scorecardresearch
Latest News

എന്തുകണ്ടിട്ടാണ് ജാദവിനെ എടുത്തത്: ധോണിയുടെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ച് ശ്രീകാന്ത്

“എന്താണ് ധോണി ചെയ്യാൻ പോവുന്നത്? അദ്ദേഹം പറയുന്നു ജഗദീശന്റെ ഉള്ളിൽ തീപ്പൊരി ഇല്ല എന്ന്, പിന്നെ ജാദവിനാണോ തീപ്പൊരി ഉള്ളത്,” ശ്രീകാന്ത് ചോദിച്ചു

എന്തുകണ്ടിട്ടാണ് ജാദവിനെ എടുത്തത്: ധോണിയുടെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ച് ശ്രീകാന്ത്

ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനെന്ന നിലയിലുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയെയും തീരുമാനങ്ങളെയും വിമർശിച്ച് ക്രിഷ്ണമാചാരി ശ്രീകാന്ത്. മോശം പ്രകടനം തുടർന്ന കേദാർ ജാദവിൽ ധോണി എന്തു സ്പാർക്കാണ് കണ്ടതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മേധാവിയുമായ ക്രിസ് ശ്രീകാന്ത് ചോദിച്ചു. ധോണി പരിഹാസ്യപരമായ തിരഞ്ഞെടുപ്പുകളാണ് ടീമിനുവേണ്ടി നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ ചെറുപ്പക്കാർ സീനിയേഴ്സിനെ വെല്ലുവിളിക്കാനും പ്ലേയിംഗ് ഇലവനിൽ പ്രവേശിക്കാനും ആവശ്യമായ സ്പാർക്ക് കാണിച്ചില്ലെന്ന ധോണിയുടെ പരാമർശവുമായി ബന്ധപ്പെട്ടാണ് ശ്രീകാന്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഈ പ്രോസസിനെക്കുറിച്ച് ധോണി പറയുന്നത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല,” ശ്രീകാന്ത് ‘സ്റ്റാർ സ്പോർട്സ് തമിഴിനോട് പറഞ്ഞു.

Read More:ദയനീയ തോൽവി; ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ നിന്ന് പുറത്തേക്ക് ?

“അദ്ദേഹം നിരന്തരരം പറയാറുള്ള ഈ പ്രോസസ് അർത്ഥശൂന്യമാണ്. നിങ്ങൾ പ്രോസസിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു, പ്രോസസ് … പക്ഷേ സെലക്ഷൻ പ്രോസസ് തന്നെ തെറ്റാണ്,” ശ്രീകാന്ത് പറഞ്ഞു

“എന്താണ് ധോണി ചെയ്യാൻ പോവുന്നത്? അദ്ദേഹം പറയുന്നു (എൻ) ജഗദീശന്റെ ഉള്ളിൽ (അൺക്യാപ്ഡ് ആയ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ) തീപ്പൊരി ഇല്ല എന്ന്, എന്നാൽ ‘സ്കൂട്ടർ’ ആയ ജാദവിന് ആ തീപ്പൊരി ഉണ്ടോ? ഇത് പരിഹാസ്യമാണ്. ഈ ഉത്തരം ഞാൻ ഇന്ന് സ്വീകരിക്കില്ല. ഈ പ്രക്രിയയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും, ചെന്നൈയുടെ ടൂർണമെന്റ് തന്നെയും അവസാനിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു. ജഗദീശൻ ഇതുവരെ ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.

ചെന്നൈ നിലവിൽ പോയിന്റ് നിലയിൽ താഴെയാണ് തുടരുന്നത്. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ചെന്നൈയുടെ പരാജയം. 13ാം സീസണിൽ ടീമിന്റെ ഏഴാം പരാജയമാണത്.

ഐ‌പി‌എല്ലിന്റെ ഉദ്ഘാടന പതിപ്പിൽ സി‌എസ്‌കെയുടെ ടീം മെന്ററും ബ്രാൻഡ് അംബാസഡറുമായിരുന്ന ശ്രീകാന്ത് പീയൂഷ് ചൗളയുടെ സെലക്ഷനെയും ചോദ്യം ചെയ്തു.

“ധോണി ഇപ്പോൾ പറയുന്നു, സമ്മർദ്ദം ഇല്ലാതായതിനാൽ, യുവാക്കൾക്ക് അവസരം നൽകും എന്ന്. കമോൺ യാർ, പ്രോസസിനെക്കുറിച്ചുള്ള ഈ അസംബന്ധങ്ങൾ എനിക്ക് തീരേ മനസ്സിലാകുന്നില്ല,” ശ്രീകാന്ത് പറഞ്ഞു.

Read More: ദേഷ്യം വന്നു, ഞാൻ അസ്വസ്ഥനായിരുന്നു; യൂണിവേഴ്‌സൽ ബോസ് സംസാരിക്കുന്നു

“കാർൺ ശർമ കുറഞ്ഞത് വിക്കറ്റ് നേടുന്നുണ്ട്. കളി ഇതിനകം തന്നെ നഷ്ടപ്പെടുമ്പോൾ ചൗള വെറുതെ ബൗളിങിലൂടെ കടന്നുപോകുന്നു. ധോണി വലിയവനാണെന്നതിൽ സംശയമില്ല, പക്ഷെ എനിക്ക് അദ്ദേഹത്തോട് യോജിക്കാനോ ഇത് അംഗീകരിക്കാനോ കഴിയില്ല,” ശ്രീകാന്ത് പറഞ്ഞു.

മത്സരത്തിന് ശേഷം ധോണി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു.

“ഇത്രക്കും മതി, ഈ സീസണിൽ ഞങ്ങൾ ശരിക്കും അവിടെ ഉണ്ടായിരുന്നില്ല,” ധോണി ഒരു പ്രെസന്റേഷൻ ചടങ്ങിൽ പറഞ്ഞു.

“കൂടാതെ, ചെറുപ്പക്കാരേ, നിങ്ങളെ ഇങ്ങോട്ടെത്തിക്കുന്നതിനായുള്ള തീപ്പൊരി ഞങ്ങൾ നിങ്ങളിൽ കണ്ടില്ല. എന്നാൽ ഈ ഫലം കാരണം ഉണ്ടായത് ടൂർണമെന്റിന്റെ ഇനിയുള്ള സമയം ആ യുവാക്കൾക്ക് അവസരം നൽകുക എന്നതാണ്.”

“ഒരുപക്ഷേ മുന്നോട്ട് പോകുമ്പോൾ ഞങ്ങൾ അവരെ അകത്തേക്ക് കൊണ്ടുവരും, അവർ സമ്മർദ്ദമില്ലാതെ കളിക്കും,” ധോണി പറഞ്ഞു.

Read More: Kris Srikkanth slams MS Dhoni’s “ridiculous” selections, asks what “spark” did he see in Kedar Jadhav

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl csk chennai kris srikkanth slams ms dhonis ridiculous selections asks spark see kedar jadhav