/indian-express-malayalam/media/media_files/2025/04/26/8FHBab6tabBtveFi85qB.jpg)
ചിത്രം: എക്സ്
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്‌സും ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ശേഷിക്കുന്ന 6 മത്സരങ്ങളിൽ 5 എണ്ണത്തിൽ വിജയം അനിവാര്യമാണ്. അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് ഇന്നു വിജയിക്കാനായാൽ നാലം സ്ഥാനത്ത് എത്താം.
കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ മൂന്നാം കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് നായകനാണ്. സീസണില്‍ രണ്ടാം തവണയാണ് പഞ്ചാബും കൊല്‍ക്കത്തയും പരസ്പരം ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനൊപ്പമായിരുന്നു ജയം. പഞ്ചാബ് ഉയർത്തിയ 112 റൺസ് പിന്തുടരാൻ അജിങ്ക്യ രഹാനെയുടെ നേതൃത്തത്തിലുള്ള ടീമിനായില്ല.
അതേസമയം, അവസാന മത്സരത്തിൽ ബെംഗളൂരുവിനെതിരെ തോൽവി നേരിട്ടെങ്കിലും പഞ്ചാബ് ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. നിർണ്ണായക മത്സരത്തിൽ കൊൽക്കത്ത ടീമിലും മാറ്റമുണ്ടാകില്ലന്നാണ് സൂചന.
സാധ്യത ഇലവൻ
കൊൽക്കത്ത: റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (സി), അംഗ്കൃഷ് രഘുവംശി, വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, മൊയിൻ അലി/റോവ്മാൻ പവൽ, രമൺദീപ് സിങ്, വരുൺ ചക്ക്രവർത്തി, ഹർഷിത് റാണ.
ഇംപാക്ട് സബ്: വൈഭവ് അറോറ.
പഞ്ചാബ്: പ്രഭ്‌സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (സി), ജോഷ് ഇംഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്‌ലെറ്റ്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ, ഹർപ്രീത് ബ്രാർ/വി.
ഇംപാക്ട് സബ്: ഹർപ്രീത് ബ്രാർ/വൈശാഖ് വിജയ്കുമാർ.
Read More
- എന്റെ രാജ്യ സ്നേഹം ചോദ്യം ചെയ്താൽ ഞാൻ മിണ്ടാതിരിക്കില്ല: നീരജ് ചോപ്ര
- പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു
- തുടർ ജയങ്ങളുമായി മുംബൈയുടെ തകർപ്പൻ തിരിച്ചുവരവ്; ഹൈദരാബാദ് വീണ്ടും വീണു
- Ishan Kishan IPL: ആരും അപ്പീൽ ചെയ്തില്ല; മടിച്ച് മടിച്ച് ഔട്ട് വിധിച്ച് അംപയർ; വിചിത്ര പുറത്താവൽ
- ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; അനായയെ ചേർത്തുപിടിച്ച് സർഫറാസ്; ദൃശ്യങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us