യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ 13-ാം പതിപ്പിനായി എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ആദ്യമെത്തുമെന്നാണ് പ്രതീക്ഷിച്ചത്. പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ച ചെന്നൈ യുഎഇയിലും ഓഗസ്റ്റ് രണ്ടാം വരത്തോടെ ലാൻഡ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മറ്റ് ടീമുകൾ ഓഗസ്റ്റ് 20 യാത്ര തീരുമാനിച്ചത്. അതേസമയം ചെന്നൈയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് നേരത്തെ എത്തുന്നതിൽ നിന്ന് ടീമിനെ ഐപിഎൽ ഗവേണിങ് ബോഡി വിലക്കി.

അതേസമയം ഗവേണിങ് കൗൺസിലുമായി ചർച്ച നടത്തുമെന്ന് ചെന്നൈ വ്യക്തമാക്കി. യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് ധോണി അടക്കമുള്ള താരങ്ങൾ ചെന്നൈയിൽ ഒത്തുചേരുമെന്നും ടീം അറിയിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ചെന്നൈ സീസണിനെ സമീപിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നടപടികൾ. നേരത്തെ മാർച്ച് 19ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ധോണി, റെയ്ന, പിയൂഷ് ചൗള എന്നിവടങ്ങുന്ന ചെന്നൈ നിര ഫെബ്രുവരിയിൽ തന്നെ ക്യാമ്പിലെത്തിയിരുന്നു.

Also Read: ഐപിഎൽ ഫൈനൽ നവംബർ 10ന്: ചൈനീസ് സ്പോൺസർ മാറില്ല; പകരം കളിക്കാർക്കുള്ള പരിധി ഒഴിവാക്കും

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ സംഘടിപ്പിക്കുന്നു. 53 ദിവസമാണ് ടൂർണമെന്റ്. 10 ആഫ്റ്റർനൂൺ മത്സരങ്ങളുണ്ടാവും. ഉച്ചക്ക് 3.30നാണ് ആഫ്റ്റർനൂൺ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 7.30നാണ് ഈവനിങ്ങ് മത്സരങ്ങൾ.

Also Read: തന്റെ ഭാവി എന്താവുമെന്ന് ശരിയായ ചിത്രം കാണിച്ചു തന്നത് ധോണി: യുവരാജ് സിങ്

ലോകത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പകരം കളിക്കാരെ ഇറക്കുന്നതിനുള്ള പരിധിയിലും ഇപ്പോൾ മാറ്റം വരികയാണ്. പകരം കളിക്കാരെ ഇറക്കുന്നതിനുള്ള പരിധി ഇത്തവണ ഒഴിവാക്കും. മത്സരങ്ങൾ യുഎഇയിൽ നടത്തുന്നതിന് മുൻപായി ഐപിഎൽ അധികൃതർ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി നേടേണ്ടതുണ്ട്. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയം ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യമായ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐപിഎൽ ഭരണസമിതിയിലെ ഒരു അംഗം പറഞ്ഞു. ദീപാവലിയുടെ വാരത്തിലാണ് നവംബർ 10ന് നടക്കുന്ന ഫൈനൽ എന്നതിനാൽ ബ്രോഡ്കാസ്റ്റർമാർക്ക് അത് ഗുണകരമായിരിക്കുമെന്നും ഭരണസമിതി അംഗം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook