IPL Auction 2020: കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലം പൂർത്തിയായി. ഇതാദ്യമായി കൊൽക്കത്തയിൽ നടന്ന താരലേലത്തിൽ 62 താരങ്ങളെയാണ് വിവിധ ക്ലബ്ബുകൾ സ്വന്തമാക്കിയത്. ഇതിൽ 29 വിദേശ താരങ്ങളും ഉൾപ്പെടുന്നു. 1,40,30,00,000 കോടി രൂപയാണ് 62 താരങ്ങൾക്കായി എട്ട് ടീമുകളും ചേർന്ന് ചെലവഴിച്ചത്.
ലേലം പൂർത്തിയായപ്പോൾ ഡൽഹി ക്യാപിറ്റൽസ് 8.2 കോടി രൂപയും രാജസ്ഥാൻ റോയൽസ് 7.15 കോടി രൂപയും സ്വന്തം അക്കൗണ്ടിൽ ബാക്കിവച്ചു. അടുത്ത വർഷം മെഗ ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് വാർഷിക ലേലത്തിൽ ക്ലബ്ബുകൾ വലിയ തുക താരങ്ങൾക്കായി മുടക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസാണ് ഏറ്റവും കൂടുതൽ താരങ്ങളെ ലേലത്തിൽ വാങ്ങിയത്, ചെന്നൈ ഏറ്റവും കുറവും.
Also Read: പാനി പൂരി വിൽപ്പനക്കാരിൽ നിന്ന് കോടിപതിയിലേക്ക്; ഐപിഎൽ ലേലത്തിൽ താരമായി യശസ്വി ജയ്‌സ്വാൾ
ചെന്നൈ സൂപ്പർ കിങ്സ്
1. പിയൂഷ് ചൗള – ₹6,75,00,000
2. സാം കുറാൻ – ₹5,50,00,000
3. ജോഷ് ഹെയ്സൽവുഡ് – ₹2,00,00,000
4. സായ് കിഷോർ – ₹20,00,000
ഡൽഹി ക്യാപിറ്റൽസ്
1. ഷിമ്രോൻ ഹെറ്റ്മയർ – ₹7,75,00,000
2. മാർക്കസ് സ്റ്റോയിനിസ് – ₹4,80,00,000
3. അലക്സ് ക്യാരി – ₹2,40,00,000
4. ജേസൺ റോയി – ₹1,50,00,000
5. ക്രിസ് വോക്സ് – ₹1,50,00,000
6. മോഹിത് ശർമ – ₹50,00,000
7. തുഷാർ ദേഷ്പാണ്ഡെ – ₹20,00,000
8. ലളിത് യാദവ് – ₹20,00,000
കിങ്സ് ഇലവൻ പഞ്ചാബ്
1. ഗ്ലെൻ മാക്സ്‌വെൽ – ₹10,75,00,000
2. ഷെൽഡൽ കോട്ട്രൽ – ₹8,50,00,000
3. ക്രിസ് ജോർദാൻ – ₹3,00,00,000
4. രവി ബിഷ്ണോയ് – ₹2,00,00,000
5. പ്രഭ്സിമ്രാൻ സിങ് – ₹55,00,000
6. ദീപക് ഹൂഡ – ₹50,00,000
7. ജെയിംസ് നീഷാം – ₹50,00,000
8. തജിന്ദർ ദില്ലോൺ – ₹20,00,000
9. ഇഷാൻ പോരൽ – ₹20,00,000
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
1. പാറ്റ് കമ്മിൻസ് – ₹15,50,00,000
2. ഇയാൻ മോർഗൻ – ₹5,25,00,000
3. വരുൺ ചക്രവർത്തി – ₹4,00,00,000
4. ടോം ബാന്രൺ – ₹1,00,00,000
5. രാഹുൽ ത്രിപാഠി – ₹60,00,000
6. ക്രിസ് ഗ്രീൻ – ₹20,00,000
7. നിഖിൽ ശങ്കർ നായിക് – ₹20,00,000
8. പ്രവീൺ താമ്പെ – ₹20,00,000
9. എം.സിദ്ധാർത്ഥ് – ₹20,00,000
മുംബൈ ഇന്ത്യൻസ്
1. നഥാൻ കോൾട്ടർ നിൽ – ₹8,00,00,000
2. ക്രിസ് ലിൺ – ₹2,00,00,000
3. സൗരഭ് തിവാരി – ₹50,00,000
4. ദിഗ്‌വിജയ് ദേശ്മുഖ് – ₹20,00,000
5. പ്രിൻസ് ബൽവന്ദ് – ₹20,00,000
6. മോഹ്സിൻ ഖാൻ – ₹20,00,000
രാജസ്ഥാൻ റോയൽസ്
1. റോബിൻ ഉത്തപ്പ – ₹3,00,00,000
2. ജയ്ദേവ് ഉനദ്കട് – ₹3,00,00,000
3. യശസ്വി ജയ്സ്വാൾ – ₹2,40,00,000
4. കാർത്തിക് ത്യാഗി – ₹1,30,00,000
5. ടോം കുറാൻ – ₹1,00,00,000
6. ആൻഡ്രൂ ടൈ – ₹1,00,00,000
7. അനൂജ് റാവത്ത് – ₹80,00,000
8. ഡേവിഡ് മില്ലർ – ₹75,00,000
9. ഓഷെയ്ൻ തോമസ് – ₹50,00,000
10. അനിരുദ്ധ് അശോക് ജോഷി – ₹20,00,000
11. ആകാശ് സിങ് – ₹20,00,000
Also Read: ഉനദ്കടിനെ വിട്ടും വിടാതെയും രാജസ്ഥാൻ; ഇതെന്ത് കൂത്തെന്ന് ആരാധകർ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
1. ക്രിസ് മോറിസ് – ₹10,00,00,000
2. ആരോൺ ഫിഞ്ച് – ₹4,40,00,000
3. കെയ്ൻ റിച്ചാർഡ്സൺ – ₹4,00,00,000
4. ഡെയ്ൽ സ്റ്റെയിൻ – ₹2,00,00,000
5. ഇസുറു ഉദാനാ – ₹50,00,000
6. ഷഹ്ബാസ് അഹമ്മദ് – ₹20,00,000
7. ജോഷ്വാ ഫിലിപ്പെ – ₹20,00,000
8. പവൻ ദേഷ്പാണ്ഡെ – ₹20,00,000
സൺറൈസേഴ്സ് ഹൈദരാബാദ്
1. മിച്ചൽ മാർഷ് – ₹2,00,00,000
2. പ്രിയം ഗാർഗ് – ₹1,90,00,000
3. വിരാട് സിങ് – ₹1,90,00,000
4. ഫാബിയാൻ അലൻ – ₹50,00,000
5. സന്ദീപ് ബാവനാക – ₹20,00,000
6. സഞ്ജയ് യാദവ് – ₹20,00,000
7. അബ്ദുൾ സമദ് – ₹20,00,000