scorecardresearch
Latest News

IPL Auction 2021: 61 ഒഴിവുകൾ; ലേലത്തിനൊരുങ്ങി 292 താരങ്ങൾ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതൽ സ്ലോട്ടുകളുള്ളത്

ipl, ipl 2021, ഐപിഎൽ, ipl auction 2021, താരലേലം, ipl auction 2021 date, ലേലം, ipl auction date 2021, ipl auction 2021 date and time, ipl 2021 auction date and time, ipl auction live, ipl auction 2021 players list, ipl players auction 2021, ipl 2021 auction schedule, ipl sold players list

IPL Auction 2021 Date, Time, Players List, Teams: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ സജീവമാവുകയാണ്. 292 താരങ്ങളാണ് വ്യാഴാഴ്ച നടക്കുന്ന താരലേലത്തിൽ പങ്കെടുക്കുക. ചെന്നൈയിലാണ് ഇത്തവണത്തെ താരലേലം. 1114 താരങ്ങളായിരുന്നു ഇത്തവണ താരലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും 292 പേരാണ് ബിസിസിഐയുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.

Also Read: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലേക്ക് ഇന്ത്യ എത്തുമോ?

ഐപി‌എൽ ഗവേണിങ് കൗൺസിലാണ് കളിക്കാരുടെ പട്ടിക വെട്ടിച്ചുരുക്കിയത്. എട്ട് ഫ്രാഞ്ചൈസികളിലായി 61 സ്ലോട്ടുകളിലേക്കാണ് താരലേലം. മൊത്തം 164 ഇന്ത്യൻ കളിക്കാരെയും 125 വിദേശ കളിക്കാരെയും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരെയും ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതൽ സ്ലോട്ടുകളുള്ളത്, 13. സൺറൈസേഴ്‌സിന് മൂന്ന് ഒഴിവുകൾ മാത്രമാണുള്ളത്. കിങ്സ് ഇലവൻ പഞ്ചാബിനാണ് ലേലത്തിനായി ചെലവാക്കാൻ ഏറ്റവും കൂടുതൽ പണമുള്ളത്, 53.1 കോടി രൂപ. സൺറൈസേഴ്സിനാണ് ഏറ്റവും കുറവ് മാത്രം ചെലവഴിക്കാനാവുക. 10.75 കോടിയാണ് സൺറൈസേഴ്സിന് ചെലവഴിക്കാനാവുന്ന തുക. സി‌എസ്‌കെയ്ക്ക് 22.7 കോടിയാണ് ചെലവാക്കാനാവുക. ആറ് താരങ്ങളെ ടീമിന് ലേലത്തിൽ വിളിക്കാം.

മാക്‌സ്‌വെൽ, സ്മിത്ത് എന്നിവരെ കൂടാതെ, ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി വിഭാഗത്തിൽ ഉൾപ്പെട്ട മറ്റ് വിദേശ താരങ്ങളിൽ ഷാക്കിബ് അൽ ഹസൻ, മൊയിൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക്ക് വുഡ് എന്നിവരും ഉൾപ്പെടുന്നു. 1.5 കോടി രൂപയുടെ അടിസ്ഥാന വിലയുള്ള വിഭാഗത്തിൽ 12 കളിക്കാരാണുള്ളത്. ഇന്ത്യൻ ബാറ്റ്സ്മാൻ ഹനുമ വിഹാരി, ഫാസ്റ്റ് ബോളർ ഉമേഷ് യാദവ് എന്നിവർ ഒരു കോടിയുടെ മൂന്നാമത്തെ വിഭാഗത്തിലാണ്. 18ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ലേലം ആരംഭിക്കുക.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl auction 2021 date time players list teams