ബെംഗളൂരു: ഐപിഎല്‍ മെഗാ താരലേലം രണ്ടാം ദിനം ഇന്ത്യയുടെ മുതിര്‍ന്ന താരം അജിങ്ക്യ രഹാനെയെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് രഹാനെ കൊല്‍ക്കത്തിയിലെത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗണ്‍ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരെ വാങ്ങിക്കാന്‍ ഒരു ടീമും മുന്നോട്ട് വന്നില്ല.
ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിന് 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ലേലത്തിലെ നാലാമത്തെ ഉയര്‍ന്ന തുകയാണിത്. സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും താരത്തിനായി കടുത്ത പോരാട്ടം നടത്തിയെങ്കിലും പഞ്ചാബ് മുന്നോട്ട് വച്ച തുക മറികടക്കാനായില്ല.
വെസ്റ്റ് ഇന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ന്യൂസിലന്‍ഡിന്റെ ഇടം കൈയന്‍ പേസ് ബോളര്‍ മാര്‍ക്കൊ യാന്‍സണെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 4.2 കോടി രൂപയ്ക്കാണ് യാന്‍സണ്‍ ഹൈദരാബാദിലെത്തിയത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ ചെന്നൈ സൂപ്പര്‍ കിങ്സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.
വന്‍ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയെ വാങ്ങിക്കുന്നതിനായി ഒരു ടീമും മുന്നോട്ട് വന്നില്ല. എന്നാല്‍ യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് വന്‍ തുകയിലെത്തി, 5.25 കോടി രൂപ.
പരുക്കുമൂലം കഴിഞ്ഞ സീസൺ കളിക്കാതിരുന്ന ജോഫ്രാ ആർച്ചറിനെ എട്ട് കോടിക്ക് മുംബൈ ടീമിൽ എത്തിച്ചു. രാജസ്ഥാനും ഹൈദരാബാദും മത്സരിച്ചു വിളിച്ച ശേഷമാണ് മുംബൈ ആർച്ചറെ റാഞ്ചിയത്.
സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെഗാ താര ലേലത്തിന്റെ ആദ്യ ദിനം കളം നിറഞ്ഞു. നിര്‍ണായകമായ രണ്ടാം ദിനമായ ഇന്ന് കരുതലോടെയാകും ഓരോ ടീമുകളും താരങ്ങളെ സമീപിക്കുക. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് ഏറ്റവും കുറവ് താരങ്ങളെ ഇന്നലെ വാങ്ങിയത്.
ഇഷാന്‍ കിഷനായിരുന്നു ആദ്യ ദിനത്തിലെ ഏറ്റവും മൂല്യമേറിയ താരം. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഇഷാനെ സ്വന്തമാക്കിയത്. ദീപക് ചഹര്‍ (14 കോടി), ശ്രേയസ് അയ്യര്‍ (12.25 കോടി), ശാര്‍ദൂല്‍ താക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, നിക്കോളാസ് പൂരാന്‍ (10.75 കോടി) എന്നിവരാണ് 10 കോടി രൂപയക്ക് മുകളില്‍ ലഭിച്ച താരങ്ങള്‍.
ഓരോ ടീമുകളും ഇനി ചിലവാക്കാന്‍ കഴിയുന്ന തുകയും
പഞ്ചാബ് കിങ്സ് – 28.65 കോടി
മുംബൈ ഇന്ത്യന്‍സ് – 27.85 കോടി
ചെന്നൈ സൂപ്പര്‍ കിങ്സ് – 20.45 കോടി
സണ്‍റൈസേഴ്സ് ഹദരാബാദ് – 20.15 കോടി
ഗുജറാത്ത് ടൈറ്റന്‍സ് – 18.85 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് – 16.50 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 12.65 കോടി
രാജസ്ഥാന്‍ റോയല്‍സ് – 12.15 കോടി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 9.25 കോടി
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6.90 കോടി
Also Read: ഇഷാൻ, ചാഹർ, ഹസരംഗ: മൾട്ടി ടാസ്കർമാർക്കായി കോടികൾ എറിഞ്ഞ് താരലേലത്തിന്റെ ആദ്യ ദിനം

കരുൺ നായർ രാജസ്ഥാൻ റോയൽസിലേക്കും എവിൻ ലൂയിസ് എൽഎസ്ജിയിലേക്കും ഗ്ലെൻ ഫിലിപ്പ് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്കും പോകും. 50 ലക്ഷം രൂപയ്ക്ക് ടിം സീഫെർട്ട് ഡൽഹി ക്യാപിറ്റൽസിലേക്ക് എത്തും. നഥാൻ എല്ലിസ് പഞ്ചാബിനൊപ്പം തിരിച്ചെത്തി
അവസാന റൗണ്ടിൽ പരിഗണിക്കുന്ന താരങ്ങളുടെ പട്ടികയിൽ സുരേഷ് റെയ്നയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല
20 ലക്ഷത്തിനാണ് കർണാടക താരം ആർസിബിയിലേക്ക് എത്തുന്നത്.
2.4 കോടി രൂപയ്ക്കാണ് വെസ്റ്റ് ഇന്ത്യൻ സ്പീഡ്സ്റ്ററിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്
പ്രശാന്ത് സോളങ്കിയെ 1.2 കോടിക്ക് സിഎസ്‌കെ സ്വന്തമാക്കി
റാസിഖ് സലാം ദാർ 20 ലക്ഷത്തിന് കെകെആറിൽ
വൈഭവ് അറോറയെ പഞ്ചാബ് രണ്ട് കോടിക്ക് സ്വന്തമാക്കി
30 ലക്ഷം രൂപയ്ക്ക് മുൻ റോയൽ ചലഞ്ചർ റെഡ് ആർമിയിലേക്ക് തിരികെയെത്തി
പ്രവീൺ ദുബെ 50 ലക്ഷത്തിന് ഡൽഹിയിൽ
ടിം ഡിവിഡിനെ 8.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്
മലയാളി താരം സന്ദീപ് വാര്യറെ ആരും വാങ്ങിയില്ല. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ആയിരുന്നു താരം.
