ഐപിഎൽ ടി20 ലോകകപ്പ് പോലെ; ടൂർണമെന്റിനായി കാത്തിരിക്കുകയാണെന്ന് ഗ്ലെൻ മാക്സ്‌വെൽ

ലോകകപ്പ് മാറ്റിവെച്ചാലും ഐപിഎല്ലിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് താരങ്ങൾ

ഓക്ടോബറിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് ഐസിസി മാറ്റിവെയ്ക്കാൻ തീരുമാനിച്ചതോടെ ഗ്ലാമർ ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുകയാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പ് മാറ്റിവയ്ക്കാൻ തീരുമാനിച്ചതെങ്കിലും ഐപിഎൽ യുഎഇയിൽ നടത്താനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള സർക്കാർ അനുമതി ലഭിച്ചാലുടൻ മറ്റുനടപടികളുമായി ബിസിസിഐ ഐപിഎൽ യുഎഇയിലേക്ക് പറിച്ച് നടും.

ലോകകപ്പ് മാറ്റിവെച്ചാലും ഐപിഎല്ലിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് താരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഓസിസ് ഓൾറൗണ്ടറും കിങ്സ് ഇലവൻ പഞ്ചാബിന്റെ വെടിക്കെട്ട് താരവുമായ ഗ്ലെൻ മാക്സ്‌വെൽ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്വറന്റൈൻ ഉൾപ്പടെയുള്ള കാര്യങ്ങൾക്കും താൻ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.

Also Read: ക്ഷീണിച്ചുവെന്ന് തോന്നുന്നുണ്ടോ? ബെന്‍ സ്റ്റോക്‌സിന്റെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പ്രകടനം ഓര്‍ത്താല്‍ മതി

“സ്വന്തം മണ്ണിൽ ഒരു ലോകകപ്പ് വരുന്നുണ്ട് എന്നത് ആവേശം പകരുന്ന കാര്യം തന്നെയാണ്. ഒരു ടി20 ടീമായി ഞങ്ങൾ അതിലേക്ക് നീങ്ങുകയുമായിരുന്നു. എന്നാൽ ഐപിഎല്ലിനായി കാത്തിരിക്കുന്നു. നമുക്ക് എന്ത് ചെയ്യാമെന്നും ഇല്ലെന്നും മനസിലാക്കാം. ലോകകപ്പ് പോലെ തന്നെ ഐപിഎല്ലിനെയും കാണാം. മറ്റെല്ലാ പ്രശ്നങ്ങളും മാറിനിന്നാൽ ഐപിഎല്ലിൽ ഞാനുണ്ടാകും,” ഗ്ലെൻ മാക്സ്‌വെൽ പറഞ്ഞു.

ടി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഐസിസിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതോടെ പ്രഖ്യാപനത്തിന് കാത്തിരുന്ന ബിസിസിഐ വൈകാതെ തന്നെ ഐപിഎൽ നടത്തുന്നതിനുള്ള വഴികൾ തെളിച്ചു തുടങ്ങി എന്ന് പറയാം. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ അനുമതി തേടുമെന്ന് ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Also Read: ലോകകപ്പ് വഴിമാറി, ഐപിഎൽ പ്രതീക്ഷകൾ സജീവമാക്കി; സർക്കാർ അനുമതി തേടാൻ ബിസിസിഐ

ഓസ്ട്രേലിയയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ഐസിസി തീരുമാനിച്ചത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. എന്നാൽ വിക്ടോറിയ സംസ്ഥാനത്ത്കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോൾ മെയ് മാസത്തിൽ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് പ്രകടിപ്പിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl is similar to a world cup says glenn maxwell

Next Story
ക്ഷീണിച്ചുവെന്ന് തോന്നുന്നുണ്ടോ? ബെന്‍ സ്റ്റോക്‌സിന്റെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പ്രകടനം ഓര്‍ത്താല്‍ മതിben stokes, ben stokes england, england vs west indies, ben stokes eng vs wi video, ben stokes cricket, cricket news, sports news
The moderation of comments is automated and not cleared manually by malayalam.indianexpress.com