/indian-express-malayalam/media/media_files/2025/12/16/ipl-auction-2026-prashaant-veer-chennai-super-kings-2025-12-16-19-36-50.jpg)
Prashant Veer (Source: X)
IPL Auction 2026 Updates: 19കാരനായ ഓൾറൗണ്ടർ പ്രശാന്ത് വീറിനെ ചെന്നൈ സൂപ്പർ കിങ്സ് പൊന്നും വില കൊടുത്താണ് താര ലേലത്തിൽ സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഉത്തർപ്രദേശ് താരത്തിനായി 14.2 കോടി രൂപയാണ് ചെന്നൈ വാരിയെറിഞ്ഞത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് പ്രശാന്ത് വീറിലൂടെ ഉത്തരം കണ്ടെത്താനാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ശ്രമം.
പ്രതിമാസം 12,000 രൂപ ശമ്പളത്തിന് അധ്യാപകനായി ജോലി ചെയ്യുന്ന പ്രശാന്ത് വീറിന്റെ പിതാവിന് മകന്റെ ക്രിക്കറ്റ് മോഹങ്ങൾക്കായി പണം കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു. എങ്കിലും പ്രശാന്തും കുടുംബവും ക്രിക്കറ്റിലൂടെ സ്വപ്നങ്ങൾ കണ്ടു. ഇപ്പോൾ ഐപിഎല്ലിലൂടെ പ്രശാന്തിന്റേയും കുടുംബത്തിന്റേയും ജീവിതം മാറി മറിഞ്ഞു.
Also Read: IPL Auction 2026: നാല് പന്തിൽ നാല് വിക്കറ്റ്; ആദ്യത്തേത് കോഹ്ലിയുടെ; ആരാണ് ഔക്വിബ് നബി?
താര ലേലത്തിന് മുൻപ് ചെന്നൈ സൂപ്പർ കിങ്സിന്റേയും മുംബൈ ഇന്ത്യൻസിന്റേയും ട്രയൽസിൽ പ്രശാന്ത് പങ്കെടുത്തിരുന്നു. 2023ൽ തമിഴ്നാടിനെതിരെ കളിച്ചാണ് ട്വന്റി20യിൽ പ്രശാന്ത് അരങ്ങേറ്റം കുറിച്ചത്. ഉത്തർപ്രദേശിന് വേണ്ടി ഇതുവരെ പ്രശാന്ത് കളിച്ചത് 9 ടി20 മത്സരങ്ങൾ ആണ്.
Also Read: IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏഴ് കളിയിൽ നിന്ന് 112 റൺസ് ആണ് പ്രശാന്ത് നേടിയത്. സ്ട്രൈക്ക്റേറ്റ് 169.19. ഇടംകയ്യൻ സ്പിന്നറായ പ്രശാന്ത് ഒൻപത് വിക്കറ്റും വീഴ്ത്തി. 6.76 ആണ് ഇക്കണോമി. റിങ്കു സിങ് ഉൾപ്പെടെ ഒരുപാട് പ്രമുഖ താരങ്ങൾ യുപി സ്ക്വാഡിലുണ്ടെന്നും ഇവരെല്ലാം ഒരുപാട് പിന്തുണ നൽകുന്നതായും പ്രശാന്ത് വീർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ
പ്രശാന്ത് വീറിനെ കൂടാതെ വിക്കറ്റ് കീപ്പർ ബാറ്ററായ 19കാരൻ കാർത്തിക് ശർമയേയും ചെന്നൈ മിനി താര ലേലത്തിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. 14.2 കോടി രൂപയ്ക്കാണ് കാർത്തിക് ശർമയെ സിഎസ്കെ സ്ക്വാഡിൽ എത്തിച്ചത്. ഇതോടെ ധോണി, സഞ്ജു, കാർത്തിക് എന്നീ മൂന്ന് വിക്കറ്റ് കീപ്പർ ബാറ്റർമാരായി ചെന്നൈ സ്ക്വാഡിൽ.
Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us