IPL Auction 2021: ഏഴ് വർഷത്തിന് ശേഷം പുജാര ഐപിഎല്ലിൽ; നിർണായക നീക്കവുമായി ചെന്നൈ

മുപ്പത്തിമൂന്നുകാരനായ ചേതേശ്വർ പുജാര 2014ന് ശേഷം ആദ്യമായാണ് ഐപിഎൽ കളിക്കാനൊരുങ്ങുന്നത്

cheteshwar pujara, ചേതേശ്വര്‍ പൂജാര, pujara,പൂജാര, cheteshwar pujara interview, cheteshwar pujara saurashtra, ചേതേശ്വര്‍ പൂജാര സൗരാഷ്ട്ര,  cheteshwar pujara ranji trophy, ചേതേശ്വര്‍ പൂജാര രഞ്ജി  ട്രോഫി, cheteshwar pujara ranji win, ചേതേശ്വര്‍ പൂജാര രഞ്ജിട്രോഫി വിജയം, iemalayalam, ഐഇമലയാളം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ചേതേശ്വർ പുജാര. നിശ്ചിത ഓവർ ക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞട്ടില്ലാത്ത താരം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുജാര സമ്പന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് പുജാരയെ ടീമിലെത്തിച്ചത്.

മുപ്പത്തിമൂന്നുകാരനായ ചേതേശ്വർ പുജാര 2014ന് ശേഷം ആദ്യമായാണ് ഐപിഎൽ കളിക്കാനൊരുങ്ങുന്നത്. അന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന പുജാരയുടെ മടങ്ങി വരവ് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

Read More: IPL Auction 2021: ബാംഗ്ലൂരിലെ മല്ലു മയം; ഐപിഎൽ താരലേലത്തിൽ നേട്ടമുണ്ടാക്കി മലയാളി താരങ്ങളും

ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാനിധ്യമാണെങ്കിലും ടി20യിൽ കാര്യമായ ചലനമുണ്ടാക്കാൻ താരത്തിന് ഇതുവരെ സാധിച്ചട്ടില്ല. 30 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 390 റൺസാണ് പുജാരയുടെ സമ്പാദ്യം. 20.53 ശരാശരിയിൽ 99.74 ആണ് താരത്തിന്റെ പ്രഹരശേഷി.


 

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലത്തിൽ മലയാളി താരങ്ങളും നിരാശപ്പെടുത്തിയില്ല. കേരള നായകൻ സച്ചിൻ ബേബിയെയും വെടിക്കെട്ട് ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദീനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ വിഷ്ണു വിനോദിനെ ഡൽഹി ക്യാപിറ്റൽസും ടീമിലെത്തിച്ചു. എന്നാൽ കർണാടകയുടെ മലയാളി താരം കരുൺ നായരെയും കേരള താരം മിഥുൻ സുദേശനെയും ഫ്രാഞ്ചൈസികൾ അവഗണിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl auction 2021kkr rcb mi csk dc rr cheteshwar pujara csk

Next Story
IPL Auction 2021: ബാംഗ്ലൂരിലെ മല്ലു മയം; ഐപിഎൽ താരലേലത്തിൽ നേട്ടമുണ്ടാക്കി മലയാളി താരങ്ങളുംIPL 2021 Auction, IPL 2021, IPL Auction News, IPL Auction Live Updates, KKR, RCB, MI, CSK, DC, ഐപിഎൽ താരലേലം, ഐപിഎൽ താരലേലം ന്യൂസ്, ഐപിഎൽ 2021, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബെെ ഇന്ത്യൻസ്, ചെന്നെെ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, sachin baby, azharuddeen, vishnu vinod, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com