/indian-express-malayalam/media/media_files/2025/11/17/sanju-samson-and-ms-dhoni-2025-11-17-22-31-39.jpg)
IPL 2026 Venues: ഐപിഎൽ 2026 സീസണിലെ മത്സരങ്ങൾക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും എന്ന് റിപ്പോർട്ട്. മാർച്ച് 26ന് ആണ് ഐപിഎൽ ആരംഭിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് ശേഷം ആയിരിക്കും ഐപിഎൽ മത്സരങ്ങളുടെ മുഴുവൻ ഷെഡ്യൂൾ പുറത്തിറക്കുക.
ചൊവ്വാഴ്ച ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗത്തിൽ ആണ് തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിന് ശേഷം ഐപിഎൽ ഷെഡ്യൂൾ പുറത്തിറക്കാമെന്ന തീരുമാനം വന്നത്. ഏപ്രിൽ-മെയ് മാസങ്ങളിലായി പഞ്ചിമ ബംഗാൾ, തമിഴ് നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
Also Read: കോഹ്‌ലി കുടിച്ച ആ കറുത്ത പാനീയം ഏതാണ്? പിക്കിൾ ജ്യൂസ് ഷോട്ടിന്റെ രഹസ്യം
18 വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് ദൈനിക് ജാഗ്രൻ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, തമിഴ് നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളിലെ സ്റ്റേഡിയങ്ങളും ഈ 18 വേദികളിൽ ഉൾപ്പെടുന്നു. കേരളത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഐപിഎൽ വേദിയാക്കുന്നതാണ് ബിസിസിഐ പരിഗണിക്കുന്നത്.
Also Read: Saina Nehwal: ഗുഡ് ബൈ സൈന; ഇനി കോർട്ടിൽ ആ ചടുല നീക്കങ്ങൾ ഇല്ല; വിരമിക്കൽ സ്ഥിരീകരിച്ച് താരം
ഐപിഎൽ മത്സരം നേരിട്ട് കാണാനാവും എന്ന പ്രതീക്ഷയാണ് ഇതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉയരുന്നത്. ഡൽഹി, ലക്നൗ, ധരംശാല, ചണ്ഡീഗഡ്, ചെന്നൈ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, തിരുവനന്തപുരം, മുംബൈ, വിശാഖപട്ടണം, ഗുവാഹത്തി, ജയ്പൂർ, ബെംഗളൂരു, പുനെ, റാഞ്ചി, റായ്പൂർ എന്നീ നഗരങ്ങൾ ആണ് ഐപിഎൽ വേദികളായി ബിസിസിഐയുടെ പരിഗണനയിലുള്ളത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ കിരീടം ചൂടിയതിന്റെ വിജയാഘോഷത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. അതിന് ശേഷം ഇവിടെ മത്സരം നടന്നിട്ടില്ല.
Read More: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us