പ്രതികൂല സാഹചര്യങ്ങളിൽപോലും വളരെ കൂളായി പെരുമാറുന്ന താരമാണ് എം.എസ്.ധോണി. വളരെ അപൂർവമായി മാത്രമേ ധോണി കളിക്കാരോട് ദേഷ്യപ്പെടാറുളളൂ. അതെപ്പോഴും വാർത്തയാകാറുമുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലെ മത്സരത്തിൽ എം.എസ്.ധോണി സഹതാരത്തോട് ക്ഷുഭിതനായി.

ചെന്നൈയുടെ ബോളർ ദീപക് ചാഹറിനോടാണ് ധോണി ദേഷ്യപ്പെട്ടത്. മത്സരത്തിലെ നിർണായക നിമിഷത്തിൽ തുടരെ തുടരെ നോ ബോൾ എറിഞ്ഞതാണ് ധോണിയെ ചൊടിപ്പിച്ചത്. പഞ്ചാബിന്റെ ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു സംഭവം. 12 ബോളിൽനിന്നും 39 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്.

Read: രാഹുല്‍-സര്‍ഫ്രാസ് കൂട്ടുകെട്ടിനും രക്ഷിക്കാനായില്ല; പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് അനായാസ വിജയം

ദീപക് ചാഹറായിരുന്നു ഈ ഓവർ എറിയാനെത്തിയത്. ഓവറിന്റെ ആദ്യ രണ്ടു ബോളും നോ ബോളായി. പഞ്ചാബിന് രണ്ടു ഫ്രീ ഹിറ്റ് കൊടുത്തത് ധോണിയെ ക്ഷുഭിതനാക്കി. ചാഹറിന് അടുത്തേക്ക് എത്തിയ ധോണി ദേഷ്യത്തോടെയാണ് സംസാരിച്ചത്. ധോണിയുടെ ദേഷ്യം കണ്ട ചാഹർ ഭയത്തോടെയാണ് മറുപടി നൽകിയത്.

ധോണി ദേഷ്യപ്പെട്ടത് ടീമിനും ചാഹറിനും ഗുണകരമായെന്ന് പിന്നീടുളള ബോളുകളിൽ വ്യക്തമായി. ആ ഓവറിൽ അഞ്ചു ബോളിൽ ഓരോ റൺ വീതം മാത്രം വിട്ടുകൊടുത്ത് ആറാമത്തെ ബോളിൽ ചാഹർ വിക്കറ്റും വീഴ്ത്തി. ഡേവിഡ് മില്ലറുടെ വിക്കറ്റാണ് ചാഹർ വീഴ്ത്തിയത്.

അവസാന ഓവറിൽ പഞ്ചാബിന് 26 റൺസെന്ന കൂറ്റൻ സ്കോറും ചാഹലിന്റെ ഓവറിലൂടെ വേണ്ടിവന്നു. മത്സരത്തിൽ 22 റൺസിന് ചെന്നൈ വിജയിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook