ഐപിഎൽ സെപ്റ്റംബറിൽ ശ്രീലങ്കയിൽ നടത്താം: സുനിൽ ഗവാസ്കർ

ഓസ്ട്രേലിയൻ സർക്കാർ ടി20 ലോകകപ്പ് നടത്താനുള്ള സാധ്യതകൾ സജീവമാക്കിയ പശ്ചാത്തലത്തിലാണ് സുനിൽ ഗവാസ്കറിന്റെ പ്രതികരണം

ipl 2019, indian premier league 2019, ipl 2019 hosts, ipl 2019 india elections, ipl 2019 schedule,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, ,
IPL Auction

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിന്ന് രാജ്യം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരംഭിച്ചതോടെ ലോകത്തെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്നായ ഐപിഎൽ പുഃനരാരംഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. നാട്ടിലോ വിദേശത്തോ ഐപിഎൽ സംഘടിപ്പിക്കാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. ഇതിനുള്ള ചർച്ചകൾ പല തലങ്ങളിൽ നടന്നുകൊണ്ടുമിരിക്കുന്നു. ഈ സാഹചര്യത്തിൽ ശ്രീലങ്കയിൽ ഐപിഎൽ നടത്താനുള്ള സാധ്യതകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.

ഓസ്ട്രേലിയൻ സർക്കാർ ടി20 ലോകകപ്പ് നടത്താനുള്ള സാധ്യതകൾ സജീവമാക്കിയ പശ്ചാത്തലത്തിലാണ് സുനിൽ ഗവാസ്കറിന്റെ പ്രതികരണം. ഓക്ടോബർ – നവംബർ മാസങ്ങളിലാണ് ടി20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ സെപ്റ്റംബർ മാസം ശ്രീലങ്കയിൽ ടൂർണമെന്റ് സംഘടിപ്പിക്കാമെന്ന് ഗവാസ്കർ പറയുന്നു.

Also Read: മുൻ പാക് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റർ

“ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രഖ്യാപനത്തിനുശേഷം ഒക്ടോബറിൽ ലോക ടി 20 നടത്താനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു. ടീമുകൾക്ക് മൂന്നാഴ്ച മുമ്പ് എത്തിച്ചേരേണ്ടിവരാം, ഏഴ് ദിവസത്തെ പ്രാക്ടീസ് ഗെയിമുകളും 14 ദിവസത്തെ ക്വാറന്റൈനും ഉണ്ടായിരിക്കാം. അങ്ങനെയെങ്കിൽ ഓക്ടോബറിൽ ഐപിഎൽ സാധ്യമാകില്ല.” ഗവാസ്കർ പറഞ്ഞു.

Also Read: എംഎസ് ധോണി, ആദം ഗിൽക്രിസ്റ്റ്; വിക്കറ്റ്കീപ്പർമാരുടെ റോൾ മാറ്റിമറിച്ച താരങ്ങളെന്ന് സഞ്ജു

ഇന്ത്യയിൽ കാലവർഷം സജീവമായിരിക്കുമെന്നതിനാൽ ഇന്ത്യയിൽ സെപ്റ്റംബറിൽ ഐപിഎൽ സംഘടിപ്പിക്കുന്നതും പ്രയാസമായിരിക്കും. സെപ്റ്റംബർ ആദ്യം മുതൽ ശ്രീലങ്കയിൽ മത്സരങ്ങൾ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎൽ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. ” ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ടൂർണമെന്റ് കളിക്കുകയാണെങ്കിലും ഈ വർഷം ഐ‌പി‌എൽ നടത്താൻ സാധ്യമായ എല്ലാ വഴികളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. ആരാധകർ, ഫ്രാഞ്ചൈസികൾ, കളിക്കാർ, പ്രക്ഷേപകർ, സ്പോൺസർമാർ തുടങ്ങി എല്ലാ പങ്കാളികളും ഈ വർഷം ഐ‌പി‌എൽ നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ്. ഇത് സംബന്ധിച്ച ഭാവി നടപടികളെക്കുറിച്ച് ബിസിസിഐ ഉടൻ തീരുമാനമെടുക്കും” ഗാംഗുലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl can be held in sri lanka in september says sunil gavaskar

Next Story
ജഡേജ, രാഹുൽ, മന്ദാന എന്നിവരുൾപ്പടെ മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്ക് നാഡയുടെ നോട്ടീസ്india vs bangladesh, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്, ind vs ban, ind vs ban live score, ind vs ban 2019, മായങ്ക് അഗർവാൾ, ind vs ban 1st test, ind vs ban 1st test live score, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സ്കോർ, ind vs ban 1st test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs bangladesh test, star sports 1, star sports 2 live, star sports 3 live, hotstar live cricket,india vs bangladesh live streaming, india vs bangladesh 1st test live streaming, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express