scorecardresearch

IPL 2022, SRH vs RR Cricket Score: സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്, എറിഞ്ഞൊതുക്കിയ ബോളിങ് നിര; വമ്പൻ വിജയവുമായി രാജസ്ഥാൻ

IPL 2022, SRH vs RR Cricket Score: രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമാണ് നേടാനായത്

IPL 2022, SRH vs RR Cricket Score:ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 61 റൺസിന്റെ വമ്പൻ വിജയവുമായി രാജസ്ഥാൻ റോയൽസ്.

രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമാണ് നേടാനായത്.

തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഹൈദരാബാദിന് വേണ്ടി എയ്ഡൻ മാർക്രവും വാഷിങ്ടൺ സുന്ദറും നടത്തിയ ശ്രമങ്ങളാണ് സ്കോർ മൂന്നക്കം തികയ്ക്കാൻ സഹായിച്ചത്. ഓപ്പണർമാരായ കെയിൻ വില്യംസൺ രണ്ട് റൺസും അഭിഷേക് ശർമ ഒമ്പത് റൺസും നേടിയ മത്സരത്തിൽ രാഹുൽ ത്രിപാഠിയും നിക്കോളാസ് പൂരനും റണ്ണൊന്നും നേടാതെ പുറത്തായി.

തുടർന്ന് എയ്ഡൺ മാർക്രം പുറത്താകാതെ 41 പന്തിൽ 57 റൺസ് നേടി. അബ്ദുൽ സമദ് നാല് റൺസ് മാത്രമെടുത്ത് പുറത്തായി. റൊമാരിയോ ഷെഫേഡ് 24 റൺസ് നേടി. വാഷിങ്ടൺ സുന്ദർ 14 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 40 റൺസ് നേടി.

രാജസ്ഥാന് വേണ്ടി യൂസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.

മലയാളി താരങ്ങളായ കാപ്റ്റൻ കാപ്റ്റൻ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും പ്രകടനം രാജസ്ഥാന് നിർണായകമായി. സഞ്ജു രാജസ്ഥാന് വേണ്ടി അർദ്ധ സെഞ്ചുറി നേടി.

27 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും അടക്കം 55 റൺസാണ് സഞ്ജു നേടിയത്. പടിക്കൽ 29 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 41 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ ജോസ് ബട്ടലർ 35 റൺസും യശസ്വി ജയ്സ്വാൾ 20 റൺസും നേടി. ഷിംറോൺ ഹെറ്റ്മിയർ 32 റൺസ് നേടി. റയാൻ പരാഗ് 12 റൺസെടുത്തു.

ഹൈദരാബാദിന് വേണ്ടി നടരാജനും ഉംറാൻ മാലികും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാറും റൊമാരിയോ ഷെഫേഡും ഓരോ വിക്കറ്റ് വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 srh vs rr cricket score online