Latest News

ചങ്കൂറ്റത്തോടെ ഗംഭീർ , കാർമേഘങ്ങളെ ഭേദിച്ച് കൊൽക്കത്ത

അത്യന്തം നാടകീയമായ മത്സരത്തിൽ 7 വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴേസിന്രെ വിജയം.

ബാംഗ്ലൂർ: ഹൈദ്രബാദിനേയും മഴയേയും തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫൈയർ യോഗ്യത നേടിയിരിക്കുന്നു. അത്യന്തം നാടകീയമായ മത്സരത്തിൽ 7 വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴേസിന്രെ വിജയം. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 128/7, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് 5.2 ഓവറില്‍ 48/3(ഡെക്‌വര്‍ത്ത് ലൂയിസ്).

ഹൈദരാബാദ് ഉയര്‍ത്തി 129 റണ്‍സ് വിജയലക്ഷ്യം മഴയെത്തുടര്‍ന്ന് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറോവറില്‍ 48 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു. എന്നാൽ തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. 11 റൺസ് എടുക്കുന്നതിനിടെ ക്രിസ് ലിനും, യൂസഫ് പത്താനും, റോബിൻ ഉത്തപ്പയും കൂടാരം കയറിയതോടെ കൊൽക്കത്ത വിറച്ചു. എന്നാൽ ഗൗതം ഗംഭീർ തന്റെ വിശ്വരൂപം പുറത്തെടുത്തതോടെ ഹൈദ്രാബാദ് മുട്ടുകുത്തി. 19 പന്തിൽ നിന്ന് 35 റൺസാണ് ഗംഭീർ നേടിയത്.

നേരത്തെ നിര്‍ണായക ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറായിരുന്നു ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 3 വിക്കറ്റ് എടുത്ത കോർട്ടർ നൈലും, 2 വിക്കറ്റ് നേടിയ ഉമേഷ് യാദവുമാണ് ഹൈദ്രാബാദിനെ പിടിച്ചുകെട്ടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl eliminator srh vs kkr knight riders seal the deal in wee hours

Next Story
കൊച്ചി അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് വേദിയാകുമോയെന്ന് ഇന്നറിയാം: ഫിഫ സംഘം ഇന്ന് മാർക്കിടുംUnder 17 world Cup, Under 17 FIFA world cup India, FIFA world Cup India, ഫുട്ബോൾ ലോകകപ്പ്, ഇന്ത്യൻ ഫുട്ബോൾ, കൊച്ചി സ്റ്റേഡിയം, ഫിഫ സംഘം പരിശോധനയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express