും,” മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
രണ്ട് ക്വാളിഫയറുകളുടെയും എലിമിനേറ്ററിന്റെയും കാര്യത്തിൽ, ഒരു ഇന്നിംഗ്സ് പൂർത്തിയാവുകയും രണ്ടാമത്തേതിൽ കളി സാധ്യമാവാതെ വരികയും ചെയ്താൽ, ഡിഎൽഎസ് രീതി ഉപയോഗിക്കും.
മെയ് 29 ന് ഫൈനൽ ആരംഭിച്ച് കുറഞ്ഞത് ഒരു പന്തെങ്കിലും എറിഞ്ഞ ശേഷം മഴ കാരണം മുടങ്ങുകയാണെങ്കിൽ അന്ന് നിർത്തിയിടത്ത് നിന്ന് റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിക്കുമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.