IPL: Indian Premier League: ചെന്നൈ: വീരേന്ദർ സെവാഗിനെ മാർക്വീ പ്ലേയാറാക്കാനാണ് ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) ആദ്യം താൽപ്പര്യപ്പെട്ടിരുന്നതെന്ന് ആദ്യകാല ടീം അംഗങ്ങളിലൊരാളായ സുബ്രഹ്മണ്യം ബദ്‌‌രീനാഥ്. എന്നാൽ ഡൽഹി സ്വദേശിയായ സെവാഗ് അന്ന് ഡൽഹി ടീമിനു വേണ്ടി കളിക്കാൻ താൽപര്യം പ്രകചിപ്പിച്ചതിനാലാണ് സിഎസ്കെ ധോണിയിലേക്ക് നീങ്ങിയതെന്നും ബദ്‌‌രീനാഥ് പറഞ്ഞു.

“സി‌എസ്‌കെ മാനേജ്‌മെന്റ് (2008 ന് മുമ്പ്) സെവാഗിനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ താൻ ഡൽഹിയിൽ വളർന്നതാണെന്നും അതിനാൽ  ഡൽഹി ഡെയർ‌ഡെവിൾ‌സുമായി മികച്ച ബന്ധം ഉണ്ടാവുമെന്നും സെവാഗ് പറഞ്ഞു,” തന്റെ യൂട്യൂബ് ചാനലിൽ ബദ്‌‌രീനാഥ് പറഞ്ഞു.

Read More: തിരികെ വരാൻ കൊതിച്ച് യുവി; മറുപടി നൽകാതെ ബിസിസിഐ

സെവാഗിന്റെ ഈ തീരുമാനത്തെത്തുടർന്നായിരുന്നു അന്ന് അന്താരാഷ്ട്ര കരിയറിൽ നാല് വർഷത്തിൽ കുറവ് മാത്രം പരിചയമുള്ള എംഎസ് ധോണിയെ പ്രധാന താരമായി ടീമിലുൾപ്പെടുത്താൻ ചെന്നൈ തീരുമാനിച്ചത്. അന്നുമുതൽ ധോണി സി‌എസ്‌കെയുടെ നായകനും മുഖവുമായി തുടരുന്നു.

“ഡൽഹിയിൽ കളിക്കണമെന്ന സെവാഗിന്റെ ആഗ്രഹം മാനേജ്‌മെന്റ് സമ്മതിച്ചു. പിന്നെ താര ലേലം വന്നു, ആരാണ് മികച്ച കളിക്കാരൻ എന്ന് അവർ കണ്ടു. അതിനുമുമ്പ് ഇന്ത്യ 2007ലെ ലോക ടി 20 നേടിയിരുന്നു. അതിനുശേഷം മാത്രമാണ് അവർ ധോണിയുമായി കരാറിലേർപ്പെടാൻ തീരുമാനിച്ചത്, ”ബദരീനാഥ് പറഞ്ഞു.

Read More:  IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

ഐ‌പി‌എൽ ഉദ്ഘാടന സീസണു മുമ്പ് ധോണിയെ സ്വന്തമാക്കിയതിലൂടെ സി‌എസ്‌കെയ്ക്ക് ‘ഒരു കല്ലുകൊണ്ട് മൂന്ന് പക്ഷികളെ പിടിക്കാനായി’ എന്നും ബദരീനാഥ് പറഞ്ഞു.

“ഒന്ന്, ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. അദ്ദേഹത്തിന് ഇല്ലാത്ത ട്രോഫിയൊന്നുമില്ല. രണ്ടാമതായി, മികച്ച ഫിനിഷർ. മൂന്നാമതായി, അദ്ദേഹം ഒരു മികച്ച വിക്കറ്റ് കീപ്പറാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികവാർന്നതും സുരക്ഷിതത്വമുറപ്പാക്കുന്നതുമായി വിക്കറ്റ് കീപ്പർമാരിൽ ഒരാൾ,” ബദരീനാഥ് പറഞ്ഞു.

Read More: CSK wanted Virender Sehwag instead of MS Dhoni initially: Subramaniam Badrinath

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook