scorecardresearch
Latest News

ഐപിഎൽ ടീമുകൾക്ക് 5 താരങ്ങളെ നിലനിർത്താം

രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിനും താരങ്ങളെ നിലനിർത്താൻ കഴിയും

ഐപിഎൽ ടീമുകൾക്ക് 5 താരങ്ങളെ നിലനിർത്താം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്ക് അഞ്ച് താരങ്ങളെ വരെ നിലനിർത്താമെന്ന് ഐപിഎൽ ഗവേണിങ് കൗൺസിൽ. ലേലത്തിനു മുമ്പോ റൈറ്റ് ടു മാച്ച് (Right to Match) രീതിയോ ഉപയോഗിച്ചാണ് ഈ അഞ്ച് താരങ്ങളെ നിലനിര്‍ത്താവുന്നത്. എന്നാല്‍ ഒരു സാധ്യത ഉപയോഗിച്ച് മൂന്നില്‍ കൂടുതല്‍ താരങ്ങളെ നിലനിര്‍ത്താനാകില്ല എന്നും നിയമമുണ്ട്. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ, രണ്ട് വിദേശ താരങ്ങളെയോ 2 അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളെയോ ഇത്തരത്തില്‍ ടീമില്‍ നിലനിര്‍ത്താം.

ഐപിഎല്‍ 2015ല്‍ തങ്ങള്‍ക്കായി കളിച്ചവരും 2017ല്‍ പുണെ ഗുജറാത്ത് ടീമുകളില്‍ കളിച്ച താരങ്ങളെ ചെന്നൈയ്ക്കും രാജസ്ഥാനും നിലനിര്‍ത്താമെന്നും പറഞ്ഞ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അറിയിച്ചു. എം.എസ്.ധോണി ഇതിന്‍ പ്രകാരം ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് തിരികെ എത്തുമെന്ന കാര്യം ഉറപ്പായി. നേരത്തെ ഒരു താരങ്ങളെയും നില നിര്‍ത്തേണ്ടതില്ലായെന്നും റിട്ടെന്‍ഷന്‍ പോളിസി ഉപേക്ഷിച്ച് എല്ലാരെയും ലേലത്തിലൂടെ സ്വന്തമാക്കണമെന്നാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടതെങ്കിലും അഞ്ച് താരങ്ങളെ നിലനിര്‍ത്താമെന്ന് ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ നിയമങ്ങള്‍ പ്രകാരം ബെന്‍ സ്റ്റോക്സ് തിരികെ ഐപിഎല്‍ ലേല പൂളിലേക്ക് മടങ്ങിയെത്തും. ഇതോടെ താരത്തിനായി വീണ്ടും ഒരു ലേല യുദ്ധം തന്നെ അടുത്ത ലേല സമയത്ത് കാണാനാകുമെന്ന് തീര്‍ച്ചയായിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl franchises allowed to retain upto five players csk rr player pool defined