IPL 2020 Auction: കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് 13-ാം പതിപ്പിന് തുടക്കമിട്ടുകൊണ്ടുള്ള താരലേലത്തിന് കൊൽക്കത്ത ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിക്കുന്ന ലേലത്തിൽ 332 താരങ്ങളാണ് എട്ട് ടീമുകളിലായുള്ള 73 ഒഴിവുകളിലേക്ക് അവസരം കാത്ത് പട്ടികയിലുള്ളത്. അടിമുടി മാറ്റത്തിനൊരുങ്ങിയാണ് ഭൂരിപക്ഷം ടീമുകളും ലേലത്തിലേക്ക് എത്തുന്നത്.
താരലേലം എവിടെ? എപ്പോൾ?
ഇത്തവണത്തെ താരലേലത്തിന് വേദിയാകുന്നത് കൊൽക്കത്തയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രതിഷേധങ്ങൾ നഗരത്തിൽ സജീവമാണെങ്കിലും വേദി മാറ്റേണ്ടെന്ന തീരുമാനത്തിൽ അധികൃതരെത്തുകയായിരുന്നു. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന താരലേലത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്സ് നെറ്റ്‌വർക്കിലൂടെയുണ്ടാകും. ഹോട്സ്റ്റാറിലൂടെയും ലേലം തത്സമയം കാണാം.
Also Read: IPL 2020 Auction: 73 ഒഴിവിലേക്ക് 332 പേർ; താരങ്ങളുടെ അടിസ്ഥാന വില ഇങ്ങനെ
ലേലം എങ്ങനെ?
73 ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. പ്രാഥമികമായ ലഭിച്ച 997 പേരുടെ അപേക്ഷയിൽ നിന്ന് ടീമുകൾ നൽകിയ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ 332 താരങ്ങളെയാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 44 ഇന്ത്യൻ താരങ്ങളെയും 29 വിദേശ താരങ്ങളെയും സ്വന്തമാക്കാൻ എട്ട് ടീമുകൾ തയാറായി കഴിഞ്ഞു.
ബാറ്റ്സ്മാൻ, ഓൾറൗണ്ടർ, വിക്കറ്റ് കീപ്പർ, ഫാസ്റ്റ് ബോളർ, സ്പിന്നർ എന്ന ക്രമത്തിലാകും ലേലം നടക്കുന്നത്. താരങ്ങളുടെ അടിസ്ഥാനവിലയിൽ ലേലം തുടങ്ങും. ഓക്‌ഷണർ പേര് വിളിക്കുന്നതിനനുസരിച്ച് എട്ടു ടീമുകൾക്കും വിളി തുടങ്ങാം. ഇംഗ്ലണ്ടുകാരൻ ഹ്യൂ എഡ്മിഡസാണ് ഇക്കുറിയും ലേലം നിയന്ത്രിക്കുന്നത്.
Also Read: IPL 2020 Auction: കോടികൾ കാത്ത് വിദേശതാരങ്ങളും; മാക്സ്‌വെൽ മുതൽ കുറാൻ വരെ
ടീമുകളും ഒഴിവുകളും
എട്ട് ടീമുകളിലായാണ് 73 ഒഴിവുകളുള്ളത്. 12 ഒഴിവുകളുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കും ലേലത്തിലെ സജീവ സാനിധ്യം. അഞ്ചു പേരെ സ്വന്തമാക്കാനെത്തുന്ന ചെന്നൈയാണ് ഏറ്റവും കുറവ് താരങ്ങൾക്കായി രംഗത്തുള്ളത്.
മുംബൈ ഇന്ത്യൻസ് – ഏഴ് (ഇന്ത്യൻ താരം – 5, വിദേശ താരം – 2)
ഡൽഹി ക്യാപിറ്റൽസ് – 11 (ഇന്ത്യൻ താരം – 6, വിദേശ താരം – 5)
കിങ്സ് ഇലവൻ പഞ്ചാബ് – 9 (ഇന്ത്യൻ താരം – 5, വിദേശ താരം – 4)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 11 (ഇന്ത്യൻ താരം – 7, വിദേശ താരം – 4)
ചെന്നൈ സൂപ്പർ കിങ്സ് – അഞ്ച് (ഇന്ത്യൻ താരം – 3, വിദേശ താരം – 2)
രാജസ്ഥാൻ റോയൽസ് – 11 (ഇന്ത്യൻ താരം – 7, വിദേശ താരം – 4)
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – 12 (ഇന്ത്യൻ താരം – 6, വിദേശ താരം – 6)
സൺറൈസേഴ്സ് ഹൈദരാബാദ് – ഏഴ് (ഇന്ത്യൻ താരം – 5, വിദേശ താരം – 2)
Also Read: IPL 2020 Auction: കോടികൾ കൊയ്യാൻ ഇന്ത്യൻ താരങ്ങളും; പട്ടികയിൽ ഉത്തപ്പ മുതൽ യശസ്വി വരെ
കോടികളെറിയാൻ ക്ലബ്ബുകൾ
ആകെ 207 കോടി രൂപയാണ് എട്ട് ടീമുകളുമായി താരലേലത്തിൽ ഒഴുക്കാൻ ഒരുങ്ങുന്നത്. 42.7 കോടി മുടക്കാൻ കൊൽക്കത്തയ്ക്ക് ആകും.
മുംബൈ ഇന്ത്യൻസ് – 13.05 കോടി
ഡൽഹി ക്യാപിറ്റൽസ് – 27.85
കിങ്സ് ഇലവൻ പഞ്ചാബ് – 42.7
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 35.65
ചെന്നൈ സൂപ്പർ കിങ്സ് – 14.05
രാജസ്ഥാൻ റോയൽസ് – 28.9
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – 27.9
സൺറൈസേഴ്സ് ഹൈദരാബാദ് – 17.0