ഒരു ബൗളര്‍ എന്ന നിലയില്‍ തന്നെ രൂപപ്പെടുത്തിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണെന്ന് ന്യൂസിലാന്‍ഡ് ഇടംകൈയന്‍ സ്പിന്നറായ മിച്ചേല്‍ സാന്റ്‌നര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് (സി എസ് കെ) അംഗമായിരുന്നു മിച്ചേല്‍ സാന്റ്‌നര്‍. ടീം അംഗങ്ങളായ ഹര്‍ഭജന്‍ സിങും രവീന്ദ്ര ജഡേജയും ഇന്ത്യയിലെ വ്യത്യസ്ത സ്വഭാവമുള്ള പിച്ചുകളില്‍ പന്തെറിയുന്നതിനുള്ള തന്ത്രങ്ങള്‍ പഠിപ്പിച്ചു തന്നുവെന്നും അദ്ദേഹം പറഞ്ഞു.

2018-ലെ ഐപിഎല്‍ സീസണില്‍ 50 ലക്ഷം രൂപയ്ക്കാണ് സി എസ് കെ മിച്ചേലിനെ ലേലത്തില്‍ വാങ്ങിയത്. പക്ഷേ, കാല്‍ മുട്ടിന് പരിക്കേറ്റതിനാല്‍ ടൂര്‍ണമെന്റില്‍ കളിച്ചില്ല. എന്നാല്‍, 2019-ല്‍ തിരിച്ചെത്തിയ അദ്ദേഹം നാല് മത്സരങ്ങളില്‍ പന്തെറിഞ്ഞു.

ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മത്സരം. താന്‍ പന്ത് കൂടുതല്‍ സ്പിന്‍ ചെയ്യുന്ന ഗ്രൗണ്ടില്‍ ആദ്യമായിട്ടാണ് കളിച്ചതെന്ന് മിച്ചേല്‍ പറയുന്നു. ബൗളര്‍ക്ക് കൂടുതലായിയൊന്നും ചെയ്യേണ്ടതില്ലാത്തതിനാല്‍ അത് വളരെ സുഖകരമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

Read Also: കരുത്ത് കാട്ടുക ബോളിങ് നിര, ബുംറ അക്രമണത്തിന് ചുക്കാൻ പിടിക്കും; പ്രവചനവുമായി ഓസിസ് താരം

നിങ്ങള്‍ പന്ത് പിച്ചിലേക്ക് എറിഞ്ഞാല്‍ മതി. പിച്ച് ബാക്കി ചെയ്തു കൊള്ളും. എത്രയും വേഗം സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇ എസ് പി എന്‍ ക്രിക്ക് ഇന്‍ഫോയോട് മിച്ചേല്‍ പറഞ്ഞു.

തന്നെ സഹായിക്കാന്‍ ഹര്‍ഭജനെ പോലുള്ള ലോകോത്തര സ്പിന്നര്‍മാര്‍ ചെന്നൈയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പഞ്ഞു. ജഡേജയും ഇമ്രാന്‍ താഹിറും സഹായിച്ചിട്ടുണ്ട്.

ആദ്യ വര്‍ഷം പരിക്ക് മൂലം കളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഏറെ നിരാശനായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസരം ലഭിച്ചു. അവിശ്വസനീയമായ ടൂര്‍ണമമെന്റായിരുന്നു. ടി20 ലീഗുകളിലാണ് ഏറ്റവും മികച്ച ക്രിക്കറ്റ് നടക്കുന്നത്. ന്യൂസിലന്‍ഡിലേതിനേക്കാള്‍ വ്യത്യസ്ത പിച്ചില്‍ പന്തെറിയാന്‍ സാധിച്ചു, അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് 28 വയസ്സുള്ള താരം കളിച്ചത്. സി എസ് കെയില്‍ നിന്നും ധാരാളം പാഠങ്ങള്‍ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ എംഎസ് ധോണിക്കെതിരെ ധാരാളം കളിച്ചിട്ടുണ്ട്. അതിനാല്‍, അദ്ദേഹവുമായി ഒരേ ഡ്രസിങ് റൂം പങ്കുവയ്ക്കുന്നതും അദ്ദേഹവുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും വിസ്മയകരമായിരുന്നു.

കിവീസിനുവേണ്ടി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

ന്യൂസിലന്‍ഡിലെ പിച്ചുകള്‍ ഫ്‌ളാറ്റും ബൗണ്ടറികളുടെ നീളം കുറവായതും കാരണം ബൗളര്‍ പന്തിന്റെ വേഗതയില്‍ വ്യത്യാസം വരുത്തുകയും ബാറ്റ്‌സമാന്റെ മനസ്സ് പെട്ടെന്ന് വായിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Read in English: IPL has helped adapt while bowling on various tracks: Mitchell Santner

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook