ബെംഗളൂരു: ഐപിഎൽ താരലേലം ബെംഗളൂരുവിൽ ഇന്നും പുരോഗമിക്കുകയാണ്. അടിസ്ഥാന വില കുറഞ്ഞ താരങ്ങളുടെ ലേലമാണ് ഇന്ന് നടക്കുന്നത്. ഇതിന് പുറമേ ആദ്യ റൗണ്ടിൽ ആരും ഏറ്റെടുക്കാതിരുന്ന താരങ്ങളെ ഫ്രാഞ്ചൈസികളുടെ താത്പര്യം അനുസരിച്ച് ഇന്ന് വീണ്ടും പരിഗണിക്കും.

ഇന്നലെയും ഇന്ന് ഇതുവരെയും നടന്ന താരലേലത്തിൽ ബെൻ സ്റ്റോക്സാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. അടിപിടി കേസിൽ പെട്ട് കളിക്കളത്തിന് പുറത്തുള്ള താരം ഐപിഎല്ലിൽ പക്ഷെ നേട്ടമുണ്ടാക്കി. മുൻനിര ഇന്ത്യൻ താരങ്ങളേക്കാൾ നേട്ടമുണ്ടാക്കിയത് രണ്ടാം നിര താരങ്ങളാണ്.

രാജസ്ഥാൻ റോയൽസാണ് ഇന്നലെ ബെൻ സ്റ്റോക്സിനെ ലേലത്തിൽ പിടിച്ചത്. 12.5 കോടി രൂപയ്ക്കാണ് ഓൾ റൗണ്ടറായ ഈ ഇംഗ്ലീഷ് താരത്തെ രാജസ്ഥാൻ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത്. ഇതുവരെയുളള കണക്കിൽ ഒന്നാം സ്ഥാനത്തുളള താരവും ഇദ്ദേഹമാണ്.

Read More: ഐപിഎൽ താരലേലത്തിൽ കോടികൾ കൊയ്ത് അണ്ടർ 19 താരങ്ങൾ

ആദ്യ പത്ത് സ്ഥാനക്കാരിൽ പത്താം സ്ഥാനത്തുളളത് ഇന്ത്യയുടെ സ്പിൻ ബോളർ കേദാർ ജാദവാണ്. ഇദ്ദേഹത്തിനെ 7.8 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ മലയാളി താരം സഞ്ജു വി.സാംസണും ഉണ്ടെന്നത് മലയാളികൾക്കും സന്തോഷമുളള കാര്യമായി.

താരങ്ങളും ലേലത്തുകയും ടീമും ഇങ്ങിനെ

ബെഞ്ചമിൻ സ്റ്റോക്സ്- 12.5 കോടി – രാജസ്ഥാൻ റോയൽസ്
ജയദേവ് ഉനദ്‌കട് – 11.5 കോടി – രാജസ്ഥാൻ റോയൽസ്
മനീഷ് പാണ്ഡെ – 11 കോടി – റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു
കെഎൽ രാഹുൽ – 11 കോടി – കിംഗ്സ് ഇലവൻ പഞ്ചാബ്
ക്രിസ് ലിൻ – 9.6 കോടി – കൊൽക്കത്ത നൈറ്റ റൈഡേഴ്സ്
മിച്ചൽ സ്റ്റാർക് – 9.4 കോടി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഗ്ലെൻ മാക്സ്‌വെൽ – 9 കോടി – ഡൽഹി ഡയർഡെവിൾസ്
റാഷിദ് ഖാൻ – 9 കോടി – സൺറൈസേർസ് ഹൈദരാബാദ്
ക്രുണാൽ പാണ്ഡ്യ – 8.8 കോടി – മുംബൈ ഇന്ത്യൻസ്
സഞ്ജു വി സാംസൺ – 8 കോടി – രാജസ്ഥാൻ റോയൽസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