ആദം മിൽനെ മുംബൈ ഇന്ത്യൻസിൽ തൈമൽ മിൽസ് 1.50 കോടിക്ക് മുംബൈയിൽ
വെസ്റ്റ് ഇൻഡീസ്, ഗയാന ആമസോൺ വാരിയേഴ്‌സ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ 7.75 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി
മിച്ചൽ സാന്റനറിനെ 1.9 കോടിക്ക് ചെന്നൈ സ്വന്തമാക്കി
2.6 കോടി രൂപയ്ക്ക് ഡാനിയൽ സാംസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി
വെസ്റ്റ് ഇൻഡീസ് ബാറ്റിങ് ഓൾറൗണ്ടർ ഷെർഫാൻ റഥർഫോർഡ് ഒരു കോടിക്ക് ബാംഗ്ലൂരിൽ
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസിനെ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്
ഹിമാചൽ പ്രദേശ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഋഷി ധവാനെ 55 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി
ജോഫ്രാ ആർച്ചറെ എട്ട് കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി
വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ 2.80 കോടിക്ക് ഡൽഹിയിൽ
വെസ്റ്റ് ഇൻഡീസ് താരം എവിൻ ലൂയിസിനെയും ഇന്ത്യൻ താരം കരുൺ നായരെയും ആരും വാങ്ങിയില്ല
ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് അൺസോൾഡ്
ന്യൂസിലൻഡ് ബാറ്റിംഗ് താരം ഡെവൺ കോൺവെ ഒരു കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ
ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ഫിൻ അലനെ 75 ലക്ഷത്തിന് ആർസിബി സ്വന്തമാക്കി
ഡൽഹി പേസർ സിമർജീത് സിങ്ങിനെ ചെന്നൈ സൂപ്പർ കിങ്‌സ് 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി
ഇടംകയ്യൻ മീഡിയം പേസർ യാഷ് ദയാലിനെ ഗുജറാത്ത് ടൈറ്റൻസ് 3.20 കോടി രൂപയ്ക്ക് സ്വന്തമാക്കി.
യാഷ് താക്കൂർ, വാസു വാറ്റ്‌സ്, അർസാൻ നാഗ്‌വാസ്‌വല്ല അൺസോൾഡ്
ഓൾറൗണ്ടർ രാജ്വർധൻ ഹംഗാർഗെക്കർ 1.50 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്
ഓൾറൗണ്ടർ രാജ് അംഗദ് ബാവ 2.20 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിൽ. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബാവയെ മാച്ച് ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തിരുന്നു.
50 ലക്ഷം രൂപയ്ക്ക് സഞ്ജയ് യാദവ് മുംബൈ ഇന്ത്യൻസിൽ
ഇന്ത്യ അണ്ടർ 19 ലോകകപ്പ് ജേതാവും ഇടംകൈയ്യൻ സ്പിന്നറുമായ വിക്കി ഓസ്റ്റ്വാളിനെ ആരും വാങ്ങിയില്ല
വിദർഭ ഓൾറൗണ്ടർ ദർശൻ നൽകണ്ടെ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിലേക്ക്.
അങ്കുൾ റോയിയെ അടിസ്‌ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മഹിപാൽ ലോംറോർ 95 ലക്ഷത്തിന് ബാംഗ്ലൂരിൽ
1.70 കോടിക്ക് തിലക് വർമ്മ മുംബൈയിൽ
ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ യഷ് ദുള്ളിനെ 50 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കി
ലളിത് യാദവിനെ 65 ലക്ഷത്തിനും റിപ്പൽ പട്ടേലിനെ 20 ലക്ഷത്തിനും ഡൽഹി സ്വന്തമാക്കി
സൂപ്പര്‍ താരം മനന്‍ വോഹ്റയെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.
മലയാളി താരം സച്ചിന്‍ ബേബി അണ്‍സോള്‍ഡായി. താരം നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിരുന്നു.
യുവസ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തി. 65 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ വാങ്ങിയത്.
രണ്ടാം ദിനം ആദ്യത്തെ താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇടം കൈയന്‍ പേസ് ബോളര്‍ ജയദേവ് ഉനദ്ഘട്ടിനെയാണ് മുന്‍ ചാമ്പ്യന്മാര്‍ ടീമിലെത്തിച്ചത്. തുക 1.60 കോടി രൂപ.
പേസ് ബോളര്‍ നവദീപ് സൈനിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി, തുക 2.60 കോടി രൂപ.
രാജസ്ഥാന്‍ റോയല്‍സുമായി കടുത്ത ലേലം വിളിക്കൊടുവില്‍ യുവ പേസ് ബോളര്‍ ചേതന്‍ സക്കാരിയയെ ഡല്‍ഹി ക്യാപിറ്റല്‍സ് നേടി. 4.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്.
വന്‍ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയെ വാങ്ങിക്കുന്നതിനായി ഒരു ടീമും മുന്നോട്ട് വന്നില്ല.
ശ്രീലങ്കന്‍ പേസ് ബോളര്‍ ദുഷ്മന്ത ചമീര ലഖ്നൗവില്‍, തുക രണ്ട് കോടി രൂപ.
യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്, തുക 5.25 കോടി.
ഇന്ത്യയുടെ മുതിര്‍ന്ന പേസ് ബോളര്‍ ഇഷാന്ത് ശര്‍മയെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടെത്തിയില്ല.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ ചെന്നൈ സൂപ്പര്‍ കിങ്സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.