ഇന്ത്യൻ സൂപ്പർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ലഖ്നൗവിന് 12 റൺസ് ജയം. ലഖ്നൗ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ലഖ്നൗ ബോളിങ് നിരയുടെ മുന്നിൽ ഹൈദരാബാദ് തകർന്നു വീഴുകയായിരുന്നു.
44 റൺസ് നേടിയ രാഹുൽ ത്രിപാഠിയും 34 റൺസ് നേടിയ നിക്കോളാസ് പുരനും മാത്രമാണ് 20ന് ഹൈദാബാദിന് വേണ്ടി 20ന് മുകളിൽ റൺസ് നേടിയത്. അഭിഷേക് ശർമ-13, കെയിൻ വില്യംസൺ-16, എയ്ഡൺ മാർക്രം-12, വാഷിങ്ടൺ സുന്ദർ-18, അബ്ദുൽ സമദ്-0, റൊമാരിയോ ഷെഫേഡ്-എട്ട്, ഭുവനേശ്വർ കുമാർ-ഒന്ന്, ഉംറാൻ മാലിക്-ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ലഖ്നൗവിന് വേണ്ടി ആവേശ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി. ജേസൺ ഹോൾഡർ മൂന്നും കൃണാൽ പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി.
ലഖ്നൗവിന് വേണ്ടി കാപ്റ്റൻ കെഎൽ രാഹുലും ദീപക് ഹൂഡയും അർദ്ധ സെഞ്ചുറി നേടി. ഓപ്പണിങ്ങിനിറങ്ങിയ രാഹുൽ 50 പന്തിൽ നിന്ന് ആറ് ഫോറും ഒരു സിക്സും അടക്കം 68 റൺസ് നേടി. അഞ്ചാമനായി ഇറങ്ങിയ ദീപ്ക് ഹൂഡ 33 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 51 റൺസ് നേടി.
ലഖ്നൗ നിരയിൽ മറ്റാർക്കും 20 റൺസ് തികയ്ക്കാനായില്ല. ഓപ്പണർ ക്വിന്റൺ ഡികോക്കും മൂന്നാമതിറങ്ങിയ എവിൻ ലൂയിസും ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 11 റൺസും ആയുഷ് ബദോനി 19 റൺസുമെടുത്തു. കൃണാൽയ പാണ്ഡ്യ ആറ് റൺസും ജേസൺ ഹോൾഡർ പുറത്താവാതെ എട്ട് റൺസുമെടുത്തു.
ഹൈദരാബാദിന് വേണ്ടി നടരാജനും വാഷിങ്ടൺ സുന്ദറും റൊമാരിയോ ഷെഫേഡും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.