/indian-express-malayalam/media/media_files/yxFuWFDvZvzZ9Y5VynmW.jpg)
ഡൽഹി ക്യാപിറ്റൽസിന്റെ വെടിക്കെട്ട് താരം ജേക്ക് ഫ്രേസർ വെറും 15 പന്തിലാണ് അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത് (Photo by Arjun Singh / Sportzpics for IPL)
ഐപിഎല്ലിന്റെ പതിനേഴാം പതിപ്പിൽ റെക്കോർഡുകൾക്കെല്ലാം അൽപ്പായുസാണ്. സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിലാണ് ഇത്തരത്തിലൊരു റെക്കോർഡ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാറിമറിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ഈ സീസണിൽ അതിവേ​ഗ അർദ്ധ സെഞ്ചുറിയുടെ റെക്കോർഡ് നാലു തവണയാണ് മാറിമറിഞ്ഞത്.
ശനിയാഴ്ചത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് 16 പന്തിൽ നേടിയ റെക്കോർഡാണ് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ഓസ്ട്രേലിയൻ താരം തകർത്തത്. ഡൽഹി ക്യാപിറ്റൽസിന്റെ വെടിക്കെട്ട് താരം ജേക്ക് ഫ്രേസർ വെറും 15 പന്തിലാണ് അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്.
18 പന്തിൽ 65 റൺസുമായി ഫ്രേസർ പുറത്തായി. അഞ്ച് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സ്പിന്നർ മായങ്ക് മാർക്കണ്ഡേ ഫ്രേസറിനെ പുറത്താക്കി സൺറൈസേഴ്സിന് ആശ്വാസം നൽകി. നേരത്തെ 32 പന്തിൽ 89 റൺസുമായാണ് ഹെഡ് പുറത്തായത്. കുൽദീപിന് യാദവിനായിരുന്നു വിക്കറ്റ് ലഭിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. സീസണിൽ മൂന്നാം തവണയാണ് സൺറൈസേഴ്സ് സ്കോർ 250ന് മുകളിൽ എത്തുന്നത്. നേരത്തെ ബെംഗളൂരുവിനെതിരെ മൂന്നിന് 287 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. മുംബൈയ്ക്കെതിരെ മൂന്നിന് 277 റൺസും സൺറൈസേഴ്സ് നേടിയിരുന്നു.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us