scorecardresearch

പുറത്തായാലും ഓറഞ്ച് ക്യാപ് കോഹ്ലിക്ക് തന്നെ; സഞ്ചുവിനെ പി​ന്തള്ളാൻ രണ്ടു താരങ്ങൾ

ഫൈനൽ മത്സരത്തിൽ 50 റൺസ് നേടിയാൽ, കൂടുതൽ റൺസ് നേടിയ കളിക്കാരുടെ പട്ടികയിൽ, സഞ്ജുവിനെ ഈ താരങ്ങൾക്ക് പിന്നിലാക്കാം

ഫൈനൽ മത്സരത്തിൽ 50 റൺസ് നേടിയാൽ, കൂടുതൽ റൺസ് നേടിയ കളിക്കാരുടെ പട്ടികയിൽ, സഞ്ജുവിനെ ഈ താരങ്ങൾക്ക് പിന്നിലാക്കാം

author-image
Sports Desk
New Update
Sanju Samson | Virat Kohli

ചിത്രം: എക്സ്

പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ പുറത്തായെങ്കിലും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വീരാട് കോഹ്ലി തന്നെയാണ് ഐപിഎൽ 2024 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി 'ഓറഞ്ച് ക്യാപ്' നിലനിർത്തുന്നത്. 61.75 ശരാശരിയിൽ 741 റണ്‍സാണ് 15 കളിയിൽ നിന്നായി കോഹ്ലി അടിച്ചു കൂട്ടിയത്. ഒറ്റ മത്സരത്തിൽ നിന്നായി 175 റണ്‍സ് നേടിയാൽ മത്രമാണ് നാലാം സ്ഥാനത്തുള്ള ഹൈദരബാദിന്റെ ട്രാവിസ് ഹെഡിന് കോഹ്ലിയെ മറികടക്കാനാകു. അതുകൊണ്ടു തന്നെ ഏറെക്കുറെ ഓറഞ്ച് ക്യാപ് കോഹ്ലിക്ക് തന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.

Advertisment

ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സജ്ഞു സാംസണാണ് നിലവിൽ അഞ്ചാം സ്ഥാനത്ത് തുടരുന്നത്. 48.27 ശരാശരിയിൽ 15 മത്സരങ്ങളിൽ നിന്നായി 531 റണ്‍സാണ് സഞ്ജു നേടിയത്.  ഫൈനൽ മത്സരം കളിക്കുന്ന ടീമുകളിലെ രണ്ടു താരങ്ങളാണ് സഞ്ജുവിന് ഭീഷണിയായി ടൂർണമെന്റിലുള്ളത്.

ഒമ്പതാം സ്ഥാനത്തുള്ള ഹൈദരബാദ് താരം അഭിഷേക് ശര്‍മയും (482), പത്താം സ്ഥാനത്തുള്ള കൊൽക്കത്ത താരം സുനില്‍ നരെയ്നുമാണ് (482) സഞ്ജുവിനെ പിന്തള്ളാൻ സാധ്യതയുള്ള താരങ്ങൾ. കൂറ്റനടികൾക്ക് പേരുകേട്ട ഈ രണ്ടു താരങ്ങൾക്കും ഫൈനൽ മത്സരത്തിൽ 50 റൺസ് നേടിയാൽ 5-ാം സ്ഥാനത്തെത്താം. 

Advertisment

ടി-20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ സഞ്ജുവിന്, ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിലെ അഞ്ചാം സ്ഥാനം നേട്ടമുണ്ടാക്കിയേക്കാം. നിർണായക മത്സരത്തിലെ സഞ്ജുവിന്റെയും രാജസ്ഥാന്റെയും ബാറ്റിങ് തകർച്ച ആരാധരെ നിരാശപ്പെടുത്തി. എന്നിരുന്നാലും, ടൂർണമെന്റിലുടനീളമുള്ള സഞ്ജുവിന്റെ പ്രകടനം താരത്തിന്റെ ആരാധകർക്ക് ആശ്വാസമാണ്.

583 റൺസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് താരം റുതുരാജ് ഗെയ്കവാദാണ് കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു പ്രധാന കളിക്കാരനായ റിയാന്‍ പരാഗ് 573 രൺസുമായി മൂന്നാം സ്ഥാനത്താണ്. സായ് സുദര്‍ശന്‍ (527), കെ എല്‍ രാഹുല്‍ (520), നിക്കോളാസ് പുരാന്‍ (527) എന്നിവരാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിലായി ഉള്ളത്.

Read More Sports News Here

IPL 2024 Virat Kohli Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: