ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആഘോഷാരവങ്ങളിലേക്ക് ഇനി അധികം ദൂരമില്ല. ടൂർണ്ണമെന്റിനായി കണക്ക് കൂട്ടിയും കിഴിച്ചും താരലേലത്തിന് ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികൾ. ജനുവരി 27 മുതൽ 8 വരെ ബെംഗലൂരുവിലാണ് ഇത്തവണത്തെ താരലേലം നടക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേണിംഗ് കൗൺസിൽ താരലേലത്തിലേക്ക് 578 താരങ്ങളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എട്ട് ഫ്രാഞ്ചൈസികളും നൽകിയ പേരുകൾ പരിഗണിച്ചാണ് താരലേലത്തിനുളള പട്ടിക കൗൺസിൽ തയ്യാറാക്കിയത്.

പട്ടികയിൽ 360 ഇന്ത്യൻ താരങ്ങളാണ് ഉളളത്. യുവ്‌രാജ് സിംഗ്, ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, കെഎൽ രാഹുൽ, ദിനേഷ് കാർത്തിക് എന്നിവർ ഈ പട്ടികയിൽ ഉണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടിരിക്കുന്ന ബെൻ സ്റ്റോക്സിലേക്കാണ് ഇത്തവണത്തെ വിദേശതാരങ്ങളുടെ പട്ടിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഒരു കോടി മുതൽ രണ്ട് കോടി രൂപ വരെ അടിസ്ഥാന വില നിശ്ചയിക്കപ്പെട്ടവരിൽ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ട മലയാളി താരം ബേസിൽ തമ്പിക്ക് ഇടം ലഭിച്ചില്ല. ഒരു കോടി അടിസ്ഥാന വില നിശ്ചയിക്കപ്പെട്ട താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപ നിശ്ചയിക്കപ്പെട്ട താരങ്ങൾ:

ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ശിഖർ ധവാൻ, ഗൗതം ഗംഭീർ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, മുരളി വിജയ്, അജിങ്ക്യ രാഹാനെ, കെഎൽ രാഹുൽ കരൺ ശർമ്മ, യുവ്‌രാജ് സിംഗ്, ഹർഭജൻ സിംഗ്, റോബിൻ ഉത്തപ്പ, റാഷിദ് ഖാൻ, പാറ്റ് കുമ്മിൻസ്, ജെയിംസ് ഫോർക്നർ, ജോഷ് ഹേസിൽവുഡ്, മിച്ചൽ ജോൺസൺ, ക്രിസ് ലിൻ, ഗ്ലെൻ മാക്സ്‌വെൽ, സ്റ്റോയ്നിസ്, മിച്ചൽ സ്റ്റാർക്,, കൈമറൂൺ വൈറ്റ്, ഇയാൻ മോർഗൻ, ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, കോറി ആന്റേഴ്സൺ, മക്കുലം, ഡി കോക്, കോളിൻ ഇൻഗ്രം, ഏയ്ഞ്ചലോ മാത്യൂസ്, ഡ്വെയ്ൻ ബ്രാവോ, ക്രിസ് ഗെയ്ൽ, പൊള്ളാർഡ്.

അടിസ്ഥാന വില ഒന്നര കോടി രൂപ നിശ്ചയിക്കപ്പെട്ട താരങ്ങൾ:

ആരോൺ ഫിഞ്ച്, അമിത് മിശ്ര, ഡേവിഡ് മില്ലർ, ഇവിൻ ലൂയിസ്, ഡുപ്ലെസിസ്, ഹാരി ഗുർണി, ഹാഷിം അംല, ജേസൺ ഹോൾഡർ, ജേസൺ റോയ്, ഉനദ്‌കട്, ജോ റൂട്ട്, ജോണി ബെയ്ർസ്റ്റോ, ജോസ് ബട്‌ലർ, കഗിസോ റബഡ, കെയ്ൻ വില്യംസൺ, കുൽദീപ് യാദവ്, കെയ്ൽ അബോട്ട്, സിമ്മൺസ്, മാർക് വുഡ്, മിച്ചൽ ക്ലിംഗർ, മൊയിൻ അലി, മോഹിത് ശർമ, ഹെൻറിക്വസ്, നതാൻ കോൾടർ-നെയിൽ, നതാൻ ലിയോൻ, ഹാന്റ്സ്കുംബ്, രവി ബൊപാറ, ഷോൺ മാർഷ്, സ്റ്റീവൻ ഫിൻ, ട്രവിസ് ഹെഡ്, ട്രന്റ് ബോൾട്ട്, വാഷിംഗ്‌ടൺ സുന്ദർ.

അടിസ്ഥാന വില ഒരു കോടി രൂപ വില നിശ്ചയിക്കപ്പെട്ടവർ

ആദം സാംബ, അലക്സ് ഹെയ്ൽസ്, ആൻ്രൂ ടൈ, ബെൻ കട്ടിംഗ്, കാർലോസ് ബ്രത്‌വെയ്റ്റ്, ക്രിസ് ജോർദൻ, ഡെയ്ൽ സ്റ്റെയ്ൻ, ഡാനിയൽ ക്രിസ്റ്റ്യൻ, ഡ്വെയ്ൻ സ്മിത്ത്, ഡുമിനി, ലസിത് മലിംഗ, മനിഷ് പാണ്ഡെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇമ്രാൻ താഹിർ, മുസ്തഫിസുർ റഹ്മാൻ, പാർത്ഥിവ് പട്ടേൽ, പിയൂഷ് ചൗള, സാം ബില്ലിംഗ്സ്, സാമുവൽ ബദ്രീ, സഞ്ജു സാംസൺ, ഷാക്കിബ് അൽ ഹസൻ, ഷെയ്ൻ വാട്‌സൺ, ടിം സൗത്തി, ടോം കുറാൻ, ടൈമൽ മിൽസ്, ഉമേഷ് യാദവ്, വിനയ് കുമാർ, വൃദ്ധിമാൻ സാഹ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