IPL Auction 2021 Highlights: അർജുൻ ടെൻഡുൽക്കർ മുംബൈയിൽ; ഗൗതമിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച് ചെന്നൈ

IPL Auction 2021 Highlights: മലയാളി താരങ്ങളായ സച്ചിൻ ബേബിയും അസ്ഹറുദീനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയക്കാണ് ഇരുവരെയും ബാംഗ്ലൂർ സ്വന്തമാക്കിയത്

IPL 2021 Auction, IPL 2021, IPL Auction News, IPL Auction Live Updates, KKR, RCB, MI, CSK, DC, ഐപിഎൽ താരലേലം, ഐപിഎൽ താരലേലം ന്യൂസ്, ഐപിഎൽ 2021, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബെെ ഇന്ത്യൻസ്, ചെന്നെെ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്

IPL Auction 2021 Highlights: ഐപിഎൽ 2021 എഡിഷൻ താരലേലം അവസാനിച്ചു. ക്രിസ് മോറിസ് താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി. 16.25 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ് മോറിസിനായി മുംബൈയും ബാംഗ്ലൂരുമാണ് ആദ്യം മുന്നിൽ നിന്നത്. എന്നാൽ മുംബൈയുടെ 10 കോടിക്ക് മുകളിൽ വിളിക്കാൻ ബാംഗ്ലൂരിന് സാധിച്ചില്ല. പിന്നാലെ രാജസ്ഥാൻ റോയൽസ് താരത്തിനായി രംഗത്തെത്തി. റോയൽസ് വില കയറ്റി പോയതോടെ മുംബൈ പിന്മാറിയെങ്കിലും പഞ്ചാബ് കിങ്സ് വെല്ലുവിളി ഉയർത്തി. ഒടുവിൽ റോയൽസ് തന്നെ താരത്തെ സ്വന്തമാക്കി.

മലയാളി താരങ്ങളായ സച്ചിൻ ബേബിയും അസ്ഹറുദീനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയക്കാണ് ഇരുവരെയും ബാംഗ്ലൂർ സ്വന്തമാക്കിയത്.

Read More: IPL Auction: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്, അന്തിമ പട്ടികയിൽ 292 താരങ്ങൾ

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്സ്‌വെൽ വരുന്ന സീസണിൽ ബാംഗ്ലൂരിനായും കളിക്കും. അടിസ്ഥാന വിലയായ 2 കോടിയിൽ ബാംഗ്ലൂർ താൽപര്യം കാണിച്ചെങ്കിലും 2 കോടി 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കുകയായിരുന്നു.

Live Blog

IPL Auction 2021 Highlights: ഐപിഎൽ താരലേലം














19:51 (IST)18 Feb 2021





















ഹർഭജൻ കൊൽക്കത്തയിൽ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌പിന്നർമാരിൽ ഒരാളായ ഹർഭജനെ കൊൽക്കത്ത സ്വന്തമാക്കി. രണ്ടാം റൗണ്ടിലാണ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്.

19:49 (IST)18 Feb 2021





















കേദാർ ജാദവ് ഹൈദരാബാദിൽ

കേദാർ ജാദവിനെ ടീമിലെത്തിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. രണ്ടാം റൗണ്ടിലാണ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് താരത്തെ ഹൈദരാബാദ് ടീമിലെത്തിച്ചത്

19:40 (IST)18 Feb 2021





















ജെയിംസ് നീഷാമിനെ മുംബൈ റാഞ്ചി

ന്യൂസിലൻഡ് താരം ജെയിംസ് നീഷാം മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്.

19:32 (IST)18 Feb 2021





















ഡാനിയേൽ ക്രിസ്റ്റിൻ ബാംഗ്ലൂരിൽ

ഡാനിയേൽ ക്രിസ്റ്റീന് 4.80 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

19:27 (IST)18 Feb 2021





















ഫാബിയാൻ അലനും പഞ്ചാബിൽ

വിൻഡീസ് താരം ഫാബിയാൻ അലനെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.

19:23 (IST)18 Feb 2021





















ജലജ് സക്സേന പഞ്ചാബിൽ

കേരളത്തിന്റെ മധ്യപ്രദേശ് താരം ജലജ് സക്സേന പഞ്ചാബ് കിങ്സിൽ. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് താരം പഞ്ചാബിൽ എത്തുന്നത്. 

