‘ഇതിപ്പോ ലാഭായല്ലോ’; യുവിയെ മുംബൈയിൽ എത്തിച്ച ശേഷം അംബാനി പുത്രന്റെ പ്രതികരണം

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമെന്നാണ് മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനി യുവിയുടെ മുംബൈ പ്രവേശനത്തെ വിശേഷിപ്പിച്ചത്

yuvraj singh, yuvraj singh ipl, ipl auction, yuvraj singh ipl auction, yuvraj singh auction, yuvraj singh mumbai indians, cricket news, sports news, indian express,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
Cricket – India v England – Second One Day International – Barabati Stadium, Cuttack, India – 19/01/17. India's Yuvraj Singh celebrates after scoring a century. REUTERS/Adnan Abidi

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശകരമായ താരലേലത്തിന്റെ രണ്ടാം ഘട്ടത്തിലാണ് യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലെത്തുന്നത്. ഒരു കോടി രൂപയ്ക്കാണ് യുവരാജ് സിങ് മുംബൈ ഇന്ത്യൻസിൽ എത്തിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമെന്നാണ് മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനി യുവിയുടെ മുംബൈ പ്രവേശനത്തെ വിശേഷിപ്പിച്ചത്.

“സത്യസന്ധമായി പറഞ്ഞാൽ യുവരാജിനും ലസിത് മലിംഗയ്ക്കും കൂടുതൽ പണം മാറ്റിവച്ചിരുന്നു. എന്നാൽ യുവരാജിനെ ഒരു കോടി രൂപയ്ക്ക് ടീമിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. കരിയറിൽ നേടാൻ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജ്,” ആകാശ് അംബാനി പറഞ്ഞു.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ലസിത് മലിംഗയെയും മുംബൈ ടീമിലെത്തിച്ചത്. ഏറെ നാൾ ടീമിന്രെ ഭാഗമായിരുന്ന മലിംഗയ്ക്ക് ഇത് തിരിച്ചുവരവാണ്. അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകാനാണ് ലേലത്തിൽ മുംബൈ ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു. യുവരാജിനും മലിംഗയ്ക്കും മുംബൈ ഇന്ത്യൻസിൽ കൃത്യമായ റോളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ റൗണ്ടിൽ യുവരാജിനെയും ലസിത് മലിംഗയെയും ആരും വാങ്ങിയിരുന്നില്ല. പിന്നീടാണ് മുംബൈ ഇന്ത്യൻസ് ഇരുവരെയും സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ വളരെയധികം പരിചയസമ്പത്തുള്ള ഇരുവരെയും മുംബൈ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.

മൂന്ന് വർഷം മുമ്പ് 2015ൽ 16 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് ഡൽഹി യുവരാജിനെ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ആരും വാങ്ങാതിരുന്ന യുവിയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് പഞ്ചിബിലെത്തുകയായിരുന്നു. ഇത്തവണ വീണ്ടും യുവിയുടെ അടിസ്ഥാന വില ഇടിയുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl auction 2019 mumbai indians yuvraj singh

Next Story
പഞ്ചാബ് 8.4 കോടി വിലയിട്ട നിഗൂഢ സ്പിന്നര്‍; ആരാണ് വരുണ്‍ ചക്രവര്‍ത്തി ?IPL, IPL Auctions, Varun Chakravarthy, Kings XI punjab, ie malayalam, ഐപിഎല്‍, ലേലം, വരുണ്‍ ചക്രവർത്തി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com