ഐപിഎൽ 2021 എഡിഷനിലെ താരലേലം പൂർത്തിയായപ്പോൾ ഏറ്റവും വിലയേറിയ താരമായി മാറിയത് ക്രിസ് മോറിസാണ്. 16.25 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ഇത്തവണത്തെ താരലേലത്തിൽ കളിക്കാർക്കൊപ്പം ശ്രദ്ധ നേടിയ മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെയും ജൂഹി ചൗളയുടെയും മക്കളായ ആര്യൻ ഖാനും ജാൻവി മേത്തയും.
ലേലത്തിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിട്ടുണ്ട്. ആര്യയും ജാൻവിയും ലേലത്തിൽ പങ്കെടുത്തതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ ജൂഹി ചൗള പങ്കുവച്ചിട്ടുണ്ട്. കെകെആറിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ജാൻവിയുടെ ഫൊട്ടോ ഷെയർ ചെയ്തിട്ടുണ്ട്.
So happy to see both the KKR kids, Aryan and Jahnavi at the Auction table ..
@iamsrk @KKRiders pic.twitter.com/Hb2G7ZLqeF— Juhi Chawla (@iam_juhi) February 18, 2021
ഷാരൂഖ് ഖാനും ജൂഹി ചൗളയുടെ ഭർത്താവ് ജയ് മേത്തയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഗ്രൂപ്പിൽ ഓഹരി പങ്കാളിത്തമുണ്ട്. കൊൽക്കത്ത മാനേജ്മെന്റിലെ മറ്റു ടീം അംഗങ്ങൾക്കൊപ്പമാണ് ആര്യനും ജാൻവിയും ലേലത്തിൽ പങ്കെടുത്തത്. ലേലത്തിലുടെനീളം ഇരുവരും പങ്കെടുക്കുകയും ചില നല്ല താരങ്ങളെ കെകെആറിന് ലഭിക്കുന്നതിന് ടീം മാനേജ്മെന്റിനെ സഹായിക്കുകയും ചെയ്തു.
164 ഇന്ത്യൻ താരങ്ങളുൾപ്പെടെ 292 താരങ്ങളാണ് ഇത്തവണത്തെ ലേലത്തിൽ ഉണ്ടായിരുന്നത്. 1114 താരങ്ങളായിരുന്നു ഇത്തവണ താരലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും 292 പേരാണ് ബിസിസിഐയുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.
Read More: IPL Auction 2021: ബാംഗ്ലൂരിലെ മല്ലു മയം; ഐപിഎൽ താരലേലത്തിൽ നേട്ടമുണ്ടാക്കി മലയാളി താരങ്ങളും
മലയാളി താരങ്ങളായ സച്ചിൻ ബേബിയും അസ്ഹറുദീനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയക്കാണ് ഇരുവരെയും ബാംഗ്ലൂർ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്സ്വെൽ വരുന്ന സീസണിൽ ബാംഗ്ലൂരിനായും കളിക്കും. അടിസ്ഥാന വിലയായ 2 കോടിയിൽ ബാംഗ്ലൂർ താൽപര്യം കാണിച്ചെങ്കിലും 2 കോടി 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കുകയായിരുന്നു.