scorecardresearch

Latest News

നിങ്ങളൊന്ന് (മാധ്യമങ്ങൾ) മിണ്ടാതിരുന്നാൽ കോഹ്‌ലിയുടെ എല്ലാം ശരിയാകും: രോഹിത് ശർമ്മ

നാളെ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുൻ നായകനെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയത്

rohit sharma, indian batter, ie malayalam

ബാറ്റിങ്ങിലെ ഫോമിലായ്മയുടെ പേരിൽ വിമർശനം നേരിടുന്ന കോഹ്ലിയ്ക്ക് പിന്തുണയുമായി രോഹിത് ശർമ്മ. നാളെ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുൻ നായകനെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയത്. നിങ്ങൾ മിണ്ടാതിരുന്നാൽ എല്ലാം ശരിയാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ് കൊണ്ടായിരുന്നു രോഹിതിന്റെ പ്രതികരണം.

“നിങ്ങൾക്ക് കുറച്ചുകാലം മിണ്ടാതിരിക്കാൻ കഴിയുമെങ്കിൽ, എല്ലാം ശരിയാകും. കോഹ്ലി ഇപ്പോൾ നല്ല മാനസിക നിലയിലാണ്. അദ്ദേഹം ഒരു ദശകത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു . സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം.” കോഹ്‌ലിയുടെ ഫോമിലായ്മ സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് രോഹിത് പറഞ്ഞു.

കഴിഞ്ഞ രണ്ടര വർഷമായി കോഹ്‌ലിക്ക് ഒരു രാജ്യാന്തര സെഞ്ചുറികളും നേടാനായിട്ടില്ല. ഒരു പക്ഷേ, ബാറ്റർ എന്ന നിലയിൽ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്, എന്നാൽ ഒരു മാസം മുമ്പ് ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ അദ്ദേഹം രണ്ട് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ അതിനെ വലിയ സ്കോറായി ഉയർത്താനോ. തൊട്ടടുത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളിൽ സ്ഥിരത പുലർത്താനോ സാധിച്ചില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, അദ്ദേഹത്തിന്റെ ടെസ്റ്റ്, ഏകദിന, ടി20 ശരാശരികൾ യഥാക്രമം 28.14, 39, 49.50 ആയി കുറയുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞതുപോലെ, ഓരോ ക്രിക്കറ്റ് കളിക്കാരനും, പ്രത്യേകിച്ച് ദീർഘകാലം കളിക്കുന്നവർക്ക്, ഇത്തരം ഘട്ടങ്ങളിലൂടെയാണ് കടന്നുപോകേണ്ടിവരും.

ഇന്ത്യയുടെ പരിമിത ഓവർ ടീമിൽ ചില വിടവുകൾ ഉണ്ടെന്നും ടീം മാനേജ്മെന്റ് അവ നികത്താൻ ശ്രമിക്കുകയാണെന്നും രോഹിത് സമ്മതിച്ചു, ഈ വർഷാവസാനം നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽകണ്ട്. കളിക്കാർക്ക് പ്രത്യേക നൽകുമെന്ന് രോഹിത് പറഞ്ഞു.

Also Read: റണ്ണൗട്ടാക്കാന്‍ സുവര്‍ണാവസരം, പക്ഷെ ചെയ്തില്ല; നേപ്പാള്‍ താരത്തിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl auction over time to focus on the colour blue rohit sharma ahead of t20i series against west indies