18:16 (IST)18 Feb 2021





















ടോം കറൺ ഡൽഹിയിൽ

ടോം കറണിനെ ഡൽഹി സ്വന്തമാക്കി. 

18:12 (IST)18 Feb 2021





















15 കോടി രൂപയ്ക്ക് കൈൽ ജാമിസൺ ബാംഗ്ലൂരിൽ

താരലേലത്തിൽ നേട്ടമുണ്ടാക്കി ജാമിസണും. 15 കോടി രൂപയ്ക്കാണ് താരത്തെ ബാംഗ്ലൂർ ടീമിലെത്തിച്ചത്.

18:03 (IST)18 Feb 2021





















പുജാര ചെന്നൈയിൽ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒരാളായ ചേതേശ്വർ പജാരയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് താരം ചെന്നൈയുടെ ഭാഗമാകുന്നത്. 

18:01 (IST)18 Feb 2021





















ഷോൺ മാർഷിനെയും ആരും സ്വന്തമാക്കിയില്ല

ഓസ്ട്രേലിയൻ താരം ഷോൺ മാർഷിനെയും ആരും ഇത്തവണ താരലേലത്തിൽ സ്വന്തമാക്കിയില്ല.

17:25 (IST)18 Feb 2021





















മുഹമ്മദ് അസഹ്റുദീൻ ബാംഗ്ലൂരിൽ

സയ്ദ് മുഷ്തഖ് അലി ട്രോഫിയിൽ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മുഹമ്മദ് അസ്ഹറുദീൻ ബാംഗ്ലൂരിൽ. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരവും ബാംഗ്ലൂരിലെത്തുന്നത്.

17:22 (IST)18 Feb 2021





















വിഷ്ണു വിനോദ് ഡൽഹിയിൽ

മറ്റൊരു മലയാളി താരം വിഷ്ണു വിനോദിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് തന്നെയാണ് താരവും വിറ്റുപോയത്. 

17:21 (IST)18 Feb 2021





















ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

കർണാടക താരം കൃഷ്ണപ്പ ഗൗതമിനെ ചെന്നൈ സ്വന്തമാക്കിയത് 9.25 കോടി രൂപയ്ക്ക്. 

17:15 (IST)18 Feb 2021





















ഷാരൂഖ് ഖാൻ പഞ്ചാബിൽ

തമിഴ്നാടിന്റെ പേസർ ഷാരൂഖ് ഖാൻ 5.25 കോടി രൂപയ്ക്ക് പഞ്ചാബിൽ. ആഭ്യന്തര ക്രിക്കറ്റിലും കാര്യമായ നേടങ്ങളൊന്നും എടുത്തുപറയാനില്ലാത്ത ഷാരൂഖിന്റെ നേട്ടം അപ്രതീക്ഷിതമാണ്.

17:06 (IST)18 Feb 2021





















മലയാളി താരം സച്ചിൻ ബേബി ബാംഗ്ലൂരിൽ

മലയാളി താരം സച്ചിൻ ബേബി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ബാംഗ്ലൂർ സച്ചിനെ ടീമിലെത്തിച്ചത്. 

16:53 (IST)18 Feb 2021





















പിയൂഷ് ചൗള മുംബൈയിൽ

പിയൂഷ് ചൗളയെ സ്വന്തമാക്കി മുംബൈ

16:50 (IST)18 Feb 2021





















ഹർഭജൻ സിങ്ങിനെ ആരും വാങ്ങിയില്ല

ഇന്ത്യയുടെ എക്കാലത്തെയും മികച്ച് സ്‌പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ്ങാണ് താരലേലം പുരോഗമിക്കുമ്പോൾ വിറ്റുപോകാത്ത പ്രമുഖ താരങ്ങളിൽ ഒരാൾ. ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ സീസണിന് ശേഷം താരത്തെ ഒഴിവാക്കിയിരുന്നു. 

16:46 (IST)18 Feb 2021





















ഉമേശ് യാദവ് ഡൽഹിയിൽ

ഇന്ത്യൻ പേസർ ഉമേശ് യാദവിനെ ഡൽഹി അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി.

