GT vs MI IPL 2023 2nd Qualifier Live Cricket Score Updates: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സിന് ഫൈനല്‍ പ്രവേശം. ഗുജറാത്ത് ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ എല്ലാവരും പുറത്തായി. 62 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഗുജറാത്ത് നേടിയത്. 38 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ മുംബൈക്ക് വിക്കറ്റ് നഷ്ടമായിരുന്നു. 3 പന്തില്‍ നിന്ന് ധ റണ്‍സെടുത്ത നേഹല്‍ വധേരയെ പുറത്താക്കി ഷമിയാണ് ഗുജറാത്തിന് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് മൂന്നാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ(7 പന്തില്‍ നിന്ന് 8) പുറത്തായി ഷമിക്ക് തന്നെ ആയിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ 20 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. 38 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ സൂര്യകുമാര്‍ മുംബൈക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും മുംബൈ സ്‌കോര്‍ 155 ല്‍ നില്‍ക്കെ മൊഹിത് ശര്‍മ്മയുടെ പന്തില്‍ പുറത്തായി. പിന്നാലെയെത്തിയ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. മുംബൈ വിക്കറ്റുകള്‍ ഒന്നിന് പുറകെ ഒന്നായി വീണു. ഈ ഘട്ടത്തില്‍ മൊഹിത് ഷര്‍മ്മയുടെ ബൗളിങ് മികവാണ് ഗുജറാത്തിനെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സൂര്യകുമാമാര്‍നെ കൂടാതെ തിലക് വര്‍മ്മ(14 പന്തില്‍ 43), വിഷ്ണു വിനോദ്(5), ടിം ഡേവിഡ്(2),ക്രിസ് ജോര്‍ദാന്‍(2), പിയുഷ് ചൗള(0), കുമാര്‍ കാത്തികേയ(6) എന്നിവരുടെ വിക്കറ്റുകളും താരം സ്വന്തമാക്കി.
നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 233 റണ്‍സ് സ്‌കോര്‍ ചെയ്തത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്‌സാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. 69 പന്തുകളില്‍ നിന്ന് 129 റണ്‍സാണ് ഗില്‍ നേടിയത്. 7 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.
ടോസ് നേടി ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച രോഹിത്തിനും സംഘത്തിനും ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്, കണക്ക് കൂട്ടലുകളെ തെറ്റിക്കുന്നതായിരുന്നു. വൃദ്ധിമാന്‍ സാഹയും ഗില്ലും 54 റണ്‍സിന്റെ മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. പിയുഷ് ചൗള എറിഞ്ഞ എഴാമത്തെ ഓവറില്‍ ഇഷാന്‍ കിഷന്‍ സാഹയെ(16 പന്തില്‍ 18) മടക്കുമ്പോള്‍ കാര്യങ്ങള്‍ മുംബൈക്ക് അനുകൂലമെന്ന് തോന്നിച്ചെങ്കിലും ഗില്‍ നില ഉറപ്പിച്ചത് തിരിച്ചടിയായി. മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഗില്‍ തകര്‍ത്തടിച്ചു. മറുവശത്ത് സായ് സുന്ദര്‍ശന്‍( 31 പന്തില്‍ നിന്ന് 43 റണ്‍സ്) ഗില്ലിന് സ്‌ട്രൈക്ക് കൈമാറി വികറ്റ് നഷ്ടപ്പെടുത്താതെ നില ഉറപ്പിച്ചു. 17 മത്തെ ഓവറില്‍ ആകാശ് മദ്‌വല്ലിന്റെ പന്തില്‍ ക്യാച്ച് നല്‍കി ഗില്‍ മടങ്ങുമ്പോള്‍ 192 എന്ന് സുരക്ഷിത സ്‌കോറില്‍ ടൈറ്റന്‍സ് എത്തിയിരുന്നു. പിന്നീടെത്തിയ ഹാര്‍ദീക് പാണ്ഡ്യ 13 പന്തില്‍ നിന്ന് 28 റണ്‍സെടുത്തു. റാഷിദ് വാന്‍ 2 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടി.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചു. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ഹൃതിക് ഷൊകീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ജോഷ്വാ ലിറ്റില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിലെത്തി. ദസുന്‍ ഷനക, നാല്‍കണ്ഡെ എന്നിവര്‍ പുറത്തായി.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, പിയൂഷ് ചൗള.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.