ഐപിഎൽ 12-ാം സീസണിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ മങ്കാഡിലൂടെ അശ്വിൻ പുറത്താക്കിയത് വിവാദത്തിലായിരുന്നു. അശ്വിന്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. അശ്വിനാണ് ബോളെറിയുന്നതെങ്കിൽ ബാറ്റ്സ്മാൻ കരുതലോടെയിരിക്കണമെന്ന് ഓർമിപ്പിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ.
Read: പൊരുതി തോറ്റ് ഹെെദരാബാദ്; പഞ്ചാബിനെ വിജയവഴിയിലേക്ക് തിരികെ എത്തിച്ച് രാഹുല്
സൺറൈസേഴ്സ് ഹൈദരാബാദും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലെ മത്സരത്തിലാണ് അശ്വിന്റെ മങ്കാഡ് വിവാദം വാർണറിലൂടെ വീണ്ടും ഐപിഎൽ കാണികൾ ഓർത്തത്. അശ്വിൻ ബോളെറിയാൻ തുടങ്ങുമ്പോൾ നോൺ സ്ട്രെക്കേഴ്സ് എൻഡിൽ വാർണറായിരുന്നു. ലൈനിന് അകലെയായിരുന്ന വാർണർ പെട്ടെന്ന് തന്നെ ബാറ്റ് ക്രീസിനു അകത്തേക്ക് വയ്ക്കുകയായിരുന്നു. 7-ാം ഓവറിലായിരുന്നു സംഭവം.
ഐപിഎല്ലിലെ കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിലെ മത്സരത്തിലായിരുന്നു മങ്കാഡ് വിവാദം. രാജസ്ഥാൻ ഇന്നിങ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് സംഭവം. പഞ്ചാബ് ഉയർത്തിയ 185 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ജോസ് ബട്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാൽ പന്ത്രണ്ടാം ഓവർ എറിയാനെത്തിയ അശ്വിൻ പന്ത് ഡെലിവർ ചെയ്യുന്നതിന് മുമ്പ് ക്രീസിന് പുറത്തിറങ്ങിയ ബട്ലറെ റൺഔട്ടാക്കുകയായിരുന്നു.
How Warner backs up at non-striker’s end for Mujeeb (head down pitch) vs. how Warner backs up at non-striker’s end for Ashwin (head craned back at bowler’s hand). pic.twitter.com/diDmlCo6sI
— Peter Della Penna (@PeterDellaPenna) April 8, 2019
നിയമപ്രകാരം അത് വിക്കറ്റാണെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. രാജ്യാന്തര ക്രിക്കറ്റിലടക്കം ഇത്തരം സാഹചര്യങ്ങൾ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ബോളർ അപ്പോൾ നോൺസ്ട്രൈക്കിലുള്ള ബാറ്റ്സ്മാന് മുന്നറിയിപ്പ് നൽകുകയാണ് പതിവ്. എന്നാൽ അതിനൊന്നും തയ്യാറാകാതെ അശ്വിൻ വിക്കറ്റിന് അപ്പീൽ ചെയ്യുകയായിരുന്നു.