16:45 (IST)18 Feb 2021





















നഥാൻ കോൾട്ടർനിൽ മുംബൈയിൽ

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് മറ്റൊരു ബാറ്റ്സ്മാനെകൂടി ടീമിലെത്തിച്ചു. ന്യൂസിലൻഡിന്റെ കോൾട്ടർ നില്ലിനെയാണ് മുംബൈ അഞ്ച് കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. 

16:41 (IST)18 Feb 2021





















റിച്ചർഡ്സൺ

ഓസ്ട്രേലിയൻ പേസർ റിച്ചാർഡ്സണും ഇത്തവണത്തെ താരലേലത്തിൽ വലിയ നേട്ടം സ്വന്തമാക്കി. ബാംഗ്ലൂരും പഞ്ചാബും താരത്തിനായി മുന്നിൽ നിന്നപ്പോൾ പത്ത് കോടിയും കടന്ന് താരമൂല്യം ഉയർന്നു. 14 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. 

16:33 (IST)18 Feb 2021





















മുസ്തഫിസുർ റഹ്മാനെയും സ്വന്തമാക്കി രാജസ്ഥാൻ

ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനും രാജസ്ഥാൻ റോയൽസിൽ . ലേലത്തിൽ റോയൽസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് മുസ്തഫിസുർ.

16:32 (IST)18 Feb 2021





















ആദം മിൽ മുംബൈയിൽ

3.20 കോടി രൂപയ്ക്ക് കിവിസ് താരം ആദം മിൽ മുംബൈയിൽ

16:30 (IST)18 Feb 2021





















വിറ്റുപോകാതെ രാജ്യാന്തര താരങ്ങൾ

വിദേശ താരങ്ങളായ ഗ്ലെൻ ഫിലിപ്പ്, അലക്സ് ക്യാരി, കുസാൽ പെരേര എന്നിവർ വിറ്റുപോയില്ല. 

16:02 (IST)18 Feb 2021





















ക്രിസ് മോറിസിനെ 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ

ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ് മോറിസിനായി മുംബൈയും ബാംഗ്ലൂരുമാണ് മുന്നിൽ നിന്നത്. മലിംഗ പോയതോടെ മുംബൈയും ഉമേഷ് യാദവും സ്റ്റെയിനുമില്ലാത്ത ബാംഗ്ലൂരും ലോകോത്തര പേസറെ ടീമിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ മുംബൈയുടെ 10 കോടിക്ക് മുകളിൽ വിളിക്കാൻ ബാംഗ്ലൂരിന് സാധിച്ചില്ല. പിന്നാലെ രാജസ്ഥാൻ റോയൽസ് താരത്തിനായി രംഗത്തെത്തി. റോയൽസ് വില കയറ്റി പോയതോടെ മുംബൈ പിന്മാറിയെങ്കിലും പഞ്ചാബ് കിങ്സ് വെല്ലുവിളി ഉയർത്തി. ഒടുവിൽ 16.25 കോടി രൂപയ്ക്ക് റോയൽസ് തന്നെ താരത്തെ സ്വന്തമാക്കി.  

15:49 (IST)18 Feb 2021





















ശിവം ദുബെ റോയൽസിൽ

യുവ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയ്ക്കുവേണ്ടിയും വാശിയേറിയ ലേലം നടന്നു. രാജസ്ഥാനും ഹൈദരാബാദുമാണ് താരത്തിനായി മുന്നിൽ നിന്നത്. ഇതോടെ അടിസ്ഥാന വിലയായ 50 ലക്ഷത്തിൽ നിന്ന് അതിവേഗം താരത്തിന്റെ മൂല്യം ഉയർന്നു. പിന്നാലെ ഡൽഹി ക്യാപിറ്റൽസും താരത്തിനെ സ്വന്തമാക്കാൻ വിലപേശി. എന്നാൽ 4.40 കോടി രൂപയ്ക്ക് ദുബെയെ റോയൽസ് തന്നെ സ്വന്തമാക്കുകയായിരുന്നു.

