കോഹ്‌ലിയുടെ നിർദേശം താരങ്ങള്‍ക്കു തന്നെ വിനയാകും; എതിര്‍പ്പ് അറിയിച്ച് ഐപിഎല്‍ ടീമുകളും

ഐപിഎല്‍ ടീമുകളും കോഹ്‌ലിയുടെ തന്നെ ടീമായ റോയല്‍ ചലഞ്ചേഴ്‌സും ഇന്ത്യന്‍ നായകന്റെ നിർദേശത്തിന് എതിരാണ്

Virat Kohli, വിരാട് കോഹ്‌ലി, IPL 2019, ഐപിഎൽ 2019,

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഐപിഎല്‍ സമയത്ത് വിശ്രമം കൊടുക്കണമെന്ന ഇന്ത്യൻ നായകന്‍ വിരാട് കോഹ്‌ലിയുടെ നിർദേശത്തിനെതിരെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ശക്തമാവുകയാണ്. ലോകകപ്പ് മുന്നില്‍ കണ്ടായിരുന്നു വിരാടിന്റെ നിർദേശം. എന്നാല്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയടക്കം ഈ നിർദേശത്തെ എതിര്‍ത്തു.

ഇന്ത്യയുടെ പ്രധാന ബോളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയവരെ കുറിച്ചായിരുന്നു നായകന്റെ പരാമര്‍ശം. എന്നാല്‍ പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ ടീമുകളും കോഹ്‌ലിയുടെ തന്നെ ടീമായ റോയല്‍ ചലഞ്ചേഴ്‌സും ഇന്ത്യന്‍ നായകന്റെ നിർദേശത്തിന് എതിരാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.

തങ്ങളുടെ പ്രധാന ബോളര്‍മാരെ മാറ്റി നിര്‍ത്തുക എന്ന നിർദേശത്തെ യാതൊരു കാരണവശാലും ഐപിഎല്‍ ടീമുകള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. കൂടാതെ മാര്‍ച്ച് 29 ന് ആരംഭിക്കുന്ന ഐപിഎല്‍ അവസാനിക്കുക മെയ് 19നാണ്. ഇതിന് ശേഷം ലോകകപ്പിന് മുന്നോടിയായി 15 ദിവസത്തെ ഇടവേളയുമുണ്ട്. ബോളര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ കളിക്കളത്തില്‍ നിന്നും രണ്ട് മാസം മാറി നില്‍ക്കുന്ന സാഹചര്യമാകും. അത് നല്ലതല്ലെന്നാണ് മുതിര്‍ന്ന ഐപിഎല്‍ ഒഫീഷ്യല്‍ പറയുന്നത്.

കൂടാതെ ഐപിഎല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫും ഫിസിയോമാരും ഇന്ത്യന്‍ ടീമിന്റെ ട്രെയിനര്‍മാരുമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും നാള്‍ ബോളര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ക്ക് വേണ്ട പരിശീലനം നല്‍കാനും സാധിക്കില്ലെന്നും മറ്റൊരു ഒഫീഷ്യല്‍ പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl franchises may not agree with kohlis opinion

Next Story
ഐപിഎൽ: ശിഖർ ധവാന് പിന്നാലെ കൈഫിനെയും ടീമിലെത്തിച്ച് ഡൽഹി
The moderation of comments is automated and not cleared manually by malayalam.indianexpress.com