scorecardresearch

IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും

Cameroon Green and Mathisha Pathirana: 25.20 കോടി രൂപ ഐപിഎൽ താര ലേലത്തിൽ ലഭിച്ച കാമറൂൺ ഗ്രീനിന് കയ്യിൽ ലഭിക്കുന്ന തുക 9.90 കോടി രൂപയാണ്. പതിരാനയ്ക്ക് ലഭിക്കുന്ന തുക 12.87 കോടി രൂപയുമാവാനാണ് സാധ്യത

Cameroon Green and Mathisha Pathirana: 25.20 കോടി രൂപ ഐപിഎൽ താര ലേലത്തിൽ ലഭിച്ച കാമറൂൺ ഗ്രീനിന് കയ്യിൽ ലഭിക്കുന്ന തുക 9.90 കോടി രൂപയാണ്. പതിരാനയ്ക്ക് ലഭിക്കുന്ന തുക 12.87 കോടി രൂപയുമാവാനാണ് സാധ്യത

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cameroon Green and Mathisha Pathirana IPL Price

IPL 2026: ഐപിഎൽ താര ലേലത്തിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കുന്ന വിദേശ താരമായി ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ മാറിയിരുന്നു. എന്നാൽ താര ലേലത്തിൽ 18 കോടി രൂപയ്ക്ക് കൊൽക്കത്താ നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കിയ താരത്തിന് കാമറൂൺ ഗ്രീനിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക ലഭിക്കും. ബിസിസിഐ നിയമവും ഇന്ത്യയിലെ നികുതി വ്യവസ്ഥയും ഈ താരങ്ങളുടെ രാജ്യങ്ങളിലെ നികുതി വ്യവസ്ഥയും ആണ് ഇതിന് കാരണം. 

Advertisment

ഐപിഎൽ താര ലേലത്തിൽ ഗ്രീനിന് 25.20 കോടി രൂപ ലഭിച്ചെങ്കിലും വിദേശ താരത്തിന് ലഭിക്കാവുന്ന ഉയർന്ന തുക 18 കോടിയായി ബിസിസിഐ നിശ്ചയിച്ചിരുന്നു. 18 കോടിക്ക് മുകളിൽ വിദേശ താരത്തിന് ലഭിക്കുന്ന തുക ബിസിസിഐ ഫണ്ടിലേക്ക് പോകും. ഇതോടെ പതിരാനയ്ക്കും ഗ്രീനിനും പ്രതിഫലം 18 കോടി വീതം എന്ന നിലയിലായി. ഇനി നികുതിയിൽ വരുന്ന മാറ്റം നോക്കാം. 

ഇന്ത്യയിലെ നികുതി വ്യവസ്ഥയിലൂടെ 18 കോടി എത്രയായി കുറയും?

വിദേശ കായിക താരങ്ങൾക്ക് നൽകുന്ന പേയ്‌മെന്റുകൾക്ക് സെക്ഷൻ 115BBA പ്രകാരം മൊത്തം വരുമാനത്തിന്റെ 20 ശതമാനം നികുതി നൽകേണ്ടതുണ്ട്. കൂടാതെ, സെക്ഷൻ 194E പ്രകാരം 20 ശതമാനം നികുതിക്കൊപ്പം ബാധകമായ സർചാർജും 4 ശതമാനം സെസ്സും ചേർത്താണ് വിത്‌ഹോൾഡിംഗ് ടാക്സ് ഈടാക്കുന്നത്.

Also Read: Hardik Pandya; 6, 6, 6, 6, 6, 4; 62 പന്തിൽ 66; പിന്നെ സെഞ്ചുറിയിലെത്തിയത് 6 പന്തിൽ നിന്ന്

വ്യക്തിയുടെ വരുമാനം അഞ്ച് കോടി രൂപയിൽ കൂടുതൽ ആണെങ്കിൽ സർചാർജ് 37% വരെയാകാം. നികുതിക്കും സർചാർജിനും പുറമെ 4% സെസ്സും ഈടാക്കും. ഈ നിരക്കുകൾ ഉപയോഗിച്ച് 18 കോടി രൂപയ്ക്ക് കണക്കാക്കിയാൽ, ഇന്ത്യയിലെ നികുതിയായി നൽകേണ്ടത് ഏകദേശം 28.5% ആയിരിക്കും. വിത്‌ഹോൾഡിംഗ് ടാക്സിന് ശേഷം ഏകദേശം 12.87 കോടി രൂപയാണ് കയ്യിൽ ലഭിക്കുക.

