/indian-express-malayalam/media/media_files/uploads/2022/02/Rahul-7.jpg)
കെ എൽ രാഹുൽ(ഫയൽ ഫോട്ടോ)
IPL 2025, Delhi Capitals Captain: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സ്റ്റാർ ബാറ്റർ കെ.എൽ.രാഹുൽ ഫ്രാഞ്ചൈസിയെ അറിയിച്ചതായി സൂചന. തന്റെ ബാറ്റിങ്ങിൽ മാത്രമായി ശ്രദ്ധ കൊടുക്കാനാണ് രാഹുൽ ആഗ്രഹിക്കുന്നത് എന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരിക ലക്ഷ്യമിട്ടാണ് താര ലേലത്തിൽ രാഹുലിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. രാഹുൽ ബാറ്റിങ്ങിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാൻ തീരുമാനിക്കുന്നതോടെ ഓൾറൗണ്ടർ അക്ഷർ പട്ടേൽ ആണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താൻ മുൻപന്തിയിലുള്ളത്.
ഋഷഭ് പന്ത് ആയിരുന്നു കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്. എന്നാൽ ഡൽഹി വിടാൻ ഋഷഭ് പന്ത് തീരുമാനിക്കുകയായിരുന്നു. താര ലേലത്തിൽ വമ്പൻ തുകയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്.
അക്ഷർ പട്ടേലിന്റെ ഡൽഹി ക്യാപിറ്റൽസിന് ഒപ്പമുള്ള ഏഴാമത്തെ ഐപിഎൽ സീസൺ ആണ് ഇത്. 150 ഐപിഎൽ മത്സരങ്ങൾ അക്ഷർ കളിച്ചിട്ടുണ്ട്. 123 വിക്കറ്റാണ് വീഴ്ത്തിയത്. നേടിയത് 1653 റൺസ്. ഇക്കണോമി 7.28.
പഞ്ചാബ് കിങ്സിനേയും ലക്നൗ സൂപ്പർ ജയന്റ്സിനേയുമാണ് രാഹുൽ നയിച്ചിട്ടുള്ളത്. ഐപിഎൽ കരിയറിൽ 4683 റൺസ് ആണ് രാഹുൽ സ്കോർ ചെയ്തിരിക്കുന്നത്. ഐപിഎൽ 2025 സീസണിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ രാഹുലിന് നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തിനൊപ്പം നിൽക്കുന്നതിന് വേണ്ടിയാണ് രാഹുൽ വിട്ടുനിൽക്കുന്നത്. 14 കോടി രൂപയ്ക്കായിരുന്നു ഡൽഹി ക്യാപിറ്റൽസ് രാഹുലിനെ സ്വന്തമാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us