Latest News

IPL Auction: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്, അന്തിമ പട്ടികയിൽ 292 താരങ്ങൾ

IPL Auction: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അടക്കമുള്ളവർ അന്തിമ പട്ടികയിൽ ഇടം നേടി

Sreesanth, ശ്രീശാന്ത്, Kerala cricket team, കേരള ക്രിക്കറ്റ് ടീം, vijay hazare trophy, Sanju samson, Vatsal govind, sachin baby, IE Malayalam, ഐഇ മലയാളം

IPL Auction: മുംബൈ: ഈ മാസം 18 ന് ചെന്നൈയിൽ നടക്കാനിരിക്കുന്ന ഐപി‌എൽ താര ലേലത്തിനുള്ള താരങ്ങളുടെ ക്രിക്കറ്റ് താരങ്ങളുടെ അന്തിമ പട്ടികയായി. ആകെ 292 താരങ്ങളാണ് ബിസിസിഐ പുറത്തുവിട്ട അന്തിമ പട്ടികയിലുള്ളത്. 1114 താരങ്ങളായിരുന്നു ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐപി‌എൽ ഗവേണിംഗ് കൗൺസിലാണ് കളിക്കാരുടെ പട്ടിക വെട്ടിച്ചുരുക്കിയത്. എട്ട് ഫ്രാഞ്ചൈസികളിലായി 61 സ്ലോട്ടുകളിലേക്കാണ് താരലേലം..

Also Read: IPL Auction: നിരാശനല്ല, പരാതിയുമില്ല; അവസരങ്ങൾക്കായി ഇനിയും കാത്തിരിക്കുമെന്ന് ശ്രീശാന്ത്

മലയാളി താരം ശ്രീശാന്ത് അന്തിമ പട്ടികയിലില്ല. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അടക്കമുള്ളവർ അന്തിമ പട്ടികയിൽ ഇടം നേടി. സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, എംഡി നിധീഷ്, കരുൺ നായർ, വിഷ്ണു വിനോദ് എന്നീ മലയാളികൾ പട്ടികയിൽ ഇടം നേടി.

Read More: ഐപിഎല്ലിൽ അവസരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല: മുഹമ്മദ് അസഹ്റുദീൻ

ഇന്ത്യയുടെ സീനിയർ സ്പിന്നർ ഹർഭജൻ സിംഗ്, മിഡിൽ ഓർഡർ ബാറ്റ്സ്മാൻ കേദാർ ജാദവ്, ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ എന്നിവർ രണ്ട് കോടി രൂപയുടെ ഏറ്റവും ഉയർന്ന അടിസ്ഥാന വില വിഭാഗത്തിൽ ഇടം നേടി.

മൊത്തം 164 ഇന്ത്യൻ കളിക്കാരെയും 125 വിദേശ കളിക്കാരെയും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരെയും ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതൽ 13 സ്ലോട്ടുകൾ ഉള്ളത്. സൺറൈസേഴ്‌സിന് മൂന്ന് ഒഴിവുകൾ മാത്രമാണ് ഉള്ളത്.

കിംഗ്സ് ഇലവൻ പഞ്ചാബിനാണ് ലേലത്തിനായി ചിലവാക്കാൻ ഏറ്റവും കൂടുതൽ പണമുള്ളത്, 53.1 കോടി രൂപ. സൺ റൈസേഴ്സിനാണ് ഏറ്റവും കുറവ് മാത്രം ചിലവഴിക്കാനാവുക. 10.75 കോടിയാണ് സൺറൈസേഴ്സിന് ചിലവഴിക്കാവുന്ന തുക. സി‌എസ്‌കെക്ക് 22.7 കോടിയാണ് ചിലവാക്കാനാവുക. ആറ് താരങ്ങളെ ടീമിനെ ലേലത്തിൽ വിളിക്കാം.

Read More: ‘നടരാജനെ കാത്തുവയ്ക്കണം’; ബിസിസിഐ ആവശ്യപ്പെട്ടു, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി തമിഴ്നാട്

ഹർഭജനെയും ജാദവിനെയും ഈ വർഷം ചെന്നൈ സൂപ്പർ കിംഗ്സ് ഒഴിവാക്കിയിരുന്നു. സച്ചിൻ ടെൻഡുൽക്കറുടെ മകനും ഇടം കൈയൻ ബൗളറുമായ അർജുനെ 20 ലക്ഷം രൂപയുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വില വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.

മാക്‌സ്‌വെൽ, സ്മിത്ത് എന്നിവരെ കൂടാതെ, ഏറ്റവും ഉയർന്ന അടിസ്ഥാന വില വിഭാഗത്തിൽ ഉൾപ്പെട്ട മറ്റ് വിദേശ താരങ്ങളിീൽ ഷാകിബ് അൽ ഹസൻ, മൊയിൻ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക്ക് വുഡ് എന്നിവരും ഉൾപ്പെടുന്നു.

1.5 കോടി രൂപയുടെ അടിസ്ഥാന വിലയുള്ള വിഭാഗത്തിൽ 12 കളിക്കാരാണുള്ളത്. ഇന്ത്യൻ ബാറ്റ്സ്മാൻ ഹനുമ വിഹാരി, ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് എന്നിവർ ഒരുകോടിയുടെ മൂന്നാമത്തെ വിഭാഗത്തിലാണ്. 18ന് ഉച്ചക്ക് മൂന്നുമണിക്കാണ് ലേലം ആരംഭിക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl auction along with harbhajan and kedar maxwell smith in top bracket

Next Story
ISL 2020-21, KBFC vs OFC: ഇരട്ടഗോളുമായി മൗറീഷ്യോ; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷയ്ക്ക് സമനിലKerala Blasters FC, Kerala Blasters, Blasters, KBFC, Odisha FC, OFC, ISL Analysis, ISL 2020-21, Feature, Indian Football,Kerala Blasters isl, Kerala Blasters football club, isl Blasters, indian football news, football news, ഐഎസ്എൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X