15:44 (IST)18 Feb 2021





















മൊയിൻ അലിക്ക് 7 കോടി നൽകി ചെന്നൈ

ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയിൻ അലിക്ക് വേണ്ടി തുടക്കം മുതൽ പഞ്ചാബും ചെന്നൈയും വാശിയേറിയ പോരാട്ടമാണ് നടത്തിയത്. സ്‌പിൻ ഓൾറൗണ്ടറെ ആവശ്യമുള്ള ചെന്നൈ അലിക്ക് വേണ്ടി പരമാവധി സമ്മർദ്ദം ചെലുത്തി. ഒടുവിൽ ഏഴ് കോടി രൂപയ്ക്ക് താരം ചെന്നൈയിലെത്തുകയായിരുന്നു.

15:38 (IST)18 Feb 2021





















ബംഗ്ലാദേശ് താരം ഷക്കിബ് അൽ ഹസൻ കൊൽക്കത്തയിൽ

ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഷക്കിബ് അൽ ഹസനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. പഞ്ചാബ് കിങ്സും താരത്തിൽ താൽപര്യം കാണിച്ചെങ്കിലും 3.20 കോടി രൂപയ്ക്ക് താരം കൊൽക്കത്തയിൽ എത്തുകയായിരുന്നു.

15:36 (IST)18 Feb 2021





















കേദാർ ജാദവിലും താൽപര്യം കാണിക്കാതെ ടീമുകൾ

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെ നിറം മങ്ങിയ പ്രകടനത്തിന് ഏറെ വിമർശനം കേട്ട കേദാർ ജാദവിനെ ഇത്തവണ ആരും സ്വന്തമാക്കിയില്ല. താരം അൺസോൾഡ് പട്ടികയിൽ തുടരും.

15:33 (IST)18 Feb 2021





















ഗ്ലെൻ മാക്സ്‌വെൽ ബാംഗ്ലൂരിൽ

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിനായി വാശിയേറിയ ലേലമാണ് നടന്നത്. അടിസ്ഥാന വിലയായ രണ്ട് കോടിയിൽ നിന്ന് അതിവേഗം താരത്തിന്റെ മൂല്യം ഉയർന്നു. തുടക്കത്തിൽ ബാംഗ്ലൂരും കൊൽക്കത്തയുമായിരുന്നു മാക്സ്‌വെല്ലിനുവേണ്ടി മത്സരിച്ചതെങ്കിൽ ചെന്നൈയും താൽപര്യം പ്രകടിപ്പിച്ചതോടെ വീണ്ടും വില ഉയർന്നു. ഒടുവിൽ 14.25 കോടി രൂപയ്ക്ക് താരം ബാംഗ്ലൂരിലെത്തുകയായിരുന്നു.

15:18 (IST)18 Feb 2021





















ഫിഞ്ചും എവിൻ ലെവിസും അൺസോൾഡ്

ഓസ്ട്രേലിയൻ ടി20 നായകൻ ആരോൺ ഫിഞ്ചിനെയും എവിൻ ലെവിസിനെയും ആരും സ്വന്തമാക്കിയില്ല. ആദ്യ സെറ്റിലെ അവസാന താരം ഹനുമ വിഹാരിയും അൺസോൾഡായി അവശേഷിച്ചു.

15:14 (IST)18 Feb 2021





















ജേസൺ റോയിയും അൺസോൾഡ്

ഇംഗ്ലിഷ് താരം ജേസൺ റോയിയിലും ടീമുകളൊന്നും താൽപര്യം കാണിക്കുന്നില്ല.

15:13 (IST)18 Feb 2021





















കരുൺ നായരിനെയും അലക്സ് ഹെയ്ൽസിനെയും സ്വന്തമാക്കാതെ ടീമുകൾ

താരലേലത്തിന് തുടക്കമാകുമ്പോൾ ആദ്യ രണ്ട് താരങ്ങളെയും ഒരു ടീമും സ്വന്തമാക്കുന്നില്ല. മലയാളി താരം കരുൺ നായരിനെയും ഇംഗ്ലിഷ് താരം അലക്സ് ഹെയ്ൽസിനെയും ആരും സ്വന്തമാക്കിയില്ല.

15:11 (IST)18 Feb 2021





















ക്ലബ്ബുകളിലെ ഒഴിവുകളും തുകയും ഒറ്റനോട്ടത്തിൽ

15:09 (IST)18 Feb 2021





















IPL Auction 2021 Live Updates: ഐപിഎൽ താരലേലത്തിന് തുടക്കമായി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലത്തിന് തുടക്കമായി. ചെന്നൈയാണ് ഇത്തവണ ഐപിഎൽ താരലേലത്തിന് വേദിയാകുന്നത്. 

