ഫെബ്രുവരി രണ്ടാം വാരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ താരലേലം നടക്കാനിരിക്കെ കളിക്കാരുടെ മൂല്യം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുയാണ്. 590 താരങ്ങളാണ് മെഗാലേലത്തിനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തവണ ലഖ്നൗ, അഹമ്മദാബാദ് എന്നിങ്ങനെ രണ്ട് ടീമുകള്‍ കൂടി എത്തുന്നതോടെ ലേലം കൊഴുക്കുമെന്നാണ് വിലയിരുത്തല്‍.
ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ടീമുകള്‍ വാങ്ങാന്‍ സാധ്യതയുള്ള വിദേശതാരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നതില്‍ പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ബോളര്‍മാരായ ട്രെന്റ് ബോള്‍ട്ട്, കഗീസൊ റബാഡ എന്നിവരാണ് ചോപ്രയുടെ പട്ടികയിലെ ആദ്യ രണ്ട് പേര്‍. മൂന്നമതായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്കയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
“ഞാന്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഉറപ്പായും ഹസരങ്കയെ വാങ്ങിക്കും. അദ്ദേഹം മികച്ച രീതിയില്‍ സ്പിന്നിനെ നേരിടും. മധ്യ ഓവറുകളില്‍ ബോളെറിയാനും സാധിക്കും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വളറെ വിലക്കുറവില്‍ അദ്ദേഹത്തെ ലഭിച്ചെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. വലിയ തുകയ്ക്ക് ഹസരങ്ക പോയെങ്കില്‍ അത്ഭുതപ്പെടാനില്ല,” ചോപ്ര പറഞ്ഞു.
“ശ്രിലങ്കയുടെ തന്നെ ദുഷ്മന്ത ചമീരയാണ് മറ്റൊരു താരം. അദ്ദേഹത്തിന് ആരും പരിഗണന നല്‍കുന്നില്ല. ശ്രീലങ്കന്‍ താരമായതുകൊണ്ടാണൊ എന്ന് അറിയില്ല. പരിശീലകരില്‍ പകുതിയാളുകളും ഓസ്ട്രേലിയക്കാരാണ്. അവര്‍ കൂടുതലും ഓസിസ് താരങ്ങളെ മാത്രമായിരിക്കും പരിഗണിക്കുക,” ചോപ്ര ചൂണ്ടിക്കാണിച്ചു.
Also Read: അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുപ്പടയും കടന്ന് ഇന്ത്യ ഫൈനലില്‍