ഐപിഎല്ലിൽ ബാറ്റിങ്ങിൽ വിസ്മയം തീർക്കുകയാണ് പല താരങ്ങളും. ഒരു പന്തിൽനിന്നും 13 റൺസ് നേടി ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ചിരിക്കുകയാണ് ബാംഗ്ലൂർ താരങ്ങൾ. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുളള മൽസരത്തിലാണ് ബാംഗ്ലൂർ താരങ്ങൾ ഒരു പന്തിൽനിന്നും 13 റൺസ് നേടിയത്.

ഒന്നല്ല രണ്ടു തവണയാണ് ബാംഗ്ലൂർ താരങ്ങൾ അദ്ഭുത സ്കോർ നേടിയത്. 12-ാം ഓവറിൽ ബ്രണ്ടം മക്കല്ലമാണ് ആദ്യം ഒരു പന്തിൽനിന്നും 13 റൺസെടുത്തത്. ഹാർദിക് പാണ്ഡ്യയുടെ പന്ത് മക്കല്ലം ഫോറടിച്ചു. പക്ഷേ അമ്പയർ നോ ബോൾ വിളിച്ചു. ഇതോടെ 7 റൺസ് കിട്ടി. അടുത്ത ബോൾ മക്കല്ലം സിക്സർ ഉയർത്തി. ഇതോടെ ഒരു ബോളിൽനിന്നും കിട്ടിയത് 13 റൺസ്.

ബാംഗ്ലൂരിന്റെ ഇന്നിങ്സിന്റെ അവസാന ബോളിലും ഇതേ സംഭവം ഉണ്ടായി. ഗ്രാൻഹോമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ആദ്യ ബോൾ ഗ്രാൻഹോം സിക്സർ ഉയർത്തി. ഫുൾടോസ് ബോൾ അമ്പയർ നോ ബോൾ വിളിച്ചു. അടുത്ത പന്ത് ഗ്രാൻഹോം ഫോറടിച്ച് 13 റൺസ് തികച്ചു.

14 റൺസിനാണു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ തകർത്തത്. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. ഹാർദിക് പാണ്ഡ്യ മുംബൈയ്ക്കു വേണ്ടി അർധസെഞ്ചുറി നേടിയെങ്കിലും വിജയം നേടാനായില്ല. മുംബൈ ക്യാപ്റ്റൻ രോഹിത് ശര്‍മ റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