കോടികൾ ഒഴുക്കി ഐപിഎൽ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സ്റ്റാർ ഇന്ത്യ

16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ സംപ്രേക്ഷണാവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി സ്റ്റാർ ഇന്ത്യ ഗ്രൂപ്പ്. ഇന്നലെ നടന്ന ലേലത്തിൽ 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 24 കമ്പനികൾ പങ്കെടുത്ത ലേലത്തിൽ സോണി പിക്ച്ചേഴ്സും, ജിയോ ( റിലയൻസ് ഗ്രൂപ്പ്, എന്നീ ഭീമൻമാരെ പിന്തള്ളിയാണ് സ്റ്റാർ ഇന്ത്യ സംപ്രേക്ഷണവാകാശം നേടിയെടുത്തത്.

6 വർഷത്തേക്കാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്റ്റാർ ഇന്ത്യ പിടിച്ചത്. 2018 മുതല്‍ 2024 വരെ ഐപിഎല്‍ ഇനി സ്റ്റാര്‍ ഇന്ത്യയിലൂടെയാകും ആരാധകര്‍ കാണുക. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 554 ശതമാനം വര്‍ധനവാണ് ലേലത്തുകയിലുണ്ടായത്. 2008ല്‍ 8200 കോടി രൂപയ്ക്ക് സോണി പികചേഴ്സ് നെറ്റ്വര്‍ക്കാണ് ഐപിഎല്‍ മാധ്യമ അവകാശം പത്തു വര്‍ഷത്തേക്ക് സ്വന്തമാക്കിയിരുന്നത്.

ഐ.പി.എല്ലിന്റെ ആഗോള ഡിജിറ്റള്‍ അവകാശം മൂന്നു വര്‍ഷത്തേക്ക് 302.2 കോടി രൂപയ്ക്ക് നോവി ഡിജിറ്റലിന് നേരത്തെ കൈമാറിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl media rights auction star india win media rights for rs 16347 50 crores

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express