IPL Auction 2021 Highlights:ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിനായി വാശിയേറിയ ലേലമാണ് നടന്നത്. അടിസ്ഥാന വിലയായ രണ്ട് കോടിയിൽ നിന്ന് അതിവേഗം താരത്തിന്റെ മൂല്യം ഉയർന്നു. തുടക്കത്തിൽ ബാംഗ്ലൂരും കൊൽക്കത്തയുമായിരുന്നു മാക്സ്‌വെല്ലിനുവേണ്ടി മത്സരിച്ചതെങ്കിൽ ചെന്നൈയും താൽപര്യം പ്രകടിപ്പിച്ചതോടെ വീണ്ടും വില ഉയർന്നു. ഒടുവിൽ 14.25 കോടി രൂപയ്ക്ക് താരം ബാംഗ്ലൂരിലെത്തുകയായിരുന്നു.

ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഷക്കിബ് അൽ ഹസനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. പഞ്ചാബ് കിങ്സും താരത്തിൽ താൽപര്യം കാണിച്ചെങ്കിലും 3.20 കോടി രൂപയ്ക്ക് താരം കൊൽക്കത്തയിൽ എത്തുകയായിരുന്നു. അതേസമയം കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെ നിറം മങ്ങിയ പ്രകടനത്തിന് ഏറെ വിമർശനം കേട്ട കേദാർ ജാദവിനെ ഇത്തവണ ആരും സ്വന്തമാക്കിയില്ല.

292 താരങ്ങളാണ് ലേലത്തിൽ ഉള്ളത്. 164 ഇന്ത്യൻ താരങ്ങൾ പട്ടികയിലുണ്ട്. 1114 താരങ്ങളായിരുന്നു ഇത്തവണ താരലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും 292 പേരാണ് ബിസിസിഐയുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.

താരലേലം (ഓരോ ടീമിന്റെയും കൈവശമുള്ള തുക)

ചെന്നൈ സൂപ്പർ കിങ്സ് – 19.90 കോടി

മുംബൈ ഇന്ത്യൻസ് – 15.35 കോടി

ഡൽഹി ക്യാപിറ്റൽസ് – 13.40 കോടി

രാജസ്ഥാൻ റോയൽസ് – 37.85 കോടി

പഞ്ചാബ് കിങ്സ് – 53.20 കോടി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – 35.40 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – 10.75 കോടി

സൺറൈസേഴ്‌സ് ഹൈദരബാദ് – 10.75 കോടി

ഏറ്റവും കൂടുതൽ പണം കൈയിലുള്ളത് പഞ്ചാബ് കിങ്സിനാണ്. അതുകൊണ്ട് തന്നെ വമ്പൻ താരങ്ങളെ പഞ്ചാബ് ലേലത്തിൽ എടുക്കാൻ സാധ്യതയുണ്ട്. ഗ്ലെൻ മാക്‌സ്‌വെൽ, ഷാക്കിബ് അൽ ഹസൻ, മോയീൻ അലി എന്നീ ഓൾറൗണ്ടർമാരായിരിക്കും ഏറ്റവും കൂടുതൽ തുകയ്‌ക്ക് ലേലത്തിൽ എടുക്കപ്പെടുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl auction 2021 live updates kkr rcb mi csk dc rr

Next Story
കോഹ്ലിയെ അഹമ്മദാബാദിൽ കളിക്കാൻ അനുവദിക്കരുത്; മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിലക്കണം: ഡേവിഡ് ലോയ്ഡ്virat kohli, virat kohli umpire, virat kohli ban, virat kohli david lloyd, virat kohli england, virat kohli indian cricket team, ക്രിക്കറ്റ്, ടെസ്റ്റ്, അഹമ്മദാബാദ് ടെസ്റ്റ്, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്, കോഹ്ലി, വിരാട് കോഹ്ലി, sports malayalam, cricket malayalam, malayalam sports news, malayalam, malayalam cricket news, cricket news malayalam, sports news malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com