/indian-express-malayalam/media/media_files/2025/12/16/auqib-nabi-ipl-auction-2026-2025-12-16-17-45-19.jpg)
Source: Auquib Nabi, Instagram
IPL Auction 2026: ജമ്മുകശ്മീരിൽ നിന്ന് മറ്റൊരു ബോളർ കൂടി ഐപിഎല്ലിലേക്ക്. 30 ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്ന ഔഖിബ് നബിയെ 8.40 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. താര ലേലത്തിൽ ഫ്രാഞ്ചൈസികൾ ശക്തമായി കൊമ്പുകോർത്തതോടെ ആരാണ് ഈ താരം എന്ന് തിരയുകയാണ് ആരാധകർ.
2025ലെ ദുലീപ് ട്രോഫിയിൽ നാല് പന്തിൽ നിന്ന് നാല് വിക്കറ്റ് തുടരെ വീഴ്ത്തിയാണ് ഈ ജമ്മു ബോളിങ് ഓൾറൗണ്ടർ കരുത്ത് കാണിച്ചത്. ഈ നാല് വിക്കറ്റിൽ ആദ്യത്തേത് ഇന്ത്യൻ റൺമെഷീൻ വിരാട് കോഹ്ലിയുടേതാണ്. നോർത്ത് സോണിന്റെ താരമായിരുന്ന ഔഖിബ് നബി ഈസ്റ്റ് സോണിനെതിരെയാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്.
Also Read: വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ
2024-25 രഞ്ജി ട്രോഫി സീസണിൽ 44 വിക്കറ്റും താരം വീഴ്ത്തി. ആ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ഔഖിബ് നബി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 2024ൽ ആണ് ഇതുവരെയുള്ളതിൽ വെച്ച് അഖ്വിബിന്റെ ഫസ്റ്റ് ക്ലാസ് മത്സരത്തിലെ മികച്ച പ്രകടനം വരുന്നത്. 29 റൺസ് മാത്രം വഴങ്ങി ഔഖിബ് നബി അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ സർവീസസ് 71ന് ഓൾഔട്ടായി.
Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ
ഇത്തവണത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് ആണ് ഔഖിബ് നബി പിഴുതത്. നേരത്തെ കൊൽക്കത്ത നൈറ്ററൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ നെറ്റ് ബോളറുടെ റോളിലും ഔഖിബ് നബി എത്തിയിരുന്നു.
തങ്ങളുടെ മുൻ നെറ്റ് ബോളറായിരുന്ന താരത്തെ സ്വന്തമാക്കാൻ ഹൈദരാബാദ് താര ലേലത്തിലൂടെ ശ്രമിച്ചിരുന്നു. ഡൽഹിയോട് മത്സരിച്ച് നിന്നെങ്കിലും 8.40 കോടിയിലേക്ക് വില എത്തിയതോടെ ഹൈദരാബാദ് പിന്മാറി. റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും ഈ ജമ്മുകശ്മീർ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു.
Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us