കൊൽക്കത്ത: മഴയും ക്രിസ് ഗെയിലും കളിച്ച കളിയിൽ കൊൽക്കത്തയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയ കിംഗ്സ് ഇലവൻ പഞ്ചാബിന് വിജയം. ഇതോടെ പഞ്ചാബ് ഐ.പി.എൽ പോയിന്റ് നിലയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം ഡെക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം പഞ്ചാബ് മറികടന്നു. പുറത്താകാതെ 38 പന്തിൽ നിന്നും 62 റൺസ് നേടിയ ക്രിസ് ഗെയിലാണ് വിജയശിൽപി.​ലോകേഷ് രാഹുല്‍ 60 റണ്‍സ് നേടി.

നേരത്തേ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 191 റണ്‍സ് നേടിയത്. 41 പന്തില്‍ 74 റണ്‍സെടുത്ത ക്രിസ് ലിന്നിന്റെ മികവിലാണ് കൊല്‍ക്കത്ത മികച്ച ടോട്ടല്‍ നേടിയത്. റോബിന്‍ ഉത്തപ്പ 34 റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് 28 പന്തില്‍ 43 റണ്‍സെടുത്തു.

10 ഓവറിന് മുകളില്‍ ഗെയ്ല്‍ ക്രീസില്‍ തുടര്‍ന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ മത്സരത്തിലാണ് ഗെയ്ല്‍ ഐപിഎലിലെ ആദ്യ സെഞ്ചുറി നേടിയത്. തന്നെ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമാക്കിയതിലൂടെ വീരേന്ദ്ര സെവാഗ് രക്ഷിച്ചത് ഐപിഎല്ലിനെ യെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു. മൂന്നാം മത്സരത്തില്‍ ഐപിഎല്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാമത് എത്തിയ ഗെയ്ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 63 പന്തുകളില്‍ 104 റണ്‍സ് അടിച്ചു.

കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം സ്വീകരിക്കുമ്പോഴാണ് സെവാഗിനോട് ഗെയ്ല്‍ നന്ദി പറഞ്ഞത്. കിംഗ് ഇലവന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍ സെവാഗ് തന്നെ ടീമിലെടുത്ത് ഐപിഎല്ലിനെ രക്ഷിച്ചെന്ന് താരം കളിയായി പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നുമാണ് ഗെയ്‌ലിനെ പഞ്ചാബ് സ്വന്തം നിരയില്‍ എത്തിച്ചത്. ഐപിഎല്ലില്‍ 91 കളികളില്‍ 3420 റണ്‍സ് അടിച്ചുകൂട്ടിയ താരത്തിന് ഈ സീസണില്‍ പക്ഷേ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനായിട്ടും 38 വയസ്സായ താരം ഇത്തവണ ലേലത്തില്‍ ഒരു ടീമും ഏറ്റെടുക്കാതെ വന്നപ്പോള്‍ അടിസ്ഥാന വിലയായ രണ്ടു കോടി നല്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ താരത്തെ എത്തിക്കാന്‍ മുന്‍കയ്യെടുത്തത് സെവാഗാണ്.

ആദ്യ രണ്ടു മത്സരങ്ങളിലും താരത്തെ പരിഗണിക്കാന്‍ തയ്യാറാകാതിരുന്ന പഞ്ചാബ് മൂന്നാമത്തെ മത്സരത്തില്‍ ഇറക്കിയപ്പോള്‍ തന്നെ തന്റെ ആവനാഴിയില്‍ അമ്പുകള്‍ ബാക്കിയുണ്ടെന്ന് സെവാഗ് തെളിയിച്ചു. 33 പന്തി 63 റണ്‍സ് എടുത്ത് ഒന്നും കൈമോശം വന്നിട്ടില്ലെന്ന് വ്യക്തമാക്കിയ താരം തൊട്ടടുത്ത കഴിഞ്ഞ മത്സരത്തില്‍ സംഹാര താണ്ഡവമാണ് നടത്തിയത്. 11 സിക്‌സറുകള്‍ തൊടുത്ത താരം ഒരു ബൗണ്ടറിയും നേടി. ഏറ്റവും മികച്ച ബൗളര്‍ എന്ന പദവിയുമായി എത്തിയ അഫ്ഗാനിസ്ഥാന്‍ താരം റഷീദിന്റെ ഒരോവറില്‍ ഗെയ്ല്‍ തൊടുത്തത് നാലു സിക്‌സറുകള്‍ ആയിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സര്‍ അടിച്ചിരുന്നു.

ഗെയ്ല്‍ പറഞ്ഞത് ശരിയാണെന്നായിരുന്നു പിന്നീട് വീരേന്ദ്ര സെവാഗിന്റെ പ്രതികരണം. ഗെയിലിനെ ടീമിലെടുത്ത് താന്‍ ഐപിഎല്ലിനെ രക്ഷിച്ചെന്ന് താരം ട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ശതകവും സിക്‌സറുകളും പേരിലുള്ള ഗെയ്ല്‍ യുവതാരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ്. സെഞ്ച്വറികളുടെയും സിക്‌സറുകളുടെയും കാര്യത്തില്‍ തൊട്ടു പിന്നില്‍ മുന്‍ സഹതാരവും ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും നായകന്‍ വിരാട് കോഹ്‌ലിയാണുള്ളത്. 2011 ല്‍ 608 റണ്‍സ്, 2012 ല്‍ 733, 2013 ല്‍ 708 എന്നിങ്ങനെ അടുപ്പിച്ച് മൂന്ന് സീസണില്‍ ബാറ്റിംഗ് വിരുന്ന് നടത്തിയ ഗെയ്ല്‍ 2016 ലും 2017 ലും മികവ് കണ്ടെത്താനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