ഗ്രീനിന്റേയും പതിരാനയുടേയും രാജ്യത്തെ നികുതി

കാമറൂൺ ഗ്രീൻ ഓസ്‌ട്രേലിയൻ നികുതി റസിഡന്റ് ആയതിനാൽ, ലോകത്തിലെ എവിടെ നിന്നുമുള്ള വരുമാനത്തിനും ഓസ്‌ട്രേലിയ നികുതി ഈടാക്കും. ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന നികുതി നിരക്ക്  45 ശതമാനം ആണ്. ഇന്ത്യയിൽ അടച്ച നികുതിക്ക് ഫോറിൻ ഇൻകം ടാക്സ് ഓഫ്‌സെറ്റ് വഴി ഇളവ് ലഭിക്കുമെങ്കിലും, ഓസ്‌ട്രേലിയയിലെ നികുതി നിരക്ക് ഇന്ത്യയിലെ ടാക്സ് ക്രെഡിറ്റിനേക്കാൾ കൂടുതലാണെങ്കിൽ ബാക്കി തുക ഓസ്‌ട്രേലിയയിൽ നികുതിയായി നൽകേണ്ടി വരും.

Also Read: Vaibhav Suryavanshi: ക്യാപ്റ്റനായി അരങ്ങേറി ചരിത്രമെഴുതി വൈഭവ്; പക്ഷേ നിരാശപ്പെടുത്തി മടങ്ങി

ശ്രീലങ്കയിലെ നികുതി വ്യവസ്ഥ ബാധിക്കുന്നത് ഇങ്ങനെ

2025 ഏപ്രിൽ ഒന്നിന് ശേഷമുള്ള ശ്രീലങ്കൻ നിയമങ്ങളാണ് പതിരനയുടെ ഐപിഎൽ പ്രതിഫലത്തിൽ ബാധകമാവുന്നത്. വിദേശ കറൻസിയിൽ നേടുന്ന വരുമാനം ബാങ്ക് വഴി നാട്ടിലേക്ക് അയക്കുകയാണെങ്കിൽ നിശ്ചിത നിബന്ധനകൾക്ക് വിധേയമായി 15% നികുതി നൽകിയാൽ മതിയാകും.

ഇതേ 18 കോടി രൂപയ്ക്ക് ഇന്ത്യയിൽ ഈടാക്കുന്ന നികുതി (Withholding tax) 15 ശതമാനത്തേക്കാൾ കൂടുതലായതിനാൽ, ഇരട്ട നികുതി ഒഴിവാക്കാനുള്ള ഇളവുകൾ ഉപയോഗിക്കുമ്പോൾ പതിരനയ്ക്ക് ശ്രീലങ്കയിൽ അധിക നികുതി നൽകേണ്ടി വരില്ല. ചുരുക്കത്തിൽ, ഇന്ത്യയിൽ നികുതി കഴിഞ്ഞ് ബാക്കി ലഭിക്കുന്ന തുക ഏകദേശം പൂർണ്ണമായും പതിരാനയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

Also Read: Vaibhav Suryavanshi: ക്യാപ്റ്റനായി അരങ്ങേറി ചരിത്രമെഴുതി വൈഭവ്; പക്ഷേ നിരാശപ്പെടുത്തി മടങ്ങി

25.20 കോടി രൂപ ഐപിഎൽ താര ലേലത്തിൽ ലഭിച്ച കാമറൂൺ ഗ്രീനിന് കയ്യിൽ ലഭിക്കുന്ന തുക 9.90 കോടി രൂപയാണ്. പതിരാനയ്ക്ക് ലഭിക്കുന്ന തുക 12.87 കോടി രൂപയുമാവാനാണ് സാധ്യത. താര ലേലത്തിൽ ഉയർന്ന തുക ലഭിച്ച ഗ്രീനിനേക്കാൾ പതിരാനയ്ക്ക് മൂന്ന് കോടിയോളം രൂപ ലഭിക്കും. 

Read More: Sanju Samson Century; സഞ്ജുവിനും രോഹനും സെഞ്ചുറി; കേരളത്തിന്റെ തൂക്കിയടിയിൽ വീണ് ജാർഖണ്ഡ്

Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: