ബെംഗളൂരു: ഐപിഎൽ പത്താം സീസണിന് മുന്നോടിയായുള്ള താരലേലത്തിലെ ഇത്തവണത്തെ ഗ്ലാമർ താരങ്ങൾ ഇംഗ്ലണ്ടുകാരാണ്. ഇംഗ്ലീഷ് നായകൻ ഇയോൻ മോർഗൻ ഉൾപ്പടെ നിരവധി പ്രമുഖതാരങ്ങൾ ലേലപ്പട്ടികയിൽ​ ഉണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇംഗ്ലീഷ് ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ഔൾറൗണ്ടർ ബെൻസ്റ്റോക്ക്സിനായി പ്രമുഖ ടീമുകൾ രംഗത്തുണ്ട്. രണ്ടു കോടി രൂപയാണ് ബെൻ സ്റ്റോക്ക്സിന്റെ അടിസ്ഥാനവില. ഫെബ്രുവരി ആദ്യവാരം ഇന്ത്യക്ക് എതിരെ നടന്ന ട്വന്റി-20 മത്സരങ്ങളിൽ സ്റ്റോക്ക്സ് നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു.

ഇംഗ്ലണ്ട് ടീമിലെ മറ്റൊരു ഔൾറൗണ്ടറായ ക്രിസ് വോക്ക്സാണ് ടീമുകളുടെ പ്രിയതാരം. ഇന്ത്യൻ പിച്ചുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ക്രിസ് വോക്ക്സിനായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഉൾപ്പടെ പ്രമുഖ ടീമുകൾ രംഗത്തുണ്ട്.

ഇന്ത്യക്ക് എതിരെ നടന്ന ട്വന്രി-20 മത്സരങ്ങിൽ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച ജേസൺ റോയിയും ടീമുകളുടെ മുൻഗണന പട്ടികയിൽ​ ഉണ്ട്. ഇന്ത്യൻ​ പിച്ചുകളിൽ​ അശ്വിനെയും ജഡേജയും വിദഗ്ദമായി നേരിട്ട ബാറ്റ്സ്മാനാണ് ജേസൻ റോയ്.

ട്വന്രി-20 ഫോർമാറ്റിലെ പ്രമുഖ ബോളർമാരായ ക്രിസ് ജോർദ്ദനും ടൈമൽ മിൽസും 2017 താരലേലത്തിലെ ചൂടേറിയ താരങ്ങാണ്.​ എത് പിച്ചിലും സമർദ്ദമായി പന്തെറിയാൻ കഴിയുന്ന ബൗളർമാരാണ് ഇരുവരും. ഇംഗ്ലണ്ടിൽ നിന്ന് വരുന്ന താരങ്ങൾക്ക് എത്രവില ലഭിക്കും എന്നതിൽ മാത്രമാണ് തർക്കമുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook