ബെംഗളൂരു: മലയാളിയായ ദേവദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ. 7.25 കോടിക്കാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ദേവദത്തിനെ സ്വന്തമാക്കിയത്. ആദ്യം മുതൽ വാശിയേറിയ മത്സരമായിരുന്നു ദേവദത്തിനെ ടീമിലെത്തിക്കാൻ.
മുൻ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ആദ്യം ദേവദത്തിനായി വിളി തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരുന്നു വാശിയോടെ ലേലം വിളിച്ച രണ്ടാം ടീം. എന്നാൽ മൂല്യം നാലു കോടി കടന്നതോടെ രാജസ്ഥാന്‍ റോയല്‍സും ഒപ്പം ചേർന്നു. അഞ്ച് കോടി പിന്നിട്ടതോടെ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി. അതോടെ ബാംഗ്ലൂരും ചെന്നൈയും പിൻവാങ്ങി. ഏഴ് കോടി രൂപവരെ വിട്ടുകൊടുക്കാതെ മുംബൈ വിളി തുടർന്നെങ്കിലും 7.25 കോടി രൂപയ്ക്ക് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.
ഹർഷൻ പട്ടേലിനായാണ് മറ്റൊരു വാശിയേറിയ ലേലം വിളി നടന്നത്. റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന ഹര്‍ഷല്‍ പട്ടേലിന് വേണ്ടി സണ്‍റൈസേഴ്സും ബാംഗ്ലൂരുമാണ് വാശിയോടെ ലേലം വിളിച്ചത്. കടുത്ത മത്സരത്തിനൊടുവിൽ 10.75 കോടി രൂപയ്ക്ക് ഹര്‍ഷലിനെ ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഹര്‍ഷല്‍ ഇന്ത്യക്കായി കഴിഞ്ഞ അടുത്തിടെ കളിച്ച മത്സരങ്ങളിലും തിളങ്ങിയിരുന്നു.
അതേസമയം, മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന, ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച താരമായസുരേഷ് റെയ്‌നയെ ആദ്യ ഘട്ടത്തിൽ ആരും സ്വന്തമാക്കിയില്ല. മുൻ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് പോലും തങ്ങളുടെ സൂപ്പർ താരത്തിനായി രംഗത്ത് വന്നില്ല. എന്നാൽ മറ്റൊരു ചെന്നൈ താരവും മലയാളിയുമായ റോബിൻ ഉത്തപ്പയെ ചെന്നൈ നിലനിർത്തി അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് താരത്തെ ടീമിൽ നിലനിർത്തിയത്.
Also Read: IPL Auction 2022 Live: താരലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു; ലേലം നിർത്തിവെച്ചു
ഇന്ത്യന്‍ സീനിയർ ഓപ്പണർ ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യർ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ശ്രേയസിനാണ്.
കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി.
ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്.