ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചെയ്സികള്‍ നിലനിര്‍ത്തുന്ന ടീമുകളുടെ ഔദ്യോഗിക പട്ടികകള്‍ പുറത്തു വിട്ടു. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് നിലനിര്‍ത്തിയിരിക്കുന്ന താരങ്ങള്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരാണ്. മുംബൈ ഇന്ത്യന്‍സ് 16 കോടി രൂപയ്ക്കാണ് രോഹിതിനെ നിലനിര്‍ത്തിയിരിക്കുന്നത്. വിരാട് കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 15 കോടി രൂപയ്ക്കും നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണിനെ രാജസ്ഥാന് റോയല്‍സ് 14 കോടി രൂപയ്ക്ക് നിലനിര്‍ത്തി.
ടീമുകളും നിലനിര്‍ത്തിയ താരങ്ങളും
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – വിരാട് കോഹ്ലി (15 കോടി), ഗ്ലെന്‍ മാക്സ്വെല് (11 കോടി), മുഹമ്മദ് സിറാജ് ( ഏഴ് കോടി).
മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ (16 കോടി), ജസ്പ്രിത് ബുംറ (12 കോടി), സൂര്യകുമാര്‍ യാദവ് (എട്ട് കോടി), കീറോണ്‍ പൊള്ളാര്‍ഡ് (ആറ് കോടി).
പഞ്ചാബ് കിങ്സ് – മായങ്ക് അഗര്‍വാള്‍ (12 കോടി), അര്‍ഷദീപ് സിങ് ( നാല് കോടി).
സണ്‍റൈസേഴ്സ് ഹൈദരാബാദ് – കെയിന്‍ വില്യംസണ് (14 കോടി), അബ്ദുള്‍ സമദ് (നാല് കോടി), ഉമ്രാന് മാലിക് (നാല് കോടി).
ചെന്നൈ സൂപ്പര്‍ കിങ്സ് – രവീന്ദ്ര ജഡേജ (16 കോടി), എംഎസ് ധോണി (12 കോടി), മൊയിന്‍ അലി (എട്ട് കോടി), റുതുരാജ് ഗെയ്ക്വാദ് (ആറ് കോടി).
ഡല്‍ഹി ക്യാപിറ്റല്‍സ് – റിഷഭ് പന്ത് (16 കോടി), അക്സര്‍ പട്ടേല്‍ (ഒന്‍പത് കോടി), പൃഥ്വി ഷാ (7.5 കോടി), ആന്റിച്ച് നോര്‍ജെ (6.5 കോടി).
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ആന്ദ്രെ റസല്‍ (12 കോടി), വരുണ്‍ ചക്രവര്‍ത്തി (എട്ട് കോടി), വെങ്കിടേഷ് അയ്യര്‍ (എട്ട് കോടി), സുനില്‍ നരെയിന് (ആറ് കോടി).
രാജസ്ഥാന് റോയല്‍സ് – സഞ്ജു സാംസണ് (14 കോടി), ജോസ് ബട്ലര് (10 കോടി), യശ്വസി ജയ്സ്വാള്‍ (നാല് കോടി).