പൂണെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് രാജസ്ഥാൻ റോയൽസ് – സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാകും സഞ്ജു സാംസണും കൂട്ടരും ഇറങ്ങുക. അപ്പുറത്ത് കെയ്ൻ വില്യംസണിന്റെ ഓറഞ്ച് ആർമിയും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. രാത്രി 7:30ന് പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലാണ മത്സരം.
അത്ര സുഖകരമല്ലായിരുന്നു ഇരുടീമുകൾക്കും അവസാന സീസൺ. അവസാന രണ്ട് സ്ഥാനക്കാരായിട്ടാണ് ഹൈദരാബാദും രാജസ്ഥാനും കഴിഞ്ഞ സീസണിനോട് യാത്ര പറഞ്ഞത്. മെഗാതാരലേലത്തിന് ശേഷം ടീമിൽ വലിയ മാറ്റങ്ങളുമായി എത്തുന്നത് ഇരുടീമുകളും ഈ സീസണിൽ ഒരു വമ്പൻ തിരിച്ചുവരവാകും ലക്ഷ്യമിടുന്നത്.
ബൗളിങ്ങിലും ബാറ്റിങ്ങിലും നല്ലൊരു ബാലൻസ് വന്ന രാജസ്ഥാൻ ടീമാണ് ഇന്ന് ഇറങ്ങുന്നത്. ബാറ്റിങ്ങിൽ സഞ്ജു സാംസണിന് പുറമെ ജോസ് ബട്ട്ലർ, ദേവദത്ത് പടിക്കൽ, യശ്വസി ജയ്സ്വാൾ എന്നി താരങ്ങൾ ടീമിലുണ്ട്. രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ വമ്പൻ താരങ്ങളുമായി രാജസ്ഥാന്റെ ബൗളിങ്ങും ഇത്തവണ ശക്തമാണ്.
മറുവശത്ത് ഹൈദരബാദും വലിയ മാറ്റങ്ങളുമായിട്ടാണ് പുതിയ സീസണിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നത്. സൂപ്പർ താരം ഡേവിഡ് വാർണറെ ഒഴിവാക്കുകയും, റാഷിദ് ഖാനെ കൈവിടുകയും ചെയ്ത ഹൈദരാബാദ്, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം, രാഹുൽ ത്രിപാഠി, എന്നിവരുടെ കരുത്തിലാണ് ഇറങ്ങുക. വാഷിംഗ്ടൺ സുന്ദർ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ തുടങ്ങിയവർ അടങ്ങുന്നതാണ് ബോളിങ് നിര.
ടീമുകൾ
രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ശുഭം ഗർവാൾ, ധ്രുവ് ജുറെൽ, കുൽദീപ് യാദവ്, കുൽദീപ് സെൻ, തേജസ് ബറോക്ക, അനുനൈ സിംഗ്, കെ.സി കരിയപ്പ, ജോസ് ബട്ട്ലർ, റാസി വാൻ ഡെർ ദുസ്സൻ, നഥാൻ കൗൾട്ടർ നെയ്ൽ, ജിംമി നൈൽ, , ഡാരിൽ മിച്ചൽ, കരുൺ നായർ, ഒബേദ് മക്കോയ്, നവദീപ് സൈനി, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്മെയർ, ദേവ്ദത്ത് പടിക്കൽ, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ.
സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, അബ്ദുൾ സമദ്, പ്രിയം ഗാർഗ്, വിഷ്ണു വിനോദ്, ഗ്ലെൻ ഫിലിപ്സ്, ആർ സമർത്, ശശാങ്ക് സിംഗ്, വാഷിംഗ്ടൺ സുന്ദർ, റൊമാരിയോ ഷെപ്പേർഡ്, മാർക്കോ ജാൻസൻ, ജെ സുചിത് , ശ്രേയസ് ഗോപാൽ, ഭുവനേശ്വർ കുമാർ, സീൻ അബോട്ട്, കാർത്തിക് ത്യാഗി, സൗരഭ് തിവാരി, ഫസൽഹഖ് ഫാറൂഖി, ഉംറാൻ മാലിക്, ടി നടരാജൻ.
Also Read: IPL 2022 GT vs LSG Score Updates: അവസാന ഓവറുകളിൽ പോരാടി തെവാത്തിയ; ഗുജറാത്തിന് അഞ്ച് വിക്കറ്റ് ജയം.
What time will the Rajasthan Royals vs Sun Risers Hyderabad match start? എപ്പോഴാണ് രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്?
രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.
Which TV channels will broadcast the Rajasthan Royals vs Sun Risers Hyderabad match? രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
സ്റ്റാര്‍ സ്പോര്‍ട്സിന്റെ വിവിധ ചാനലുകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും കാണാം.